ഒവൈസിക്ക് യുപിയില്‍ ആദ്യ തിരിച്ചടി; മുഖംതിരിച്ച് ബിഎസ്പി, തീരുമാനം പ്രഖ്യാപിച്ച് മായാവതി
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ ബിഎസ്പിയുടെ തീരുമാനം. ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്ന് മായാവതി പ്രഖ്യാപിച്ചു. അടുത്ത ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുമായി ബിഎസ്പി സഖ്യമുണ്ടാക്കിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒവൈസി അടുത്ത മാസം ലഖ്‌നൗവിലെത്തി ചര്‍ച്ച നടത്താനിരിക്കെയാണ് മായാവതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും ആരുമായും സഖ്യമുണ്ടാക്കില്ലെന്നും മായാവതി പറഞ്ഞു. അതേസമയം, പഞ്ചാബില്‍ പ്രതിപക്ഷമായ ഷിരോമണി അകാലിദളുമായി സഖ്യമുണ്ടാക്കുമെന്നും മായാവതി അറിയിച്ചു.

പഞ്ചാബില്‍ ബിഎസ്പി സഖ്യചര്‍ച്ച പൂര്‍ത്തിയായി. സീറ്റ് വിഭജനവും നടന്നു. ആകെയുള്ള 117 സീറ്റില്‍ 97ല്‍ ശിരോമണി അകാലിദളും ബാക്കി 20ല്‍ ബിഎസ്പിയും മല്‍സരിക്കുമെന്നും മായാവതി പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ ബിഎസ്പിയും മജ്‌ലിസ് പാര്‍ട്ടിയും തമ്മില്‍ സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മായാവതി വ്യക്തമാക്കി.
യുപിയില്‍ തനിച്ച് മല്‍സരിക്കുമെന്നാണ് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞത്. ബിഎസ്പിയും തനിച്ചാകുമെന്ന് മായാവതി ഇപ്പോള്‍ പ്രഖ്യാപിച്ചു. പ്രിയങ്കയുടെ നേതൃത്വത്തില്‍ പോരിനിറങ്ങുന്ന കോണ്‍ഗ്രസ് പല പാര്‍ട്ടികളുമായും സഖ്യത്തിന് ശ്രമിക്കുന്നു എന്നാണ് സൂചനകള്‍. എന്നാല്‍ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും പാര്‍ട്ടി നടത്തിയിട്ടില്ല.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം
അതിനിടയിലേക്കാണ് ഒവൈസിയുടെ പാര്‍ട്ടി എത്തുന്നത്. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് മജ്‌ലിസ് പാര്‍ട്ടിയുടെ തീരുമാനം. ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. അതേസമയം, പുതിയ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് വീണ്ടും സാധ്യത വര്‍ധിപ്പിക്കുകയാണ്. എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്ക് മല്‍സരിച്ചാല്‍ വോട്ടുകള്‍ ഭിന്നിക്കുകയും തങ്ങള്‍ക്ക് എളുപ്പവഴി ഒരുക്കുകയും ചെയ്യുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications