സല്‍മാനും ഷാരൂഖിനും ഇനി 'അമ്മയില്ല'!! റീമ ലാഗു വിടവാങ്ങി...

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ബോളിവുഡ് സിനിമകളിലുടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ജനഹൃദയങ്ങളില്‍ ഇടംപിടിച്ച നടിയായ റീമ ലാഗു അന്തരിച്ചു. 58ാം വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.ബുധനാഴ്ച രാത്രിയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് അവര്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു.

ലോഡ്ജിലെ തര്‍ക്കം, 45 കാരന്‍ മരിച്ചു, അവര്‍ കണ്ടുനിന്നു!! 8 പേര്‍ അറസ്റ്റില്‍, ആറും സ്ത്രീകള്‍!!

പാകിസ്താന് കനത്ത തിരിച്ചടി നൽകാൻ പ്രതിരോധമന്ത്രി: ഉന്നതതല യോഗത്തിൽ പാകിസ്താനെതിരെ പടയൊരുക്കം!!

 തുടക്കം

തുടക്കം

1970-80 കളില്‍ ഹിന്ദി, മറാത്തി സിനിമകളിലൂടെയാണ് റീമ കരിയര്‍ തുടങ്ങിയത്. എന്നാല്‍ അമ്മ വേഷങ്ങളിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നാലു തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം റീമയെ തേടിയെത്തിയിട്ടുണ്ട്.

സല്‍മാന്റെ അമ്മ, ഷാരൂഖിന്റെയും

സല്‍മാന്റെ അമ്മ, ഷാരൂഖിന്റെയും

സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ അമ്മയായി അഭിനയിച്ചതോടെ റീമ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി മാറി. മേനെ പ്യാര്‍ കിയാ, ഹം ആപ്‌കെ ഹെ കോന്‍, കുച്ച് കുച്ച് ഹോത്താ ഹെ, ഹം സാത്ത് സാത്ത് ഹെ, കല്‍ ഹോ നാ ഹോ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ സല്‍മാന്‍, ഷാരൂഖ് എന്നിവരുടെ അമ്മയായത് റീമയായിരുന്നു.

ഹിറ്റുകള്‍ക്കൊപ്പം

ഹിറ്റുകള്‍ക്കൊപ്പം

നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവാന്‍ റീമയ്ക്കു സാധിച്ചു. മിക്ക സിനിമകളും ഷാരൂഖ്, സല്‍മാന്‍ എന്നിവര്‍ക്കൊപ്പവുമായിരുന്നു. ആഷിഖി, സാജന്‍, യെസ് ബോസ്, ദില്ലഗി, ജുഡ്‌വാ തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.

മിനിസ്‌ക്രീനിലും

മിനിസ്‌ക്രീനിലും

സിനിമകളില്‍ മാത്രം ഒതുങ്ങുന്നതല്ല റീമയുടെ സാന്നിധ്യം. ടെലിവിഷന്‍ സീരിയലുകളിലൂടെയും അവര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. പ്രശസ്ത ടെലിവിഷന്‍ സീരിയലുകളായ തൂ തൂ മേ മേ, ശ്രീമാന്‍ ശ്രീമതി എന്നിവയിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

 സിനിമാ കുടുബം

സിനിമാ കുടുബം

മറാത്തി നടിയായ മന്ദാകിനി ബദ്ബാഡെയുടെ മകളായി 1958ലാണ് റീമയുടെ ജനനം. നയന്‍ ബദ്ബാഡെയെന്നാണ് റീമയുടെ യഥാര്‍ഥ പേര്. ഹെസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ചില ഡ്രാമകളില്‍ അഭിനയിച്ചതോടെ റീമ തന്നിലൊരു നടിയുണ്ടെന്ന് തിരിച്ചറിയുന്നത്.

English summary
bollywood actress reema lagoo died of cardiac arrest.
Please Wait while comments are loading...