വരനെത്തിയത് പാന്‍ മസാല ചവച്ച്!! നവവധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി

  • Posted By:
Subscribe to Oneindia Malayalam

ഉത്തർപ്രദേശ്: വിവാഹ വേദിയിൽ നിന്നു നവവധു ഇറങ്ങിപ്പോയി കാരണം വരന്റെ മാൻമസാല ഉപയോഗം. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ മുരാര്‍പട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.

വിവാഹചടങ്ങിനായെത്തിയ വരൻ പാന്‍മസാല ചവച്ചുകൊണ്ടാണ് മണ്ഡവത്തിലെത്തിയത്. എന്നാൽ പാന്‍മസാലയ്ക്ക് അടിമയായ ഒരാളെ വിവാഹം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച് വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രാദേശികമായി ഗുഡ്ക എന്നറിയപ്പെടുന്ന പാന്‍മസാലയ്ക്ക് അടിമയായിരുന്നു വരന്‍. കോളേജ് വിദ്യാര്‍ത്ഥിനിയാണ് വധു. വധുവിന്‍റെ തീരുമാനത്തില്‍ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലാണ്. ഒരു രാത്രി മുഴുവന്‍ ഇരുഭാഗത്തെയും ബന്ധുക്കളും സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി സംസാരിച്ചെങ്കിലും തന്‍റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും അറിയിച്ചു.

marraige

തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ പെലീസില്‍ പരാതിപ്പെട്ടു. പെലീസ് പെണ്‍കുട്ടിയുമായി സംസാരിച്ചുവെങ്കിലും അവസാനം പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

English summary
A girl refused to marry a man for chewing gutkha (tobacco) in Murarpatti village in Uttar Pradesh’s Ballia district, leaving the groom high and dry and her relatives shocked over the weekend
Please Wait while comments are loading...