ബ്ലാക് ഫംഗസ് നിശബ്ദനായ കൊലയാളി, ഇന്ത്യയില്‍ 7250 രോഗികള്‍, 219 മരണം, 13 സംസ്ഥാനങ്ങള്‍ വിറയ്ക്കുന്നു
ദില്ലി: രാജ്യത്ത് നിശബ്ദ കൊലയാളിയായി ബ്ലാക് ഫംഗസ്. കൊവിഡിന് പിന്നാലെ ഇന്ത്യയുടെ ഭീതിയായി മാറിയിരിക്കുകയാണ് ബ്ലാക് ഫംഗസ്. ഇന്ത്യയില്‍ 7250 ബ്ലാക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 219 പേര്‍ ഈ ഫംഗസ് ബാധിച്ച് മരിച്ചു. 13 സംസ്ഥാനങ്ങള്‍ ബ്ലാക് ഫംഗസ് ഭീതിയിലാണ്. ഈ സംസ്ഥാനങ്ങളിലെ ഡാറ്റ പരിശോധനയിലാണ് ഇത്രയും പേര്‍ രോഗബാധിതരായി കണ്ടെത്തിയത്. ഇന്ത്യയുടെ ആരോഗ്യ മേഖല കൊവിഡിനൊപ്പം മറ്റൊരു വലിയ പ്രതിസന്ധി കൂടി നേരിടേണ്ട അവസ്ഥയാണ് ഇപ്പോള്‍.

അതേസമയം ബ്ലാക് ഫംഗസിനെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ രോഗം ബാധിച്ച് 19 പേര്‍ ചികിത്സയിലുണ്ട്. ഒരു മരണവും ഈ രോഗം ബാധിച്ച് ഉണ്ടായി. മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് രോഗത്തിന് കാരണം. പ്രതിരോധ ശേഷി കുറഞ്ഞവരെയും പ്രമേഹ രോഗികളെയുമാണ് ഇത് ഏറ്റവും കടുത്ത രീതിയില്‍ ബാധിക്കുക. ഇത് പക്ഷേ പകര്‍ച്ച വ്യാധിയല്ല. ചിലരില്‍ അപൂര്‍വമായി ഗുരുതരമായ അണുബാധയുണ്ടാക്കാം. വായുവില്‍ നിന്നാണ് പൂപ്പല്‍ ശ്വാസകോശത്തില്‍ കടക്കുന്നത്.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
Recommended Video
രാജസ്ഥാന്‍, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങള്‍ ബ്ലാക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി മപ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 90 പേരാണ് ബ്ലാക് ഫംഗസ് ബാധിച്ച് മരിച്ചത്. പ്രമേഹ രോഗികളും കാന്‍സര്‍ രോഗികളും ജാഗ്രത പാലിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇതുവരെ 1500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവിടെ ഗുരുതര സാഹചര്യമാണ്. ഗുജറാത്തില്‍ 1163 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 61 പേര്‍ രോഗം ബാധിച്ച് മരിച്ചു.
മധ്യപ്രദേശില്‍ 575 ബ്ലാക് ഫംഗസ് കേസുകള്‍ ഉണ്ട്. 31 പേര്‍ മരിച്ചു. ദില്ലിയില്‍ 203 കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഒരാളാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ എട്ട് മരണവും 169 ഫംഗസ് കേസുകളും രേഖപ്പെടുത്തി. ബീഹാറില്‍ ഇതുവരെ 103 കേസുകളാണ് രേഖപ്പെടുത്തിയത്. രണ്ട് പേര്‍ മരിച്ചു. ഛത്തീസ്ഗഡില്‍ 101 പേര്‍ക്കാണ് രോഗമുള്ളത്. ഒരാള്‍ മരിച്ചു. കര്‍ണാടകത്തില്‍ 97 കേസുകള്‍ രേഖപ്പെടുത്തി. തെലങ്കാനയില്‍ പത്ത് മരണവും 90 കേസുകളും രേഖപ്പെടുത്തി.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications