Get Updates
Get notified of breaking news, exclusive insights, and must-see stories!

നവംബർ 8; ബിജെപിക്ക് കള്ളപ്പണ വിരുദ്ധ ദിനം, പ്രതിപക്ഷത്തിന് കരിദിനം

ദില്ലി: നവംബർ എട്ട് നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. എന്നാൽ ഇതേ ദിവസം പ്രതിപക്ഷം കരിദിനമായി ആചരിക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് നവംമ്പർ എട്ടിന് കരിദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്.

പാർലമെന്റ് പ്രതിപക്ഷ പാർട്ടികളുടെ കോ- ഓർഡിനേഷൻ കമ്മറ്റിയാണ് കരിദിനം ആചരിക്കാനുള്ള തീരുംമാനമെടുത്തത്. 18 പാർട്ടികൾ സർക്കാരിനെതിരായ പ്രതിഷേധത്തിൽ അണിനിരക്കും. ഗുലാംനബി ആസാദ്, ഡെറെക് ഒബ്രിയാൻ, ശരദ് യാദവ് എന്നിവർക്ക് പുറമെ സിപിഐ എംപി ഡി രാജ, ഡിഎംകെ എംപി കനിമൊഴി, ബിഎസ്പിയുടെ സതീഷ് മിശ്ര എന്നിവരും പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്റ് കോ ഓർഡിനേഷൻ കമ്മറ്റി യോഗത്തിൽ പങ്കെടുത്തു.

Arun Jaitley

പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നവംമ്പർ എട്ടിന് സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറ‍ഞ്ഞു. 500 രൂപ 1000 രൂപ നോട്ടുകൾ റദ്ദാക്കിയതിലുള്ള ദുരിതം രാജ്യത്തെ ഒട്ടുമിക്ക ജനങ്ങളെയും വലച്ചതാണ്. ഇതിന്‍റെ പ്രകടനമാകും നവംബർ എട്ടിന്‍റെ കരിദിനത്തിലും ഉണ്ടാവുക. ഒരു സർക്കാരിന്‍റെ നയപരമായ ​നടപടിമൂലം രാജ്യത്ത് ഇത്രയധികം ജനങ്ങൾ കൊല്ലപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഗുലാം​നബി ആസാദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+