കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശബ്ദ കൊലയാളിയായി ബ്ലാക് ഫംഗസ്, മഹാരാഷ്ട്രയിലും യുപിയിലും മരണം കൂടുന്നു, മറ്റിടങ്ങളും വിറയ്ക്കുന്നു

Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഒരു വശത്ത് കുതിക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി രാജ്യത്തെ ഭയ്‌പെടുത്തുന്നു. ബ്ലാക്ക് ഫംഗസ് രാജ്യത്തൊട്ടാകെ പടര്‍ന്ന് പിടിക്കുകയാണ്. പല സംസ്ഥാനങ്ങളും ബ്ലാക് ഫംഗസിന്റെ പിടിയിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ബ്ലാക് ഫംഗസ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടായിരത്തിലേറെ ബ്ലാക് ഫംഗസ് എന്ന മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ ഉണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ അധികൃതര്‍ പറയുന്നു. യുപിയിലും അതീഭീകര അവസ്ഥയാണ്. കൊവിഡ് മാറിയവരിലും കൊവിഡ് രോഗികളിലും ബ്ലാക് ഫഗംസ് ധാരാളമായി കാണുന്നുണ്ട്.

1

ലഖ്‌നൗവിലെ കിംഗ്‌സ് ആശുപത്രിയില്‍ ഏഴ് കേസുകള്‍ മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തി. നാല് പേര്‍ ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ല. തലച്ചോറിനെയും ശ്വാസകോശത്തെയും വരെ ബ്ലാക് ഫംഗസ് ബാധിക്കും. പ്രമേഹമുള്ളവരുടെ ജീവന്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന മാരക രോഗമാണിത്. ക്യാന്‍സര്‍ രോഗികളും ഭയപ്പെടണം. കഴിഞ്ഞ ഒഡീഷയില്‍ ആദ്യ ബ്ലാക് ഫംഗസ് കേസ് രേഖപ്പെടുത്തി. ദില്ലി, ഗുജറാത്ത്, തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകള്‍ വര്‍ധിക്കുന്നു. ഇവിടങ്ങളിലൊക്കെ നേരത്തെ ബ്ലാക് ഫംഗസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതാണ്.

മഹാരാഷ്ട്രയിലെ താനെയില്‍ ഇന്ന് ബ്ലാക് ഫംഗസിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ ജില്ലയില്‍ ചികിത്സയിലാണ്. രണ്ടായിരം കേസുകള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് കിടക്കുന്ന കേന്ദ്രങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് മഹാരാഷ്ട്രയുടെ പ്ലാന്‍. രാജസ്ഥാനിലും സാഹചര്യം ഗുരുതരമാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ ജയ്പൂരില്‍ 14 രോഗികളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ റാഞ്ചിയില്‍ നിന്നാണ്. നാല് പേര്‍ രാജസ്ഥാനില്‍ നിന്നുള്ളവരാണ്. അഞ്ച് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബാക്കിയുള്ള ദില്ലിയില്‍ നിന്നുമാണ്.
പലരുടെയും കാഴ്ച്ച നഷ്ടപ്പെട്ടിരിക്കുകയാണ്.

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

ഒഡീഷയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള പ്രമേഹമുണ്ട്. മധ്യപ്രദേശില്‍ ഈ രോഗത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. 13 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഡോക്ടര്‍മാരുമായി ഇതിനെ പ്രതിരോധിക്കുന്ന കാര്യം മധ്യപ്രദേശിലെ ഡോക്ടര്‍മാര്‍ ചോദിച്ചറിയുന്നുണ്ട്. ഗുജറാത്തില്‍ നൂറിലധികം കേസുകളാണ് ഉള്ളത്. പലരുടെയും കാഴ്ച്ച പോയി. ഏറ്റവുമധികം ബ്ലാക് ഫംഗസ് കേസുകള്‍ ഗുജറാത്തിലാണ് ഉള്ളത്. കേന്ദ്രം ആംഫോടെറിസിന്‍ ബിയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതാണ് ബ്ലാക് ഫംഗസിനുള്ള മരുന്ന്.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Over 100 black fungus cases, govt announces separate wards for patients | Oneindia Malayalam

English summary
black fungus increasing in states, maharashtra, and gujarat on high alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X