കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങൾക്കെതിരെ ബിഎംഎസ്: രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി നീക്കം

  • By S Swetha
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ്. വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ സാമൂഹിക പ്രശ്‌നങ്ങളിലും ക്ഷേമപദ്ധതികളിലും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പൊതുമേഖല സ്ഥാപനങ്ങളിലെ വിറ്റഴിക്കലിനെതിരെ വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധവും സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്.

ഐബി ഉദ്യോഗസ്ഥനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചുഐബി ഉദ്യോഗസ്ഥനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചു

മിനിമം വേതനം വര്‍ധിപ്പിക്കാനും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതല്‍ വിഹിതം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനുമായി ബിഎംഎസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. വിപണിയില്‍ ഉപഭോക്തൃ ചെലവ് കുറയുന്നതായും ഈ പ്രവണത മാറ്റാന്‍ നടപടിയെടുക്കണമെന്നും അവര്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ബജറ്റ് വിഷയത്തില്‍ ഇത് രണ്ടാം തവണയാണ് സംഘപ്രവര്‍ത്തകരും സര്‍ക്കാരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.

mgnrega-

ഗ്രാമീണ മേഖലയില്‍ ആളുകള്‍ പണം ചെലവഴിക്കുന്നത് കുറവാണ്. അത് പരിഹരിക്കാനുള്ള മാര്‍ഗം തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുകയാണെന്ന് ബിഎംഎസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകന്‍ പറഞ്ഞു. അസംഘടിത മേഖലയിലും പ്ലാന്റേഷന്‍, ഫിഷറീസ് മേഖലയിലും തൊഴിലെടുക്കുന്നവരുടെ പ്രശ്‌നങ്ങളാണ് അയ്യായിരത്തിലധികം ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിക്കുന്ന ബിഎംഎസ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പട്ടിണിയിലാണ്. ഇവരുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുകയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ കീഴില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ അടിയന്തിരമായി നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍, സ്ഥാപനങ്ങളുടെ വില്‍പ്പന, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം എന്നിവ അവസാനിപ്പിക്കണമെന്ന് ബിഎംഎസ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇന്ത്യന്‍ വ്യാവസായിക ഘടനയുടെ നട്ടെല്ല്, നയത്തിന്റെ ഭാഗമായുള്ള ഓഹരി വിറ്റഴിക്കല്‍ / സ്വകാര്യവല്‍ക്കരണം സര്‍ക്കാര്‍ അവസാനിപ്പിക്കണം, എഫ്ഡിഐ അവസാനിപ്പിക്കണം. എഫ്ഡിഐ / കോര്‍പ്പറേറ്റൈസേഷന്‍ എന്നിവ ദേശീയ സുരക്ഷ സംബന്ധിച്ച കാര്യമാണെന്നും ബിഎംഎസ് പറയുന്നു.

English summary
BMS plans to organise All India strike against policies of Central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X