കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവി മദ്യപിക്കാറില്ല! വല്ലപ്പോഴും വൈൻ മാത്രം.. ബോണി ദുബായ് വിട്ടതിന് പിന്നിലെ കാരണവും പുറത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
ശ്രീദേവി മദ്യപാനിയോ?? കൂടുതൽ വെളിപ്പെടുത്തലുകൾ | Oneindia Malayalam

ദുബായ്: ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ക്കാണ് ഇനിയും ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ബന്ധുവിന്റെ വിവാഹത്തിന് ദുബായിലെത്തിയ ശ്രീദേവി എന്തുകൊണ്ട് ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിയില്ല എന്നതാണ് അതിലൊന്നാമത്തേത്. ബോണി കപൂറിന്റെ പെട്ടെന്നുള്ള തിരിച്ച് വരവും ബാത്ത്ടബ്ബിലെ മുങ്ങിമരണവുമെല്ലാം സംശയമുണര്‍ത്തുന്നതാണ് എന്ന് വിലയിരുത്തപ്പെടുന്നു.

ശ്രീദേവിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നെന്നും ബോധം കെട്ട് ബാത്ത്ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറി മരണം സംഭവിച്ചു എന്നുമാണ് ഫോറൻസിക് റിപ്പോര്‍ട്ട്. മദ്യപാനം ശ്രീദേവിയുടെ ജീവനെടുത്തു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണവും നടക്കുന്നു. എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ല എന്നാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. കുടുംബ സുഹൃത്തായ നേതാവിന്റെതാണ് വെളിപ്പെടുത്തൽ.

നാല് ദിവസം ദുബായിൽ

നാല് ദിവസം ദുബായിൽ

ബോണി കപൂറിന്റെ സഹോദരീ പുത്രന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയ ശ്രീദേവി നാല് ദിവസമാണ് ദുബായില്‍ ചെലവഴിച്ചത്. വിവാഹ വിരുന്ന് കഴിഞ്ഞ് ഭര്‍ത്താവും മകള്‍ ഖുശിയും മടങ്ങിയെങ്കിലും സഹോദരിക്കൊപ്പം നടി ദുബായില്‍ തുടര്‍ന്നു. ഇതെന്തിനാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

വിശദമായ അന്വേഷണം

വിശദമായ അന്വേഷണം

സിനിമയിലെ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന മൂത്തമകള്‍ ജാന്‍വിക്ക് വേണ്ടി ഷോപ്പിംഗ് നടത്തുന്നതിനാണ് ശ്രീദേവി ദുബായില്‍ തുടര്‍ന്നത് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും ശ്രീദേവിക്ക് സര്‍പ്രൈസ് നല്‍കാന്‍ തിരിച്ചെത്തിയ ബോണി കപൂറിനെ കാത്തിരുന്നത് ദുരന്തമായിരുന്നു. ശ്രീദേവിയുടെ മരണത്തില്‍ ദുബായ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നു.

മദ്യത്തിന്റെ അംശം

മദ്യത്തിന്റെ അംശം

ഫോറന്‍സിക് പരിശോധനയില്‍ ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തീര്‍ന്നില്ല, തലയില്‍ മുറിവുള്ളതായി കണ്ടെത്തിയിരിക്കുന്നതായും വാര്‍ത്തകള്‍ വന്നിരിക്കുന്നു. പലവിധ അഭ്യൂഹങ്ങള്‍ക്ക് പരിഹാരമാകണമെങ്കില്‍ ദുബായ് പോലീസിന്റെ അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ട്.

ശ്രീദേവി മദ്യപിക്കാറില്ല

ശ്രീദേവി മദ്യപിക്കാറില്ല

അതിനിടെ കപൂര്‍ കുടുംബത്തിന്റെ അടുത്ത സുഹൃത്തും സമാജ്വ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിംഗ് നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. ശ്രീദേവി മദ്യപിക്കാറില്ലെന്നും വല്ലപ്പോഴും വൈന്‍ മാത്രമാണ് കഴിച്ചിരുന്നത് എന്നുമാണ് അമര്‍ സിംഗ് റിപ്പബ്ലിക് ടിവിക്ക് നല്‍കിയിരിക്കുന്ന പ്രതികരണം.

ദുബായ് വിട്ടതിന് കാരണം

ദുബായ് വിട്ടതിന് കാരണം

ദുബായില്‍ ബോണി കപൂറിനൊപ്പം അമര്‍ സിംഗും ഉണ്ടായിരുന്നു എന്നാണ് വിവരം. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നടന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബോണി കപൂര്‍ ശ്രീദേവിയെ തനിച്ചാക്കി ദുബായില്‍ നിന്നും മടങ്ങിയതെന്ന് അമര്‍ സിംഗ് ചാനലിനോട് വെളിപ്പെടുത്തി.

മദ്യത്തിന് അടിമയല്ല

മദ്യത്തിന് അടിമയല്ല

തങ്ങള്‍ ദുബായില്‍ തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ ഇത്തരമൊരു അത്യാഹിതം സംഭവിക്കില്ലായിരുന്നു എന്നും അമര്‍ സിംഗ് വ്യക്തമാക്കി. തിരിച്ച് പോയത് അബദ്ധമായിപ്പോയി. എന്നാല്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ശ്രീദേവിയെ മദ്യത്തിന് അടിമയായി ചിത്രീകരിക്കരുതെന്നും അമര്‍ സിംഗ് അഭ്യാര്‍ത്ഥിക്കുന്നു.

തലയിൽ മുറിവ്

തലയിൽ മുറിവ്

ശ്രീദേവിയുടേത് അപകട മരണമാണ് എന്ന് വ്യക്തമായ സാഹചര്യത്തില്‍ കുടുതല്‍ അന്വേഷണം കേസില്‍ നടക്കുമെന്ന് ഉറപ്പായിരിക്കുന്നു. തലയില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട് എന്നതടക്കമുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഇനി പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതി ഇല്ലാതെ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാനും സാധിക്കില്ല.

ബോണിക്ക് ക്ലീൻ ചിറ്റ്

ബോണിക്ക് ക്ലീൻ ചിറ്റ്

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ അടക്കമുള്ളവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ബോണി കപൂറിന് ദുബായ് പോലീസ് ക്ലീന്‍ ചിറ്റാണ് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.ശ്രീദേവിയുടെ ബന്ധുക്കളില്‍ നിന്നും ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും ദുബായ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ദുരൂഹതകൾ നീക്കുന്നു

ദുരൂഹതകൾ നീക്കുന്നു

ശ്രീദേവിയുടെ മരണം ലോകം മുഴുവന്‍ ശ്രദ്ധിച്ചിരിക്കുന്നതിനാല്‍ എല്ലാ സംശയങ്ങളും ദൂരീകരിച്ച ശേഷം മാത്രം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്താല്‍ മതിയെന്ന നിലപാടിലാണ് ദുബായ് പോലീസ് ഉള്ളത്. ദുരൂഹതകള്‍ നിലനിര്‍ത്തി മൃതദേഹം വിട്ടുകൊടുത്താല്‍ പിന്നീട് ഉണ്ടായേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കാമെന്ന് പോലീസ് കരുതുന്നു.

കാര്യങ്ങൾ എളുപ്പമാവില്ല

കാര്യങ്ങൾ എളുപ്പമാവില്ല

ശ്രീദേവിയുടെ തലയില്‍ കണ്ടെത്തിയെന്ന് പറയപ്പെടുന്ന മുറിവ് വീഴ്ചയില്‍ സംഭവിച്ചതാണ് എന്ന് തെളിഞ്ഞാല്‍ മൃതദേഹം ഉടനെ തന്നെ വിട്ട് നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ഇന്ന് തന്നെ മൃതദേഹം മുംബൈയില്‍ എത്തിക്കാനാവും. എന്നാല്‍ അസ്വാഭാവികമായ കണ്ടെത്തലുകള്‍ ഉണ്ടായാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ബോണി കപൂറിനടക്കം ഇന്ത്യയിലേക്ക് മടങ്ങാനും സാധിക്കില്ല.

ശ്രീദേവിയുടേത് 'കൊലപാതകം'; ഉറപ്പിച്ചത് ദുബായ് പോലീസ് അല്ല... ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മാധ്യമങ്ങൾശ്രീദേവിയുടേത് 'കൊലപാതകം'; ഉറപ്പിച്ചത് ദുബായ് പോലീസ് അല്ല... ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മാധ്യമങ്ങൾ

മരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകംമരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകം

English summary
Politician Amar Singh says that Sridevi didn't drink hard liquor, though she did sometimes have wine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X