സംഘർഷത്തിന് അയവില്ല!!! ചൈനീസ് സന്ദർശനത്തിനൊരുങ്ങി സുരക്ഷാ ഉപദേഷ്ടാവ്!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അതിർത്തിയിൽ ഇന്ത്യ- ചൈന സംഘർഷം നിലനിൽക്കുന്നതിനിടെ ചൈനീസ് സന്ദർശനത്തിനൊരുങ്ങി  ദേശീയ സുരക്ഷ ഉപദേഷ്ടവ് അജിത്ത് ഡോവൽ. ബ്രിക്സ് ഉച്ചക്കോടിയുടെ  ഭാഗമായാണ് ഡോവൽ ചൈനയിലെത്തുന്നത്. ജൂലൈയ് 27, 28 തീയതികളിൽ ചൈനീസ് വക്താക്കളുമായി ഡോവൽ കൂടിക്കാഴ്ച നടത്തും.

എന്നാൽ ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടാൻ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തുന്നത്.പരമാവധി അഭിപ്രായം സ്വരൂപിച്ച് വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ കഴിയുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.

ഇന്ത്യ- ചൈന തർക്കം അവസാനിക്കുമോ

ഇന്ത്യ- ചൈന തർക്കം അവസാനിക്കുമോ


ദേശീയ സുരക്ഷ ഉപദേഷ്ടവിന്റെ ചൈനീസ് സന്ദർശനം കൊണ്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരമുണ്ടാകും

 ചർച്ച വിജയകരമെങ്കിൽ അതിർത്തി പ്രശ്നത്തിൽ പരിഹാരം

ചർച്ച വിജയകരമെങ്കിൽ അതിർത്തി പ്രശ്നത്തിൽ പരിഹാരം

ബ്രിക്സിറ്റിന്റെ ഭാഗമായി ചൈന സന്ദർശിക്കുന്ന ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ ചൈനീസ് വക്താക്കളുമായി കൂടികാഴ്ച നടത്തും. കൂടികാഴ്ച വിജയകരമെങ്കിൽ ഒരു മാസക്കാലമായി നീണ്ടു നിന്നിരുന്ന ഇന്ത്യ- ചൈന തർക്കങ്ങൾക്ക് പരിഹാരമുണ്ടാകും.

നയതന്ത്ര നീക്കങ്ങൾ

നയതന്ത്ര നീക്കങ്ങൾ

നയതന്ത്ര ചർച്ചകൾ വഴി ഡോക് ലാമിൽ ചൈനയുമായുളള പ്രശ്നം പരിഹരിക്കാക്കാമെന്നു ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളുടെ എംബസികൾ ഫലപ്രദമായി ഉപയോഗിക്കാമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതു ശരിവെയ്ക്കുന്ന വിധത്തിലാണ് ഇപ്പോൽ ഇന്ത്യയുടെ നീക്കം

ബെയ്ജിങ്ങ് യാത്രയെ കുറിച്ചു പ്രതികരിക്കാതെ ഡോവൽ

ബെയ്ജിങ്ങ് യാത്രയെ കുറിച്ചു പ്രതികരിക്കാതെ ഡോവൽ

ജൂലൈയ് 26 നുള്ള ബെയ്ജിങ്ങിലേക്ക് പുറപ്പെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരമൊരു കാര്യത്തെ കുറിച്ചറിയില്ലെന്നാണ് അജിത്ത് ഡോവല്‍ അറിയിച്ചത്.

കാശ്മീർർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാർ

കാശ്മീർർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാർ

കാശ്മീർ പ്രശ്നത്തിൽ ഇന്ത്യ-പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നു ചൈന അറിയിച്ചിരുന്നു.നിയന്ത്രണ രേഖക്കടുത്ത് അസ്വസ്ഥത നിലനിൽക്കുന്നത് പ്രദേശത്തൊട്ടാകെ അസമാധനവും അരക്ഷിതത്വവും ഉണ്ടാകുന്നതുകൊണ്ടാണ് ഈയൊരു ദൗത്യവുമായി മുന്നോട്ടുവരുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് അറിയിച്ചു.

ചൈനയുടെ വാഗ്ദനം തള്ളി ഇന്ത്യ

ചൈനയുടെ വാഗ്ദനം തള്ളി ഇന്ത്യ

കാശ്മീർ പ്രശ്നത്തിൽ ചൈനയുടെ വാഗ്ദാനം നിരാകരിച്ച് ഇന്ത്യ. കാശ്മീർ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി

ഇന്ത്യ സൈന്യം ചൈനീസ് മണ്ണ് വിട്ടു പോകണം

ഇന്ത്യ സൈന്യം ചൈനീസ് മണ്ണ് വിട്ടു പോകണം

ചൈനീസ് മണ്ണിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമേ ഇന്തയും ചൈനയും തമ്മിൽ നിലനിൽക്കുന്നുള്ളൂവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷ്വാങ് അറിയിച്ചു.

English summary
WITH CHINA raising the pitch on the border stand-off over the last two weeks, India on Thursday maintained a measured tone, saying that diplomatic channels were “available” and were “being used” to address the situation.
Please Wait while comments are loading...