കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞുപാളികള്‍ മാടിവിളിച്ച മരണം: സൈനികരുടെ മൃതദേഹം തിങ്കളാഴ്ച ജന്മനാട്ടിലെത്തിക്കും

  • By Siniya
Google Oneindia Malayalam News

ദില്ലി: സിയാനിച്ചിലെ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങി മരിച്ച ഒന്‍പതു സൈനികരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഞായറാഴ്ച ലെയിലെത്തിച്ച മൃതദേഹങ്ങള്‍ ഇന്ന് ദില്ലിയില്‍ എത്തിക്കും. വിമാനത്താവളത്തില്‍ സൈനികര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷമായിരിക്കും മൃതദേഹം ജന്മനാട്ടിലെത്തിക്കുക. മരിച്ച സൈനികരില്‍ ഒരു മലയാളിയും ഉപ്പെട്ടിട്ടുണ്ട്.

കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് ബി. സുധീഷ് ആണ് മരിച്ചത്. സുധീഷിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. മുളച്ചന്തറ ദേവീക്ഷേത്രത്തിനുടുത്ത് കൊച്ചുടുക്കത്ത് വീട്ടില്‍ ബ്രഹ്മപുത്രന്‍ പുഷ്പവല്ലി ദമ്പതികളുടെ ഇളയ മകനാണ് സുധീഷ്. ഭാര്യ ശാലു. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. നാലുമാസം പ്രായമുള്ള മീനാക്ഷി മകളാണ്.

kopaad

മഞ്ഞുപാളികക്കിടയില്‍ കുടുങ്ങി മരിച്ച കര്‍ണാടക സ്വദേശി ഹനുമന്തപ്പയുടെ മൃതദേഹം വെള്ളിയാഴ്ച ജന്മനാട്ടില്‍ സംസ്‌കരിച്ചിരുന്നു. ആറു ദിവസത്തിന് ശേഷമാണ് ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

സുബേദാര്‍ നാഗേശ, ഹനുമന്തപ്പ, സിപോയ് മഹേഷ്,ഹവില്‍ ദാര്‍ ഏഴുമലൈ, സിപോയ് ഗണേശന്‍, സിപോയ് രാമമൂര്‍ത്തി,ലാന്‍സ് ഹവില്‍ദാര്‍ എസ്. കുമാര്‍, സീപോയ് മുഷ്താഖ് അഹമ്മദ്, സീപോയ് സൂര്യവംശി എന്നിവരാണ് മരിച്ചത്. ഈ മാസം മൂന്നിനാണ് ലഡാക് മേഖലയില്‍ നോര്‍ത്തേണ്‍ 19,600 അടി ഉയരത്തിലെ സൈനിക പോസ്റ്റ് മഞ്ഞിടിച്ചിലില്‍ പെട്ടത്.

English summary
Bodies Of Siachen Avalanche Martyrs To Reach Delhi Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X