മോദിയുടെ പാട്ന റാലിക്കിടയിലെ സ്ഫോടനം; നാല് പേരെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി
ദില്ലി; നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ 2013 ൽ നടന്ന റാലിക്കിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ നാലു പേർക്ക് വധശിക്ഷ. പ്രത്യേക എൻഐഎ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. കേസിലെ 10 പ്രതികളിൽ ഒൻപത് പേരേയും കോടതി ശിക്ഷിച്ചു. രണ്ട് പേർക്ക് ജീവപര്യന്തം തടവും രണ്ട് പേർക്ക് പത്ത് വർഷം തടവുമാണ് ശിക്ഷ. ഒരാളെ ഒരു വർഷം തടവിനും ശിക്ഷിച്ചു.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
'ബ്ലാക്ക് ബ്യൂട്ടി' എന്ന ഹൈദർ അലി, നമാൻ അൻസാരി, മുജീബുള്ള അൻസാരി, ഇംതിയാസ് ആലം, അഹമ്മദ് ഹുസൈൻ, ഫിറോസ് അസ്ലം, ഇംതിയാസ് അൻസാരി, ഇഫ്തിക്കാർ ആലം, അസ്ഹറുദ്ദീൻ ഖുറേഷി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

നരേന്ദ്ര മോദിയുടെ "ഹുങ്കാർ" റാലിക്കിടെ പട്‌നയിലെ ഗാന്ധി മൈതാനത്തും പരിസരത്തുമായി ഏഴ് ബോംബുകൾ പൊട്ടിയായിരുന്നു സ്ഫോടനം നടന്നത്. 14 ബോംബുകളായിരുന്നു വിവിധ ഇടങ്ങളിലായിരുന്നു കുഴിച്ചിട്ടിരുന്നത്. പിന്നീട് ഇവ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അന്ന് സ്ഫോടനത്തിനിടെ ആളുകൾ ഭയന്നോടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്. 90 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ആദ്യ ബോംബ് പാട്ന റെയിൽവേ സ്റ്റേഷന്റ് 10ാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു പൊട്ടിയത്. ബാക്കിയുള്ളവ ഗാന്ധി മൈതാനത്തും. എന്നാൽ ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല.എന്നാൽ സ്ഫോടനത്തിന് ശേഷവും മോദി റാലിയിൽ പ്രസംഗിച്ചു.
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ
2013 നവംബറിലാണ് എൻഐഎ കേസ് എടുത്തത്. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹൈദരാലിയെ 2014ൽ എൻഐഎ കസ്റ്റഡിയിൽ എടുത്തു. സ്ഫോടനത്തിൽ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി), ഇന്ത്യൻ മുജാഹിദ്ദീൻ (ഐഎം) എന്നീ സംഘടനയുടെ പ്രവർത്തകരെയാണ് എൻഐഎ അറസ്റ്റ് ചെ്തത്. കേസുമായി ബന്ധപ്പെട്ട് 250 സാക്ഷികളെയാണ് പ്രൊസിക്യുഷൻ ഹാജരാക്കിയത്.












Click it and Unblock the Notifications