മായാവതിയെ വേശ്യയെന്ന് വിളിച്ച ബിജെപി നേതാവിന്റെ നാക്ക് അറുത്താല്‍ 50 ലക്ഷം!
ലഖ്നൊ: മായാവതിയെ വേശ്യയോട് ഉപമിച്ച ബി ജെ പി നേതാവ് ദയാശങ്കര്‍ സിംങിന്റെ നാക്ക് അറുത്താല്‍ 50 ലക്ഷം രൂപ പാരിതോഷികം തരാമെന്ന് ബി എസ് പി നേതാവിന്റെ പ്രഖ്യാപനം. ബി എസ് പിയുടെ ചണ്ഡീഗഡ് തലവനായ ജന്നത്ത് ജഹാനാണ് ദയാശങ്കര്‍ സിംഗിന്റെ നാക്ക് മുറിക്കുന്ന ആള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ദയാശങ്കര്‍ സിംഗ് മായാവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്.
ഉത്തര്‍ പദേശില്‍ ബി ജെ പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ദയാശങ്കര്‍ സിങ് തനിക്ക് ലഭിച്ച സ്വീകരണത്തിലാണ് നിയന്ത്രണം വിട്ട് സംസാരിച്ചത്. ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും മായാവതി ടിക്കറ്റ് നല്കുന്നു. രണ്ട് കോടിയുമായി മറ്റാരെങ്കിലും വന്നാല്‍ അവര്‍ക്കും ടിക്കറ്റ് നല്കുന്നു. മൂന്ന് കോടിയും കൊണ്ട് മറ്റാരെങ്കിലും വന്നാല്‍ നേരത്തെ വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി പുതിയ ആളെ തിരഞ്ഞെടുക്കുന്നു. ഇവരുടെ സ്വഭാവം വേശ്യയെക്കാള്‍ കഷ്ടമാണ് - ഇതായിരുന്നു സിംഗിന്റെ വാക്കുകള്‍.

വലിയ വിവാദങ്ങള്‍ക്കാണ് ദയാശങ്കര്‍ പ്രസാദിന്റെ വാക്കുകള്‍ വഴിവെച്ചത്. രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ഏവരും ദയാശങ്കറിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ബി എസ് പി പ്രവര്‍ത്തകര്‍ സിംഗിന്റെ ലഖ്നോവിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതിയെ അപമാനിച്ച ദയാശങ്കര്‍ സിങിനെ ബി ജെ പി എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്തിരുന്നു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications