കശ്മീര്‍ ഭരണം പിടിച്ചെടുക്കാന്‍ ബിജെപി..!! എല്ലാത്തിനും അറുതി വരുത്തും..!! ലക്ഷ്യം ഇതാണ്..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: കശ്മീരിന്റെ മുഖ്യമന്ത്രിസ്ഥാനം ലക്ഷ്യമിട്ട് ബിജെപിയുടെ നീക്കം. കശ്മീരിലെ ഭരണകക്ഷിയായ പിഡിപിയുടെ സഖ്യകക്ഷിയായ ബിജെപി മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം മുന്നോട്ട് വെച്ചുകൊണ്ട് പിഡിപി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. എന്നാല്‍ ബിജെപിയുടെ ആവശ്യം മെഹ്ഹൂബ മുഫ്തി തള്ളിക്കളഞ്ഞു. അതേസമയം കശ്മീരിൽ സമാധാനം വരണമെങ്കിൽ സർക്കാരിനെ പിരിച്ചുവിട്ട് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു

സിപിഎമ്മിന്റെ അന്ത്യം അടുത്തു..!! പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ..!!

വര്‍ഗീയ കലാപത്തിന് കോപ്പ് കൂട്ടി യോഗി ആദിത്യനാഥ്..!! കാത്തിരിക്കുന്നത് മറ്റൊരു ബാബറി മസ്ജിദ്..??

ഊഴം വെച്ച് മുഖ്യമന്ത്രി

കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളും സൈന്യത്തിന് നേരെയുള്ളതും തിരിച്ചുള്ളതുമായ ആക്രമണങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ഈ അക്രമം കുറയ്ക്കാനും സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള ഇഷ്ടക്കേട് പരിഹരിക്കാനും മുഖ്യമന്ത്രിമാര്‍ മാറിമാറി വരുന്നതാണ് നല്ലതെന്നാണ് ബിജെപി, പിഡിപിയ്ക്ക് മുന്നില്‍വെച്ച നിര്‍ദേശം.

അംഗീകരിക്കാതെ മെഹ്ബൂബ

മുഖ്യമന്ത്രി സ്ഥാനം സഖ്യകക്ഷികളായ ബിജെപിയും പിഡിപിയും ഊഴം വെച്ചു മാറണമെന്ന നിര്‍ദേശം പക്ഷേ മെഹ്ബൂബ മുഫ്തി അംഗീകരിച്ചിട്ടില്ല. ആറുമാസത്തിലൊരിക്കല്‍ സഖ്യകക്ഷികളില്‍ ഏതെങ്കിലും ഒരു കക്ഷിക്ക് ഭരണം കൈമാറുക എന്നതാണത്രേ മുന്നോട്ട് വെച്ച വ്യവസ്ഥ.

ദില്ലി സന്ദർശനം

അടുത്തിടെ മെഹ്ബൂബ മുഫ്തി ദില്ലിയിലെത്തിയപ്പോഴാണ് ബിജെപി നേതാക്കള്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഷയം ബിജെപി നേതൃത്വം നിരവധി തവണ ചര്‍ച്ച ചെയ്തതാണ് എന്നും വിവരമുണ്ട്. കശ്മീരി ബിജെപി ഘടകവും നിര്‍ദേശത്തെ പിന്തുണയ്ക്കുന്നു.

ജനപിന്തുണയില്ലാതെ

നിലവില്‍ പിഡിപിക്കും മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിക്കും കശ്മീരില്‍ ഒട്ടും തന്നെ ജനപിന്തുണയില്ലാത്ത സ്ഥിതിയാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് മെഹ്ബൂബ മുഫ്തിയുടെ ജനപിന്തുണ വന്‍തോതില്‍ ഇടിഞ്ഞത്.

ജനങ്ങൾ എതിരായി

കശ്മീരിലെ സമരക്കാര്‍ക്കെതിരെ കേന്ദ്രപിന്തുണയോടെ അക്രമം നടത്തുന്നു എന്ന് കശ്മീര്‍ ജനത ആരോപിക്കുന്നുണ്ട്. സൈന്യവും അടിച്ചമര്‍ത്തലിന് പിന്തുണയേകുന്നുവെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിജെപിക്കൊപ്പം നില്‍ക്കുന്ന പിഡിപിയെ ജനങ്ങള്‍ തള്ളിക്കളയുന്നത്.

ജനവികാരം മറികടക്കാൻ

മെഹ്ബൂബ മുഫ്തിക്കെതിരെ ഇപ്പോള്‍ നിലില്‍ക്കുന്ന ജനവിരുദ്ധ വികാരം മറികടക്കാനുള്ള ഉപാധിയാണ് മുഖ്യമന്ത്രി പദം മാറുകയെന്നതാണ് ബിജെപിയുടെ വാദം. എന്നാല്‍ കശ്മീരില്‍ അധികാരം ഉറപ്പിക്കാനുള്ള ബിജെപിയുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ നിര്‍ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
BJP Wants its leader as Jammu&Kashmir Chief Minister and Farooq Abdullah Calls for Governor Rule
Please Wait while comments are loading...