കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലക്കോട്ടില്‍ നിന്ന് 200 മൃതദേഹങ്ങള്‍ മാറ്റി! തെളിവായി വീഡിയോ പുറത്ത് വിട്ട് പാക് സ്വദേശി

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ബാലക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയത്. മിന്നലാക്രമണത്തില്‍ 200നും 300 നും ഭീകരര്‍ കൊല്ലപ്പെട്ടുവെന്നും ജെയ്ഷ ഇ മുഹമ്മദിന്‍റെ ഭീകര കാമ്പുകള്‍ തകര്‍ത്തുവെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മരിച്ചവരുടെ ഔദ്യോഗിക കണക്ക് സര്‍ക്കാര്‍ പുറത്ത് വിട്ടില്ല. അതേസമയം ഇന്ത്യന്‍ തിരിച്ചടിയില്‍ ആളപായങ്ങള്‍ ഇല്ലെന്ന് പാകിസ്താനും വ്യക്തമാക്കി. ഇതോടെ മിന്നലാക്രമണത്തെ കുറിച്ച് പല വിധ സംശയങ്ങളും വിവാദങ്ങളും ഉയര്‍ന്നു.

എന്നാല്‍ എല്ലാ വിമര്‍ശനങ്ങളേയും തള്ളി ബാലക്കോട്ട് മിന്നലാക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് പാക് അധീന കാശ്മീരില്‍ നിന്നുള്ള ആക്ടിവിസ്റ്റ്. ട്വിറ്ററിലൂടെയാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

തെളിവുണ്ടെന്ന് ആക്റ്റിവിസ്റ്റ്

തെളിവുണ്ടെന്ന് ആക്റ്റിവിസ്റ്റ്

പുല്‍വാമയ്ക്ക് 12ാം നാള്‍ പാകിസ്താന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മദ്രസ എന്ന പേരില്‍ അറിയപ്പെടുന്ന ബാലക്കോട്ടിലുള്ള ജെയ്ഷ ഈ ഭീകരരുടെ ആസ്ഥാനം വ്യാമാക്രമണത്തില്‍ തകര്‍ത്തെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.12 'മിറാഷ് 2000' വിമാനങ്ങളാണ് ആക്രമണം നടത്തിയത്.

പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച്

പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച്

പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് കേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ത്തതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത് തെളിയിക്കുന്ന ദൃശ്യങ്ങളോ മറ്റ് വിവരങ്ങളോ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല.

സര്‍ക്കാര്‍ വാദം ശരിവെച്ച്

സര്‍ക്കാര്‍ വാദം ശരിവെച്ച്

തിരിച്ചടിയില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. അതേസമയം ഔദ്യോഗിക സ്ഥിരീകരണം നടത്താനോ തെളിവ് നല്‍കാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നതാണ് മറ്റൊരു കാര്യം.

200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു

200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു

അതിനിടയിലാണ് 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി പാക് അധീന കാശ്മീരില്‍ നിന്നുള്ള ആക്റ്റിവിസ്റ്റ് സെന്‍ജ ഹസ്നാന്‍ സെറിങ്ങ് വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് സെന്‍ജ ബാലക്കോട്ട് മിന്നലാക്രമണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

ട്വിറ്ററിലൂടെ

ട്വിറ്ററിലൂടെ

നിലവില്‍ അമേരിക്കയിലാണ് ഇയാള്‍. നിരവധി പേര്‍ ഇന്ത്യന്‍ തിരിച്ചടിയില് കൊല്ലപ്പെട്ടിട്ടുണ്ട്. ബാലക്കോട്ടില്‍ നിന്ന് മൃതദേഹങ്ങള്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്കും ട്രൈബല്‍ പ്രദേശത്തേക്കും മാറ്റിയതായി പല ഉര്‍ദ്ദു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെന്‍ജ പറയുന്നു.

വീഡിയോ പുറത്ത്

വീഡിയോ പുറത്ത്

200 പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. പാകിസ്താന്‍ മിലിറ്ററി ഓഫീസര്‍ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ ആശ്വിസിപ്പിക്കുന്ന വീഡിയോ എന്ന പേരില്‍ ഒരു വീഡിയോയും ഇയാള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ശത്രുക്കളോട് പോരാടാന്‍

ശത്രുക്കളോട് പോരാടാന്‍

ഭീകരര്‍ക്ക് ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകുമെന്നും ശത്രുക്കളോട് പോരാടാന്‍ അവര്‍ പാക് സൈന്യത്തിനെ സഹായിച്ചിരുന്നെന്നും സൈനികോദ്യോഗസ്ഥര്‍ വീഡിയോയില്‍ പറയുന്നുണ്ടെന്നും സെന്‍ജെ ട്വീറ്റില്‍ അവകാശപ്പെട്ടു.

പാകിസ്താന്‍ മറച്ചുവെക്കുന്നു

പാകിസ്താന്‍ മറച്ചുവെക്കുന്നു

വീഡിയോ എത്രമാത്രം ഓതന്‍റിക്ക് ആണെന്ന് പറയാന്‍ തനിക്ക് കഴിയില്ല. പക്ഷേ ബാലക്കോട്ട് മിന്നലാക്രമണത്തെ സംബന്ധിച്ച് പല കാര്യങ്ങളും പാകിസ്താന്‍ മറച്ചുവെയ്ക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളെയോ പ്രാദേശിക മാധ്യമങ്ങളെയോ ബാലക്കോട്ട് കടക്കാന്‍ പാകിസ്താന്‍ ഇതുവരെ അനുവദിച്ചിട്ടില്ല.

അന്താരാഷ്ട്ര മാധ്യമങ്ങളെ

അന്താരാഷ്ട്ര മാധ്യമങ്ങളെ

പാകിസ്താനിലെ വനമേഖലയിലാണ് ഇന്ത്യ മിന്നാലാക്രമണം നടത്തിയതെന്നും പൈന്‍ മരങ്ങള്‍ നശിച്ചുവെന്നുമാണ് പാകിസ്താന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പ്രദേശത്ത് ആരേയും കടക്കാന്‍ അനുവദിക്കാത്തത്.

മൃതദേഹങ്ങള്‍ മാറ്റി

മൃതദേഹങ്ങള്‍ മാറ്റി

അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വതന്ത്രമായി പരിശോധന നടത്താന്‍ എന്തുകൊണ്ടാണ് അനുവദിക്കാത്തത്. തങ്ങളുടെ മദ്രസ അവിടെ ഉണ്ടായിരുന്നു എന്നാണ് ജെയ്ഷ പറഞ്ഞത്. ഇന്ത്യന്‍ ആക്രമമത്തിന്‍റെ തൊട്ട് അടുത്ത ദിവസം പല മൃതദേഹങ്ങളും അവിടെ നിന്ന് മാറ്റിയിട്ടുണ്ട്.

പൂര്‍ണവിജയം

പൂര്‍ണവിജയം

ഇത് പല ഉര്ദ്ദു പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ ബാലക്കോട്ട് ആക്രമണം പൂര്‍ണ വിജയമായിരുന്നു. സെന്‍ജെ അവകാശപ്പെട്ടു.

ട്വീറ്റ് ഇങ്ങനെ

ട്വീറ്റ് ചെയ്ത വീഡിയോ

English summary
bodies shifted from balakkot to khyber area says activist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X