കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലന്‍സ് ഇല്ല, മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് സൈക്കിളില്‍; കൊവിഡ് ഭീതിയില്‍ ആരും സഹായിച്ചില്ല

Google Oneindia Malayalam News

ബംഗളൂരു: കൊവിഡ് രോഗ ലക്ഷണങ്ങളോടെ മരിച്ച വയോധിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയത് സൈക്കിളില്‍ ചുമന്ന്. കര്‍ണാടകയിലെ ബെല്‍ഗാവി സ്വദേശിയായ 71കാരന്‍ സാരദ്ദ സലഗറിന്റെ മൃതദേഹമാണ് സൈക്കിളില്‍ ബന്ധുക്കള്‍ ചുമന്ന് കൊണ്ടുപോയത്. മഴയക്ക് ബന്ധു സൈക്കിളില്‍ ചുമന്നുപോകുന്ന ചിത്രം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

covid

Recommended Video

cmsvideo
Germany's TB vaccine trial is success | Oneindia Malayalam

മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സിലായി ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതോടെ മൃതദേഹം സൈക്കിളില്‍ ചുമന്ന് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കിലോ മീറ്ററുകള്‍ക്കപ്പുറമുള്ള എംകെ ഹുബ്ബള്ളി ശ്മശാനത്തിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ മറ്റ് നാട്ടുകാരോ അയല്‍ക്കാരോ സഹായിക്കാന്‍ എത്തിയില്ല.

മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് പനി ബാധിച്ചത്. തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സിച്ചെങ്കിലും കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി പരിശോധന നടത്തണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഞായറാഴ്ച സാദപ്പ മരിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് അധികൃതരോട് ആംബലന്‍സ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചില്ല.

സംസ്ഥാനത്ത് ഇതാദ്യമായല്ല ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം 17ന് ബെല്‍ഗാവിയിലെ അത്താണിയില്‍ ആംബുലന്‍സ് ലഭിതക്കാതെ വന്നതോടെ അമ്മയും മകനും ചേര്‍ന്ന് മൃതദേഹം ഉന്തുവണ്ടിയില്‍ ചുമന്ന് ശ്മശാനത്തില്‍ എത്തിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു. അതേസമയം, മൃതദേഹം സൈക്കിള്‍ കൊണ്ടുപോകുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടിയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

English summary
body brought to the cemetery by bicycle in Karnataka’s Belagavi district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X