രാജസ്ഥാന് പിടിക്കാന്‍ കളത്തിലിറങ്ങി ബിജെപി; ലക്ഷ്യം ദളിത് വോട്ടുകള്‍
ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനം കാഴ്ച വെച്ച ശേഷം രാജസ്ഥാനില്‍ തന്ത്രം മെനഞ്ഞ് ബി ജെ പി. തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കിയുണ്ടെങ്കിലും അടിത്തറയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് ബി ജെ പി. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ എസ് സി, എസ് ടി വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ ബി ജെ പി ആരംഭിക്കും. ഇതിനായി ശനിയാഴ്ച ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ കിഴക്കന്‍ രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ല സന്ദര്‍ശിച്ച് എസ് ടി മോര്‍ച്ച സംഘടിപ്പിച്ച പട്ടികവര്‍ഗ സമുദായത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുത്തു.
ഭരത്പൂര്‍, സവായ് മധോപൂര്‍, ധോല്‍പൂര്‍, കരൗലി, ദൗസ എന്നിവയുള്‍പ്പെടെ കിഴക്കന്‍ രാജസ്ഥാനിലെ ജില്ലകളില്‍ എസ് സി, എസ് ടി ജനസംഖ്യ കൂടുതലാണ്. ഇതാദ്യമായാണ് ഒരു ബി ജെ പി ദേശീയ അധ്യക്ഷന്‍ രാജസ്ഥാനില്‍ എസ് ടി വിഭാഗത്തോട് നേരിട്ട് ഇടപെടുന്നത്. ഭരത്പൂര്‍, ദൗസ, സവായ് മധോപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പതിനാറ് അസംബ്ലി സീറ്റുകളില്‍ മീണ എന്ന ഗോത്രവര്‍ഗ വിഭാഗത്തിന് വലിയ വോട്ട് ഷെയറുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്ത, എന്നാല്‍ ബി ജെ പി പ്രത്യയശാസ്ത്രവുമായി നിലകൊള്ളുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് രാജസ്ഥാന് ബി ജെ പി എസ് ടി മോര്‍ച്ചയുടെ തലവന്‍ ജിതേന്ദ്ര മീണ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഈ മേഖലയില്‍ നിന്ന് ഭൂരിപക്ഷം സീറ്റുകളും നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ബി ജെ പി ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 - ല്‍, 24 നിയമസഭാ മണ്ഡലങ്ങളുള്ള കിഴക്കന്‍ രാജസ്ഥാന് ജില്ലകളില്‍ ബി ജെ പിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. 10 മണ്ഡലങ്ങള്‍ എസ് സി, എസ് ടി സ്ഥാനാര്‍ത്ഥികള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. എന്നാല്‍ ഈ സംവരണ സീറ്റുകളെല്ലാം ബി ജെ പിക്ക് നഷ്ടമായി. കോണ്‍ഗ്രസാകട്ടെ അഞ്ച് ജില്ലകളിലായി 17 സീറ്റുകള്‍ നേടി മേഖല തൂത്തുവാരി.

കിഴക്കന്‍, തെക്ക് - കിഴക്കന്‍ രാജസ്ഥാനിലെ അല്‍വാറും ടോങ്കും ഉള്‍പ്പെടുന്ന മറ്റ് പല ജില്ലകളിലും ബി ജെ പി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. സവായ് മധോപൂര്‍ പരിപാടിയെ അഭിസംബോധന ചെയ്യവെ, സംസ്ഥാനത്തും രാജ്യത്തും ആദിവാസികളുടെ വികസനം ഉറപ്പാക്കുന്നതില്‍ ബി ജെ പിയുടെ പങ്കിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചാണ് കഴിഞ്ഞ ദിവസം നദ്ദ സംസാരിച്ചത്. 1947 മുതല്‍ 1998 വരെയും 2004 വരെയും കോണ്‍ഗ്രസ് ഭരിച്ചു. പക്ഷേ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാര്‍ വരുന്നത് വരെ ആദിവാസികള്‍ക്കായി ഒരു മന്ത്രിസ്ഥാനം ലഭിക്കുന്നതിന് നിങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഏത് പാര്‍ട്ടിയാണ്, ഏത് നേതാവാണ് ആദിവാസികളെ പരിപാലിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, ''ബി ജെ പി അധ്യക്ഷന്‍ പറഞ്ഞു.

ബിര്‍സ മുണ്ടയെപ്പോലുള്ള ഗോത്ര വീരന്മാരെ നദ്ദ പരാമര്‍ശിക്കുകയും മുഗള്‍ ചക്രവര്‍ത്തിയായ അക്ബറുമായുള്ള യുദ്ധങ്ങളില്‍ മഹാറാണാ പ്രതാപിനെ സഹായിക്കുന്നതില്‍ രാജസ്ഥാനിലെ ഭീല്‍ സമൂഹത്തിന്റെ പങ്ക് എടുത്തുകാട്ടുകയും ചെയ്തു. ദൗസ എം പി ജസ്കൗര് മീണ, ബി ജെ പി രാജ്യസഭാ എം പി കിരോഡി ലാല്‍ മീണ എന്നിവരുള്‍പ്പെടെ മേഖലയിലെ സ്വാധീനമുള്ള എസ് ടി നേതാക്കളും സംസ്ഥാന പാര്‍ട്ടി പ്രസിഡന്റ് സതീഷ് പൂനിയയും മറ്റ് മുതിര്‍ന്ന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിന്റെ രാജവംശ രാഷ്ട്രീയവും അത്തരം 'വംശീയ പാര്‍ട്ടികളും ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് നദ്ദ പറഞ്ഞു. കോണ്‍ഗ്രസില്‍ ഇന്ത്യയോ ദേശീയതയോ ഒന്നുമില്ല. ഇത് ഒരു കുടുംബത്തിന്റെയും ഒരു സഹോദരന്റെയും സഹോദരിയുടെയും പാര്‍ട്ടിയാണ്, ''അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, ബിജു ജനതാദള്‍, വൈ എസ് ആര് കോണ്‍ഗ്രസ്, ശിവസേന, എന്‍ സി പി എന്നിവയുള്‍പ്പെടെ മറ്റ് പല പാര്‍ട്ടികളെയും വംശീയ സംഘടനകളാണെന്നും നദ്ദ വിശേഷിപ്പിച്ചു.

ജമ്മു കശ്മീരില്‍ കുറെ ഗോത്രവര്‍ഗക്കാരുണ്ടെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍, ഒരു ലോക്സഭാ സീറ്റോ അസംബ്ലി സീറ്റോ പോലും ആദിവാസി സഹോദരങ്ങള്‍ക്ക് ജമ്മു കശ്മീരില്‍ സംവരണം ചെയ്തിരുന്നില്ല. മോദിജിയുടെ ഇച്ഛാശക്തിയും അമിത് ഷായുടെ തന്ത്രവും കൊണ്ടാണ് ഇന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഡീലിമിറ്റേഷന്‍ നടക്കുന്നു, അത് അതിന്റെ അവസാന ഘട്ടത്തിലാണ്, അതിനുശേഷം ജമ്മു കശ്മീരിലെ ആദിവാസി സഹോദരങ്ങള്‍ വിജയിച്ച് ലോക്സഭയിലേക്കും നിയമസഭയിലേക്കും വരുമെന്നും ബി ജെ പി അധ്യക്ഷന്‍ പറഞ്ഞു.
-
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications