• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലൗ ജിഹാദിനെതിരെ 4 സംസ്ഥാനങ്ങളില്‍ നിയമവുമായി ബിജെപി, മതസൗഹാര്‍ദം തകര്‍ക്കുന്നുവെന്ന് ഗെലോട്ട്

ജയ്പൂര്‍: ലൗ ജിഹാദ് രാജ്യവ്യാപകമായി കത്തിക്കാന്‍ ബിജെപി. നാല് സംസ്ഥാനങ്ങളില്‍ നിയമം കൊണ്ടുവരാനാണ് ബിജെപിയുടെ നീക്കം. ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി മുസ്ലീം യുവാക്കള്‍ വിവാഹം കഴിക്കുകയും, പിന്നീട് ഇവരെ മതം മാറ്റുകയും ചെയ്യുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിനെയാണ് ലൗ ജിഹാദെന്ന് ബിജെപി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായി രംഗത്ത് വന്നിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനായി കൊണ്ടുവന്ന വാക്കാണ് ലൗ ജിഹാദ് എന്ന് ഗെലോട്ട് പറഞ്ഞു. വിവാഹമെന്നത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ വരുന്നതാണെന്ന് ഗെലോട്ട് വ്യക്തമാക്കി.

ബിജെപി ലൗ ജിഹാദിലൂടെ രാജ്യത്തെ വിഭജിച്ച്, മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിവാഹമെന്ന വ്യക്തിപരമായ വിഷയത്തെ പ്രതിരോധിക്കാനായി നിയമം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഒരു കോടതിയിലും അത് നിലനില്‍ക്കാന്‍ പോകുന്നില്ല. പ്രണയത്തില്‍ ഒരിക്കലും ജിഹാദിന് സ്ഥാനമില്ലെന്നും ഗെലോട്ട് പറഞ്ഞു. രണ്ട് പ്രണയിതാക്കള്‍ക്ക് സര്‍ക്കാരിന്റെ അനുവാദം വേണമെന്ന സാഹചര്യമാണ് ബിജെപി ഈ രാജ്യത്ത് ഉണ്ടാക്കുന്നത്. വിവാഹത്തിന് തടസ്സമിടാനാണ് അവര്‍ ശ്രമിക്കുന്നത്. അത് വ്യക്തി സ്വാതന്ത്ര്യം തട്ടിയെടുക്കുന്നതിന് തുല്യമാണെന്നും ഗെലോട്ട് ആരോപിച്ചു.

സമൂഹത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുക, സാമുദായിക സൗഹാര്‍ദം തകര്‍ക്കുക, ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുക എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിവേചനപരമായ ഭരണകൂടം പൗരന്മാരോട് പെരുമാറാന്‍ പാടില്ലെന്ന നിയമമാണ് ഇതിലൂടെ ഇല്ലാതാവാന്‍ പോവുന്നതെന്നും ഗെലോട്ട് കുറ്റപ്പെടുത്തി. അതേസമയം ഗെലോട്ടിനെതിരെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് രംഗത്തെത്തി. ലൗ ജിഹാദ് ഒരു കെണിയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി പല സ്ത്രീകളും വിവാഹമെന്നത് വ്യക്തിപരമായ കാര്യമായിട്ടാണ് കാണുന്നത്. എന്നാല്‍ പലപ്പോഴും അതങ്ങനെ അല്ലാതായി മാറുകയാണ്. അങ്ങനെയായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മതം സൂചിപ്പിക്കുന്ന പേരുകള്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചോദിച്ചു.

cmsvideo
  ഇസ്ലാമിനെ കുറിച്ച്‌ അറിയുന്നത് ലൗ ജിഹാദിലേക്ക് നയിക്കുമെന്ന് RSS നേതാവ് | Oneindia Malayalam

  ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളിലാണ് നിയമം ലൗ ജിഹാദിനെതിരെ ഒരുങ്ങുന്നത്. യുപിയില്‍ ആഭ്യന്തര മന്ത്രാലയം, ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അവരുടെ നിര്‍ദേശങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും. യോഗി ആദിത്യനാഥും ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ലൗ ജിഹാദിനെതിരെ നിയമം ഉടന്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ജാമ്യമില്ലാത വകുപ്പുകള്‍ ചുമത്തുമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം തടവും ലഭിച്ചേക്കും.

  English summary
  bjp using love jihad to create divisions in society says ashok gehlot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X