Get Updates
Get notified of breaking news, exclusive insights, and must-see stories!

10 നില, ചെലവ് 100 കോടി..; മധ്യപ്രദേശില്‍ ബിജെപിക്ക് പുതിയ ഓഫീസ് വരുന്നു

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ ബി ജെ പി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മിക്കുന്നു. 10 നിലകളുള്ള ഓഫീസ് സമുച്ചയം ഏകദേശം 100 കോടി രൂപ ചെലവിട്ടാണ് നിര്‍മിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. 32 വര്‍ഷം പഴക്കമുള്ള ഇപ്പോഴത്തെ ഓഫീസിന് പകരമായാണ് പുതിയ അത്യാധുനിക സൗകര്യങ്ങളുള്ള ഓഫീസ് ബി ജെ പി നിര്‍മ്മിക്കാനൊരുങ്ങുന്നത്.

1991-ല്‍ സുന്ദര്ലാല്‍ പട്വ സര്‍ക്കാരിന്റെ കാലത്ത് 2 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് നിലവിലെ ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസ്. രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസുകളിലൊന്നായാണ് ഇത് ഇത് കണക്കാക്കുന്നത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഞായറാഴ്ച പുതിയ കെട്ടിടത്തിന്റെ ഭൂമി പൂജയും ശിലാസ്ഥാപനവും നിര്‍വഹിക്കും എന്നാണ് വിവരം.

BJP

രാജ്യത്തുടനീളം എല്ലാ ജില്ലകളിലും ഓഫീസ് സ്ഥാപിക്കാന്‍ ബി ജെ പി തീരുമാനിച്ചിരുന്നതാണ് എന്ന് മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ പറഞ്ഞു. ഭോപ്പാലിനെ സംബന്ധിച്ച് ഇത് നടന്നിരുന്നു. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം പുതിയ ഓഫീസ് നിര്‍മ്മിക്കുകയാണ് എന്നും പുതിയ ഓഫീസില്‍ അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിക്കും എന്നും വി ഡി ശര്‍മ പറഞ്ഞു.

സങ്കല്‍പ് സങ്കുല്‍-മെയിന്‍ ഓഫീസ്, സമര്‍പന്‍ സങ്കുല്‍-നേതാക്കളുടെ വസതി, സഹ്യോഗ് സങ്കുല്‍-ജീവനക്കാരുടെ വസതി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കും എന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. പത്ത് നിലകളുള്ള കെട്ടിടത്തില്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഉണ്ടാകും എന്നും ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ ആറ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി പഴയ ഓഫീസില്‍ നിന്നാണ് മത്സരിച്ചത്. ഇതില്‍ മൂന്ന് തവണ ജയിച്ചപ്പോള്‍ 1993, 1998, 2018 തെരഞ്ഞെടുപ്പുകളില്‍ തോറ്റു.

2020 ല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരുപറ്റം കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് ചേക്കേറിയതോടെ ബി ജെ പി കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു. 230 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം നവംബറിന് മുന്നോടിയായി നടന്നേക്കും എന്നാണ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+