ആവശ്യം അംഗീകരിച്ചില്ല, കേന്ദ്രത്തോട് പൊട്ടിത്തെറിച്ച് രാഹുല്‍; സുപ്രധാന യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും എത്തിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവരുന്നുണ്ട്. രാഹുല്‍ തന്നെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനാവണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ നിലപാട് രാഹുല്‍ ഇതുവരെ എടുത്തില്ലെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടിയില്‍ വമ്പന്‍ അഴിച്ചുപണിക്ക് രാഹുല്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതിനിടെ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് പ്രതിരോധ സമിതി യോഗം ചേര്‍ന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗമായിരുന്നു അത്. എന്നാല്‍ രാഹുല്‍ ഗാന്ധിയും നേതാക്കളും മുന്നോട്ട് വച്ച ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ശക്തമായ നിലപാടാണ് സ്വീകരിക്കുകയായിരുന്നു.

ഇന്നത്തെ പ്രതിരോധ സമിതി യോഗത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഇതോടെ രാഹുല്‍ ഗാന്ധിയും സംഘവും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്റ് സ്ട്രാറ്റജി യോഗത്തില്‍ ചൈനയുമായി അതിര്‍ത്തി പ്രശ്നം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ജൂലായ് 19ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളത്തിലാണ് ചൈനയുമായുള്ള വിഷയം ഉയര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിനായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗയെ ചുമതലപ്പെടുത്തിയിരുന്നു.

വര്‍ഷകാല സെഷനില്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് പുറമെ ഇന്ധനവില വര്‍ധന, പണപ്പെരുപ്പം, വാക്സിന്‍ ക്ഷാമം, തൊഴിലില്ലായ്മ, റാഫേല്‍ ഇടപാട് വിവാദങ്ങള്‍ എന്നിവ ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യ ചൈനയ്ക്ക് ഭൂപ്രദേശം വിട്ടുകൊടുത്തുവെന്ന് ആരോപിച്ച് രാഹുല്‍ നേരത്തെയും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ ഏറ്റുമുട്ടിയിരുന്നു. ഒന്‍പത് മാസത്തെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം, ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെയും ചൈനയിലെയും സൈനികര്‍ പാങ്കോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളില്‍ നിന്ന് പിരിച്ചുവിടല്‍ സംബന്ധിച്ച് ഒരു കരാറിലെത്തിയിരുന്നു.












Click it and Unblock the Notifications