Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ വലവീശാനിറങ്ങി ബിജെപി, കോണ്‍ഗ്രസില്‍ നിന്ന് 10 എംഎല്‍എമാര്‍ കൂറുമാറും?

ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വീണ്ടും സജീവമായി കുതിരക്കച്ചവട നീക്കങ്ങള്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഉപദേഷ്ടാവ് നടത്തിയ വെളിപ്പെടുത്തല്‍ ഇതിനോടകം വിവാദമായിരിക്കുകയാണ്. ബിജെപി ഗുജറാത്തിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് ഗെലോട്ടിന്റെ ഉപദേഷ്ടാവ് വെളിപ്പെടുത്തി. അതേസമയം രാജസ്ഥാന്‍ എംഎല്‍എ സന്യം ലോധയും ഇതേ കാര്യം പറഞ്ഞിട്ടുണ്ട്. സ്വതന്ത്ര എംഎല്‍എയാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വത്തെയും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷനെയും കൂറുമാറാന്‍ സാധ്യതയുള്ള കാര്യത്തെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് ലോധ വ്യക്തമാക്കി.

1

ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രഘുശര്‍മയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടത്തിന് ഒരുങ്ങവേയാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്. ഇതിനോടകം നിരവധി എംഎല്‍എമാരെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപി കൊണ്ടുപോയി കഴിഞ്ഞു. ഇനിയും പത്ത് പേര്‍ കൂടി പോയാല്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാവും. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ട്വീറ്റ് ചെയ്ത് സന്യം ലോധ ട്വീറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് കൂറുമാറ്റം നടക്കുമെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇരുപത് ദിവസം മുമ്പ് തന്നെ രഘുശര്‍മയെ കാര്യങ്ങള്‍ അറിയിച്ചെന്നും ലോധ വ്യക്തമാക്കി.

ഗുജറാത്ത് അധ്യക്ഷന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കൂറുമാറ്റമുണ്ടാകുമെന്ന് പറഞ്ഞിട്ടും അദ്ദേഹത്തിന് അനക്കമില്ല. അതുകൊണ്ടാണ് ഹൈക്കമാന്‍ഡിനെ തന്നെ അറിയിച്ചതെന്നും ലോധ പറഞ്ഞു. നിങ്ങള്‍ ഒട്ടും ജാഗ്രത കാണിക്കാതിരുന്നാല്‍ തീര്‍ച്ചയായും കൂറുമാറ്റം നടക്കുമെന്നും ലോധ പറയുന്നു. നിലവില്‍ കൂറുമാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി നടന്ന് 25 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് നിയമസഭയില്‍ ഉള്ളത്. 77 സീറ്റ് വരെ നിയമസഭയില്‍ അവര്‍ക്കുണ്ടായിരുന്നു. 2020ലെ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആ സമയം എംഎല്‍എമാരെ ഗുജറാത്തില്‍ നിന്ന് ജയ്പൂരിലേക്ക് മാറ്റിയിരുന്നു കോണ്‍ഗ്രസ്.

അടുത്തിടെ അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി വിട്ട് നേതാക്കള്‍ പോകുന്നത് തടയേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ് സീനിയര്‍ ബിജെപി നേതാവ് പ്രദീപ്‌സിംഗ് വഗേല പറഞ്ഞു. കോണ്‍ഗ്രസിന്റെ ദൗര്‍ഭാഗ്യമാണ്, അവര്‍ക്ക് എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ കഴിയാത്തതെന്നും വഗേല പറഞ്ഞു. കോണ്‍ഗ്രസാണ് നേതാക്കള്‍ പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്തേണ്ടത്. അത് തടയേണ്ടത് ബിജെപിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപിയിലേക്ക് വരാന്‍ ഇടമില്ലെന്നും വഗേല വ്യക്തമാക്കി. ഇതിനിടെ കോണ്‍ഗ്രസ് എംഎല്‍എ നാഥാഭായ് പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ട്. 2017 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വ്യാജ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനാണ് കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+