കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിന് സ്‌റ്റേ; ബോംബെ ഹൈക്കോടതി ഇടപെട്ടു

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി കങ്കണ റണോട്ടിന്റെ മുംബൈയിലെ ബംഗ്ലാവിനോട് ചേര്‍ന്ന ഓഫീസ് പൊളിക്കുന്നത് ബോംബെ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കങ്കണയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഹര്‍ജിയില്‍ മുംബൈ കോര്‍പറേഷന്റെ പ്രതികരണം കോടതി ആരാഞ്ഞു. അതേസമയം, കങ്കണയുടെ ഓഫീസ് പൊളിക്കല്‍ ഉച്ചയ്ക്ക് മുമ്പ് തന്നെ ഏറെ കുറെ പൂര്‍ണമായിരുന്നു. ബംഗ്ലാവിനോട് ചേര്‍ന്നുള്ള ഓഫീസ് ഭാഗങ്ങള്‍ പൊളിക്കുന്നതിനെതിരെ കങ്കണയുടെ അഭിഭാഷകന്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസ് എസ് കത്താവാലയാണ് ഹര്‍ജി പരിഗണിച്ചത്. കോര്‍പറേഷന്റെ പ്രതികരണം കേട്ട ശേഷമാകും ഹൈക്കോടതി അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

k

അനധികൃതര്‍ നിര്‍മാണം തെറ്റാണ്. അത് പൊളിക്കല്‍ നിയമപരവുമാണ്. കങ്കണക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊളിച്ചു കഴിഞ്ഞ ശേഷമായിരിക്കും കങ്കണക്കെതിരെ നിയമപരമായി നീങ്ങുക എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, കങ്കണ റാവത്ത് മുംബൈ വിമാനത്താവളത്തില്‍ എത്തി. മൊഹാലിയില്‍ നിന്നാണ് അവര്‍ വരുന്നത്. സ്വന്തം നാടായ ഹിമാചല്‍ പ്രദേശിലായിരുന്നു കങ്കണ. വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ മുംബൈയിലെത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ കങ്കണയ്ക്ക് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഹിമാചല്‍ സര്‍ക്കാരും സുരക്ഷ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം തള്ളിപാലത്തായി പീഡനക്കേസില്‍ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യം തള്ളി

ബംഗ്ലാവിലെ അനധികൃത നിര്‍മാണം നടന്ന ഭാഗങ്ങള്‍ പൊളിച്ചുനീക്കുമെന്ന് കോര്‍പറേഷന്‍ നടിക്ക് നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച രാവിലെ പൊളിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. ബാന്ദ്രയിലെ പാലി ഹില്‍സിലുള്ള നര്‍ഗീസ് ദത്ത് റോഡിലാണ് കങ്കണയുടെ വിവാദമായ ബംഗ്ലാവ്. ബംഗ്ലാവിന്റെ ഒരു ഭാഗത്താണ് കങ്കണയുടെ മണികര്‍മിക ഫിലിംസ് പ്രവൈറ്റ് ലിമിറ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണ് അനധികൃത നിര്‍മാണം നടന്നത്. മുംബൈയെ പാകിസ്താന്‍ അധീന കശ്മീര്‍ എന്ന് കങ്കണ വിശേഷിപ്പിച്ചതാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ബംഗ്ലാവിന്റെ ഭാഗങ്ങള്‍ പൊളിക്കുന്നതിനെതിരെ കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദീഖി കോര്‍പറേഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളുകയായിരുന്നു ഭരണകൂടം.

'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി'ഇന്ത്യയ്‌ക്കെതിരെ' പഞ്ചശക്തി സഖ്യം വരുന്നു... റഷ്യയിലേക്ക് പറന്ന വിദേശകാര്യ മന്ത്രി ഇറാനില്‍ ഇറങ്ങി

Recommended Video

cmsvideo
BMC Carries Out Demolition At Kangana Ranaut's Bandra Office | Oneindia Malayalam

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന വിഷയത്തില്‍ എന്തിനാണ് പാകിസ്താന്‍ അധീന കശ്മീരിനെ ഉപമിക്കുന്നതെന്നും ജമ്മു കശ്മീരിലേക്ക് നോക്കിയാല്‍ പോരേ എന്നും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. കശ്മീരില്‍ ഏറെ നാള്‍ മുമ്പ് തന്നെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. കങ്കണയുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് എല്ലാവരുടെ കാര്യത്തിലും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിജെപി നേതാവ് നിതേഷ് റാണെ പ്രതികരിച്ചു. കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഖാന്റെ മന്നത്തിലേക്ക് പോകാന്‍ ധൈര്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു. കൊറോണ വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരം വിവാദങ്ങള്‍ക്കുള്ള സമയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറ പറഞ്ഞു.

ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?ആ നടിമാരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടു; കോണ്‍ഗ്രസിനോട് ഒരു ചോദ്യവും... എന്തുപറയുന്നു?

English summary
Bombay High Court stayed demolition of Kangana Ranaut's office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X