കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ മിഷന്‍ ജയിച്ച് ബിജെപി, ലക്ഷ്യമിട്ടത് കെജ്‌രിവാളിനെയല്ല... മുഖ്യശത്രു ഇനിയില്ല!!

Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്‌രിവാളിന് വമ്പന്‍ ജയം നേടിയതോടെ അദ്ദേഹത്തിന്റെ വരും കാല പ്രധാനമന്ത്രിയായി എല്ലാവരും പുകഴ്ത്തുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ ബിജെപി ഡബിള്‍ ഗെയിമാണ് ദില്ലിയില്‍ കളിച്ചത്. തോറ്റെങ്കിലും രണ്ട് വര്‍ഷത്തിനുള്ളില്‍ ലഭിക്കുന്ന നേട്ടമാണ് ബിജെപി സ്വപ്‌നം കാണുന്നത്. കോണ്‍ഗ്രസ് ദില്ലി തിരഞ്ഞെടുപ്പോടെ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കാനുള്ള വഴി ഇതോടെ ബിജെപി എളുപ്പത്തില്‍ നേടിയിരിക്കുകയാണ്.

ഇത്രയും കാലം കോണ്‍ഗ്രസ് ഒറ്റയ്ക്ക് ജയിച്ച സംസ്ഥാനങ്ങളില്‍ പോലും സഖ്യത്തിനെ ആശ്രയിച്ച് നില്‍ക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. അതിന് കാരണം ബിജെപി ഒറ്റയ്ക്ക് നേടിയ കരുത്താണ്. അതേസമയം കാലക്രമേണ ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പ്രാദേശിക പാര്‍ട്ടികള്‍ തീര്‍ത്തും ദുര്‍ബലമാക്കും. ദില്ലിയില്‍ പ്രാദേശിക പാര്‍ട്ടിയായ എഎപിയാണ് ഇല്ലാതാക്കിയത്. അതോടെ ഇനി ത്രികോണ പോരാട്ടം എന്ന സാധ്യതകളാണ് ബിജെപി തകര്‍ത്തത്.

എഎപി സ്വപ്‌നം കാണേണ്ട

എഎപി സ്വപ്‌നം കാണേണ്ട

ദില്ലിയില്‍ വിജയിച്ച പ്രാദേശിക പാര്‍ട്ടി മാത്രമായിട്ടാണ് എഎപിയെ ബിജെപി കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ അങ്ങനെയല്ല ബിജെപി കാണുന്നത്. ദേശീയ തലത്തില്‍ ബിജെപിയെ വീഴ്ത്താന്‍ കഴിവുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. അരവിന്ദ്് കെജ്‌രിവാളിന് ഒരിക്കലും പ്രധാനമന്ത്രിയാവാന്‍ കഴിയില്ലെന്ന് അമിത് ഷായ്ക്കറിയാം. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് അത് സാധിക്കും. എന്നാല്‍ കോണ്‍ഗ്രസിനെ ദില്ലിയില്‍ വട്ടപൂജ്യമാക്കുകയും, വോട്ടുശതമാനം നാല് ശതമാനമാക്കി കുറയ്ക്കുകയും ചെയ്തതോടെ ബിജെപി ഏറ്റവും വലിയ വിജയമാണ് നേടിയത്.

2024ല്‍ ഭയമില്ല

2024ല്‍ ഭയമില്ല

2024ല്‍ മോദി ഭയക്കേണ്ട നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നിലുണ്ട്. പൗരത്വ നിയമവും എന്‍ആര്‍സിയും വലിയ തിരിച്ചടിയാവും.എന്നാല്‍ ഇത് ശക്തമായി പ്രചാരണമായുധമാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. പ്രതിപക്ഷത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് സന്നദ്ധമായാല്‍ മാത്രമേ മോദിക്ക് വെല്ലുവിളിയുള്ളൂ. 2004ല്‍ അത്തരമൊരു സഖ്യത്തിന്റെ കരുത്ത് ബിജെപി അറിഞ്ഞതാണ്. അതുകൊണ്ട് ദില്ലിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ജയം ബിജെപി നേതൃത്വത്തിന് വലിയ വെല്ലുവിളിയുള്ളതല്ല.

കോണ്‍ഗ്രസ് തീരും

കോണ്‍ഗ്രസ് തീരും

കോണ്‍ഗ്രസിന്റെ എല്ലാ ശക്തിയും ബിജെപി ഇല്ലാതാക്കുകയാണ്. ഹരിയാനയില്‍ 31 സീറ്റ് നേടിയ കോണ്‍ഗ്രസിനെ ജെജെപിയെ കൂട്ടുപിടിച്ചാണ് ബിജെപി പൊളിച്ചത്. ഇവിടെ ജെജെപി എന്‍ഡിഎയില്‍ ഒരിക്കലും വളരാന്‍ പോകുന്നില്ല. അധികാരത്തില്‍ ഇല്ലാത്തത് കൊണ്ട് കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്യും. മഹാരാഷ്ട്രയിലെ മഹാസഖ്യത്തില്‍ ഏറ്റവും ദുര്‍ബല കണ്ണി കോണ്‍ഗ്രസാണ്. ഇവിടെയും കോണ്‍ഗ്രസ് ഇല്ലാതാവും. ഇനി ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്റൊപ്പമാണ് കോണ്‍ഗ്രസ്. ഒറ്റയ്ക്ക് കരുത്ത് തെളിയിക്കാതെ കോണ്‍ഗ്രസ് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തീര്‍ത്തും ദുര്‍ബലമാകും.

കെജ്‌രിവാളിന് പ്രതീക്ഷ വേണ്ട

കെജ്‌രിവാളിന് പ്രതീക്ഷ വേണ്ട

അരവിന്ദ് കെജ്‌രിവാളിന് ഒരിക്കലും മറ്റൊരു സംസ്ഥാനത്ത് കരുത്ത് തെളിയിക്കാനാവില്ല. എഎപി ബംഗാളില്‍ മത്സരിച്ചാല്‍ അദ്ദേഹം മമത ബാനര്‍ജിയുമായി ഇടയേണ്ടി വരും. പഞ്ചാബിലാണെങ്കില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ. ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലും മത്സരിക്കാന്‍ സാധിക്കില്ല. അഖിലേഷ് യാദവുമായുള്ള നല്ല ബന്ധം അതോടെ അവസാനിക്കും. മായാവതിയുമായും ഇടയേണ്ടി വരും. ഇവരുമായി ചേര്‍ന്ന് എഎപിക്ക് നില്‍ക്കാനാവില്ല. സമാന അവസ്ഥ തന്നെയാണ് ഈ പാര്‍ട്ടികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലുള്ളത്. അതുകൊണ്ട് ഇവര്‍ക്ക് ആര്‍ക്കും ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാവില്ല. ഇത് കോണ്‍ഗ്രസിന് മാത്രം സാധ്യമായ കാര്യമാണ്.

പ്രതിപക്ഷം പൊളിയും

പ്രതിപക്ഷം പൊളിയും

പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസില്‍ നിന്നല്ലാതെ മറ്റൊരു നേതാക്കളില്ല. കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും സീറ്റുകള്‍ നേടാന്‍ കഴിവുള്ള പാര്‍ട്ടിക്ക് മാത്രമേ ഉള്ളൂ. കോണ്‍ഗ്രസിന് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലും ഭരണമുണ്ട്. കെജ്‌രിവാള്‍ ഭരിക്കുന്ന ദില്ലിയില്‍ വെറും 7 ലോക്‌സഭാ സീറ്റാണ് ഉള്ളത്. മമത ഭരിക്കുന്ന ബംഗാളില്‍ 42 സീറ്റുണ്ട്. എന്നാല്‍ വലിയ സംസ്ഥാനങ്ങളായ യുപി, മഹാരാഷ്ട്ര, തമിഴ്‌നാട്, ബീഹാര്‍ എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസിന് സഖ്യമുണ്ട്. കോണ്‍ഗ്രസിനെ തിരഞ്ഞുപിടിച്ച് ദുര്‍ബലമാക്കുന്ന ബിജെപി നയം ഇനിയും തുടരും. അ്‌തോടെ പ്രതിപക്ഷം ഒന്നിക്കാമെന്ന ധാരണ പൊളിയുകയും ചെയ്യും.

ബിജെപിയുടെ ഇരട്ട തന്ത്രം

ബിജെപിയുടെ ഇരട്ട തന്ത്രം

കെജ്‌രിവാളിന് ഒരേസമയം നേട്ടവും നഷ്ടവുമാണ് ബിെജപി നല്‍കിയത്. അതേസമയം മമത ബാനര്‍ജി, നവീന്‍ പട്‌നായിക്ക്, ചന്ദ്രബാബു നായിഡു, ശരത് പവാര്‍ എന്നിവരാണ് മോദിക്ക് ബദലായി പ്രതിപക്ഷ നിരയില്‍ നിന്നുള്ളവര്‍. എന്നാല്‍ 2019ല്‍ പൊതുസ്ഥാനാര്‍ത്ഥിയെ ഇവര്‍ക്ക് കണ്ടെത്താന്‍ കൂടി സാധിച്ചിരുന്നില്ല. ഇവിടെ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവില്ല. പ്രാദേശിക പാര്‍ട്ടികളില്‍ 50 ശതമാനം പേരും രാഹുലിനെ 2024ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കേണ്ടി വരും.

വിജയം ഉറപ്പിച്ച് ബിജെപി

വിജയം ഉറപ്പിച്ച് ബിജെപി

2024ല്‍ ഒരുതരത്തിലുള്ള വെല്ലുവിളികളും മോദിക്ക് പ്രതിപക്ഷത്തില്‍ നിന്ന് നേരിടേണ്ടി വരില്ല. രാഹുല്‍ ഗാന്ധി വരുന്നതോടെ മോദിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ഏറ്റവും വലിയ കാര്യം, കോണ്‍ഗ്രസ വിജയിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ 2024ല്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്ന സമയമായിരിക്കും. ഉറപ്പായും ഈ സംസ്ഥാനങ്ങളില്‍ ഭരണം ബിജെപി പിടിക്കും. 127 ലോക്‌സഭാ സീറ്റുണ്ട് ഈ സംസ്ഥാനങ്ങളില്‍. ഭരണവിരുദ്ധ വികാരത്തില്‍ മോദി തരംഗം ശക്തമായി തന്നെ ആഞ്ഞടിക്കുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ തെളിയിക്കുന്നത്്. കോണ്‍ഗ്രസ് വീണ്ടും തകര്‍ന്നാല്‍ അതോടെ ബിജെപിയുടെ മുഖ്യ ശത്രു ഇല്ലാതാവും. ദില്ലി തിരഞ്ഞെടുപ്പ് എന്തുകൊണ്ടും ബിജെപിയുടെ തന്ത്രം വിജയിക്കുകയാണ് ചെയ്തത്.

<strong>കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ 60 ദിവസത്തിനുള്ളില്‍, തല്‍ക്കാലം സോണിയ തുടരും, പൊളിച്ചെഴുത്ത് ദില്ലിയില്‍!</strong>കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ 60 ദിവസത്തിനുള്ളില്‍, തല്‍ക്കാലം സോണിയ തുടരും, പൊളിച്ചെഴുത്ത് ദില്ലിയില്‍!

English summary
bjp wins dual game in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X