ബിജെപിയിൽ സുവേന്ദുവിനോട് കൊമ്പുകോർത്ത് യുവമോർച്ച തലവൻ: വിലയ്ക്കെടുക്കുന്നില്ലെന്ന് അധികാരി
കൊൽക്കത്ത: പശ്ചിമബംഗാൾ ബിജെപിക്കുള്ളിൽ പോര് തുടരുന്നു. ലോക് സഭാ എംപി സൌമിത്ര ഖാനാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ചിട്ടുള്ളത്. ബിജെപിയുടെ യൂത്ത് വിംഗ് തലവൻ കൂടിയായ സൌമിത്ര രാജി സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ രാജി പിൻവലിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം മുതിർന്ന ബിജെപി നേതാക്കൾ ഇടപെട്ട് സംസാരിക്കുകയും അദ്ദേഹത്തിന്റെ പരാതികൾ കേൾക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജി പിൻവലിച്ചിട്ടുള്ളത്.
"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ

ബിജെപിയുടെ നേട്ടങ്ങളുടെ പാർട്ടിയുടെ നേട്ടങ്ങൾക്ക് ക്രെഡിറ്റ് എംഎൽഎയായ സുവേന്ദു അധികാരി തട്ടിയെടുക്കുന്നതായി അദ്ദേഹം സൌമിത്ര സെൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനത്തിനുള്ള കാരണം ഫേസ്ബുക്കിൽ പരാമർശിക്കുന്നില്ല. ബംഗാളിൽ നിന്നുള്ള ചില എംഎൽഎമാരെ ക്യാബിനറ്റ് മന്ത്രിമാരാക്കാനുള്ള നീക്കത്തോടെയാണ് പോസ്റ്റ് പുറത്തുവന്നിട്ടുള്ളതെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരുമായുള്ള യോഗത്തിൽ നന്ദിഗ്രാം എംഎൽഎ അവരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ബിഷ്ണുപൂർ എംഎൽഎവീഡിയോയിൽ അവകാശപ്പെടുന്നുണ്ട്.

താൻ ബിജെപി വിടില്ലെന്നാണ് ഇതിന് ശേഷം പുറത്തുവന്ന വീഡിയോയിൽ സൌമിത വ്യക്തമാക്കിയിട്ടുള്ളത്. "വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഭാരതീയ യുവമോർച്ച സ്റ്റേറ്റ് യൂണിറ്റിൽ നിന്ന് താൻ രാജിവെക്കുന്നു. ഞാൻ ബിജെപിയിലുണ്ടായിരുന്നു. ഇപ്പോഴും ബിജെപിയിലുണ്ട്. ബിജെപിയുടെ ഭാഗമായി തന്നെ തുടരും" സൌമിത്ര ഖാൻ ഫേസ്ബുക്കിൽ കുറിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായിരുന്ന ഖാൻ 2018ലാണ് പാർട്ടി വിട്ട് ബിജെപിയിലേക്ക് എത്തുന്നതെന്നും ഫേസ്ബുക്കിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയിലും കേന്ദ്രനേതൃത്വത്തിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് പറഞ്ഞ ഖാൻ സുവേന്ദു അധികാരിക്കെതിരാണ് വിരൽചൂണ്ടുന്നത്. ഒരു പ്രത്യേക നേതാവ് തുടർച്ചയായി ദില്ലിയിലേക്ക് യാത്രകൾ നടത്തുന്നുണ്ടെന്നും പാർട്ടിയുടെ ഓരോ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിന് വേണ്ടിയാണ് ഇതെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്വയം പരിശോധന നടത്തണമെന്നും ബിജെപിയിലെ വലിയ നേതാവായി കണക്കാക്കുന്ന സൌമിത്ര ഖാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തെ ഒന്നോ രണ്ടോ ജില്ലകളിലെ നേതാക്കളാണ് സംസ്ഥാനത്തെ ബിജെപിയുടെ മുഴുവൻ കാര്യങ്ങളും നടത്തിക്കൊണ്ടുപോകുന്നതെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. യഥാർത്ഥത്തിൽ സംഭവിക്കുന്നതിന്റെ പകുതി കാര്യങ്ങൾ മാത്രമാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തിന് മുഴുവൻ കാര്യങ്ങളും മനസ്സിലാകുന്നില്ലെന്നാണ് ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷിനെ പരാമർശിച്ചുകൊണ്ട് നടത്തിയ പ്രസ്താവന.

പാർട്ടിയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. ഇത് എനിക്ക് പദവിയിൽ നിന്ന് ഒഴിയാനുള്ള സമയമാണ് . ഞാൻ ഒരിക്കലും ഒരു പോസ്റ്റിന് വേണ്ടിയും ശ്രമിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംശയാസ്പദമായി നിരവധി രാഷ്ട്രീയക്കാർ ബിജെപിയിൽ ചേർന്നിട്ടുണ്ട്. അവരിൽ ചിലരെ നാമനിർദേശം ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു. ചിലർ മാത്രമാണ് പാർട്ടിയ്ക്ക് വേണ്ടി ത്യാഗങ്ങൾ ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരിൽ നിന്ന് പാർട്ടിയ്ക്ക് ഒരു സംഭാവനയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സൌമിത്ര ഖാന്റെ ആരോപണങ്ങളോട് പ്രതികരിക്കാൻ സുവേന്ദു അധികാരി വിസമ്മതിച്ചിരുന്നു. താൻ പ്രതികരിക്കില്ലെന്നും ഖാന്റെ ആരോപണങ്ങൾ ഗൌരവമായി എടുത്തിട്ടില്ലെന്നും അധികാരി പറഞ്ഞു. അദ്ദേഹം എന്റെ അനുജനാണ്. വീട്ടിൽ പോയി ഉച്ചഭക്ഷണം കഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2011ൽ കൊട്ടുൽപൂരിൽ ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഖാന്റെ വീഡിയോയ്ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സംഘടനാ കാര്യങ്ങളിൽ താൻ ഇടപെടില്ലെന്നും അധികാരി പറയുന്നു.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications