Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ ഇന്ന് മുതല്‍, അറിയാം വിശദവിവരങ്ങള്‍

ദില്ലി: കൊവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഇന്ന് മുതല്‍ നല്‍കി തുടങ്ങുകയാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്ററിന് അര്‍ഹതയുണ്ട്. എക്‌സ്ഇ വേരിയന്റിനെ കുറിച്ചുള്ള ആശങ്കകള്‍ക്കിടെയാണ് രാജ്യത്ത് ബൂസ്റ്റര്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ അനുമതി ലഭിച്ചത്. നേരത്തെ ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, അറുപതി വയസ്സിന് മുകളിലുള്ളവര്‍ക്ക് എന്നിവര്‍ക്ക് മാത്രമേ ബൂസ്റ്റര്‍ ഡോസുകള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

1

ബൂസ്റ്റര്‍ ഡോസുകള്‍ സ്വകാര്യ വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്നാണ് ലഭിക്കുക. ഇതിന് പണം നല്‍കണം. അതേസമയം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആദ്യ രണ്ട് ഡോസ് വാക്‌സിനുകളും സൗജന്യമായി തന്നെ നല്‍കുന്നുണ്ട്. നിങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

എന്താണ് ബൂസ്റ്റര്‍ ഡോസുകള്‍

നേരത്തെ തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക. ഈ രണ്ട് ഡോസുകളുടെയും സംരക്ഷണം അഥവാ പ്രതിരോധ ശേഷി കുറഞ്ഞ് തുടങ്ങുന്ന സമയത്താണ് ഇത് ഉപയോഗിക്കുക. നേരത്തെ ലഭിച്ച വാക്‌സിന്‍ കൊവിഡ് പ്രതിരോധത്തിന് മതിയാകാതെ വരില്ല എന്ന് കണ്ടെത്തുമ്പോഴാണ് ഈ വാക്‌സിന്‍ എടുക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുക.

ബൂസ്റ്ററിന് വേണ്ടി മാനദണ്ഡങ്ങള്‍

പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ബൂസ്റ്റര്‍ ഡോസ് ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമായിരിക്കണം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്.

ഏത് വാക്‌സിന്‍ ഉപയോഗിക്കാം

ആദ്യ രണ്ട് ഡോസുകളും ഏത് വാക്‌സിനാണോ സ്വീകരിച്ചത് അതേ വാക്‌സിന്‍ തന്നയായിരിക്കും ബൂസ്റ്റര്‍ ഡോസായും നല്‍കും. അതായത് ആദ്യ രണ്ട് ഡോസും കൊവിഷീല്‍ഡാണ് ലഭിച്ചതെങ്കില്‍ അത് തന്നെയായിരിക്കും ബൂസ്റ്റര്‍ ഡോസായും ലഭിക്കുക.

വിലയെ കുറിച്ചറിയാം

ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, പ്രായമായര്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് പണം നല്‍കേണ്ടതില്ല.. ബാക്കിയുള്ള എല്ലാവരും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം അടച്ച് ബൂസ്റ്റര്‍ സ്വീകരിക്കണം. കൊവിഷീല്‍ഡിനും കൊവാക്‌സിനും 225 രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുക. നേരത്തെ ഇത് 600, 1200 എന്ന നിരക്കിലായിരുന്നു.വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 150 രൂപ പരമാവധിയായി സര്‍വീസ് ചാര്‍ജ് ഈടാക്കും.

എങ്ങനെ ബുക്ക് ചെയ്യാം

കൊവിന്‍ പോര്‍ട്ടലില്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്കായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം പറഞ്ഞു. ഇത്തവണ കൊവിന്‍ പോര്‍ട്ടലില്‍ നേരത്തെ ഉപയോഗിച്ചിരുന്ന ്അതേ മൊബൈല്‍ നമ്പര്‍ വെച്ച് ഡോസ് ബുക്ക് ചെയ്യാം. ആദ്യ രണ്ട് ഡോസ് വാക്‌സിനും എടുത്ത പോലെ തന്നെയാണിത്. ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററും സമയവും തിയതിയും വരെ തീരുമാനിക്കാം. നേരിട്ട് പോയിട്ടും രജിസ്റ്റര്‍ ചെയ്യാം. പക്ഷേ അപ്പോഴും ബൂസ്റ്റര്‍ ഡോസിന് ലഭിക്കുന്ന വിഭാഗത്തിലാണോ എന്ന് പരിശോധിക്കണം.

ഇതുവരെ എത്ര പേര്‍ക്ക്

ബൂസ്റ്റര്‍ ഡോസുകള്‍ ഇതുവരെ 2.4 കോടി പേര്‍ക്കാണ് രാജ്യത്താകെ നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്കാണ് ഇതുവരെ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+