നോട്ട് നിരോധന വാര്‍ഷികം ആഘോഷിക്കാന്‍ ബിജെപി; കരിദിനമായി പ്രതിപക്ഷം
നോട്ട് നിരോധന വാര്‍ഷികം ആഘോഷിക്കാന്‍ ബിജെപി; കരിദിനമായി പ്രതിപക്ഷം
ദില്ലി: രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാര്‍ത്താസമ്മേളനം വിളിച്ചാണ് ബിജെപിയുടെ ആഘോഷം അറിയിച്ചത്.
ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്: കീഴടക്കാന്‍ തയ്യാറെന്ന് ഹര്‍ദിക്, രക്ഷിക്കാന്‍ കോണ്‍ഗ്രസെത്തും!
നവംബര്‍ എട്ടിന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളുമുള്‍പ്പെടെ രാജ്യത്തെ 18 പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കള്ളപ്പണ വിരുദ്ധ ദിനാചരണം ആയിരിക്കും അന്നേ ദിവസമെന്ന് മന്ത്രി അറിയിച്ചു.

ബിജെപി മന്ത്രിമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നവംബര്‍ എട്ടു വരെ നോട്ടുനിരോധനംസംബന്ധിച്ച് രാജ്യമൊട്ടാകെ അഭിപ്രായ രൂപീകരണം നടത്തും. നോട്ട് അസാധുവാക്കിയതിന്റെ എല്ലാം ലക്ഷ്യങ്ങളും സര്‍ക്കാര്‍ കൈവരിച്ചെന്ന് ജെയ്റ്റ്ലി അവകാശപ്പെട്ടു.
എന്നാല്‍, രാജ്യത്തെ സമ്പദ്വ്യവസ്ഥ സംബന്ധിച്ച് തെറ്റായ കണക്കുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞിരുന്നു. ജിഎസ്ടിയിലെ ആശയകുഴപ്പവും ഐടി മേഖലയിലെ തകര്‍ച്ചയും സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കി.












Click it and Unblock the Notifications