യുപിയില്‍ ബിഎംഡബ്ല്യു കാറും കണ്ടെയ്‌നറും കൂട്ടിയിടിച്ചു; നാല് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കണ്ടെയ്‌നര്‍ ലോറിയും ബി എം ഡബ്ല്യു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. വെള്ളിയാഴ്ച സുല്‍ത്താന്‍പൂരിലെ പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേയിലാണ് ദാരുണമായ അപകടം നടന്നത്.
അമിത വേഗതയിലെത്തിയ കാറും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുമ്പ് റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ട ഹാലിയപൂര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. പൊലീസ് സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സുല്‍ത്താന്‍പൂര്‍ ഭാഗത്ത് നിന്ന് പോവുകയായിരുന്ന യു കെ 01 സി 0009 എന്ന നമ്പരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
ലഖ്നൗ ഭാഗത്തുനിന്ന് വന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായതിനാല്‍ ബി എം ഡബ്ല്യു കാറിന്റെ മുന്‍ഭാഗം കണ്ടെയ്നറിനടിയില്‍പ്പെട്ടു. ബീഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാറില്‍ പോകുകയായിരുന്ന നാല് യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.
ആനന്ദ് പ്രകാശ്, അഖിലേഷ് സിങ്, ദീപക് കുമാര്‍,ദീപക് കുമാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുര്‍വാഞ്ചല്‍ എക്സ്പ്രസ്വേയില്‍ റോഡിന്റെ പണി നടന്നുവരികയാണ്. ഇടിയുടെ ആഘാതത്തല്‍ കാരിലെ ഒരാളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടു പോയി. എസ് ഡി എം വന്ദന പാണ്ഡെയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications