കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലായിരിക്കെ ഇറാനിയന്‍ യാത്രാവിമാനത്തില്‍ ബോംബ് ഭീഷണി

Google Oneindia Malayalam News

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലായിരിക്കെ ഇറാനിയന്‍ യാത്രാവിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായത് പരിഭ്രാന്തിയാഴ്ത്തി. ഇറാന്‍- ചൈന വിമാനത്തിലാണ് ബോംബം ഭീഷണി ഉണ്ടായത്. ഇറാനിലെ ടെഹ്റാനില്‍ നിന്ന് ചൈനയിലെ ഗ്വാങ്ഷൂവിലേക്കുള്ള യാത്രാമധ്യേയാണ് മഹാന്‍ എയര്‍ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായത്.

sasa

അടിയന്തരമായി വിമാനം ഇറക്കാന്‍ ഇന്ത്യയില്‍ രണ്ട് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്‌തെങ്കിലും ഇറാന്‍ അത് നിരസിക്കുകയും യാത്ര തുടരുകയും ചെയ്യുകയായിരുന്നു എന്ന് വ്യോമസേന അറിയിച്ചു. പിന്നാലെ വ്യോമസേനാ വിമാനങ്ങള്‍ എത്തി ഇറാന്‍ വിമാനത്തെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടത്തിവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

താറാവിനെ വാങ്ങി കറിവെച്ചു, മദ്യപിക്കാന്‍ വിളിപ്പിച്ചു; ചങ്ങനാശ്ശേരി സംഭവത്തില്‍ ദുരൂഹത; കൊലപാതക കാരണം എന്ത്?താറാവിനെ വാങ്ങി കറിവെച്ചു, മദ്യപിക്കാന്‍ വിളിപ്പിച്ചു; ചങ്ങനാശ്ശേരി സംഭവത്തില്‍ ദുരൂഹത; കൊലപാതക കാരണം എന്ത്?

വിമാനം ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് കഴിഞ്ഞു എന്ന് വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഫ്‌ലൈറ്റ് റഡാര്‍ വെബ്‌സൈറ്റ് പ്രകാരം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് ഇറാന്‍ അറിയിച്ചു.

ബോംബ് ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറങ്ങാന്‍ അനുവാദം തേടിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ജയ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ജയ്പൂരില്‍ ഇറങ്ങാന്‍ പൈലറ്റ് വിസമ്മതിച്ചതോടെ ബോംബ് ഭീഷണി അവഗണിക്കാന്‍ ടെഹ്റാനില്‍ നിന്ന് ആവശ്യപ്പെട്ടു.

ആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപിആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപി

ഇതിനെ തുടര്‍ന്ന് വിമാനം ചൈനയിലെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ വിമാനത്തെ കടത്തിവിടാന്‍ പഞ്ചാബ്, ജോധ്പുര്‍ വ്യോമതാവളങ്ങളില്‍നിന്നുള്ള സുഖോയ്30 എംകെഐ യുദ്ധവിമാനങ്ങളെ ഇന്ത്യന്‍ വ്യോമസേന വിന്യസിച്ചത്.

'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്'അതെങ്ങനെ ദൃശ്യം മോഡലാകും..?' ചങ്ങനാശ്ശേരി സംഭവത്തില്‍ ജീത്തു ജോസഫ്

ഇന്ന് രാവിലെയോടെയാണ് വിമാനത്തില്‍ ബോംബ് ഉണ്ടെന്ന വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തെ ആദ്യം ഇക്കാര്യം അറിയിച്ചതോടെ വിമാനത്തിന് ജയ്പൂരിലും ചണ്ഡീഗഡിലും ഇറങ്ങാനുള്ള ഓപ്ഷന്‍ വാഗ്ദാനം ചെയ്തു.

എന്നാല്‍ രണ്ട് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിടാന്‍ പൈലറ്റ് തയ്യാറായില്ല എന്നാണ് ഇന്ത്യന്‍ വ്യോമസേന അധികൃതര്‍ പറഞ്ഞത്. അതേസമയം ഡല്‍ഹി എടിസിക്ക് ബോംബ് ഭീഷണിയെക്കുറിച്ച് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിവരം നല്‍കിയതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ വ്യോമസേനയ്ക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും നടപടിക്രമങ്ങള്‍ നിര്‍ദേശിച്ച് നല്‍കുകയായിരുന്നു. ഇറാന്‍ വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഉടനീളം എയര്‍ഫോഴ്സിന്റെ റഡാര്‍ നിരീക്ഷണത്തിലായിരുന്നു

English summary
Bomb threat on Iranian passenger plane while in Indian airspace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X