കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കോടികള്‍ ഒഴിക്കുന്നു, ഒന്നും നടക്കില്ല, രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ബിഎസ്പി

Google Oneindia Malayalam News

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ കളം മാറ്റി ചവിട്ടി ബിഎസ്പി. രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കുമെന്നാണ് മായാവതിയുടെ പാര്‍ട്ടി പ്രഖ്യാപനം. ബിജെപി കോടിക്കണക്കിന് രൂപയാണ് രാമക്ഷേത്ര നിര്‍മാണത്തിനായി ചെലവിടുന്നത്. എന്നാല്‍ ഒന്നും നടക്കുന്നില്ല. കാരണം അവര്‍ ഒന്നും ചെയ്യുന്നില്ല. ബിഎസ്പിയെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിച്ചാല്‍ രാമക്ഷേത്രം അതിവേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മായാവതിയുടെ വിശ്വസ്തന്‍ സതീഷ് ചന്ദ്ര മിശ്ര വ്യക്തമാക്കി. അതേസമയം ദളിത് രാഷ്ട്രീയത്തില്‍ നിന്നുള്ള മലക്കം മറിച്ചിലാണ് ബിഎസ്പി നടത്തിയിരിക്കുന്നത്.

1

ബിജെപി ഈ പണം ഉപയോഗിച്ച് ക്ഷേത്രം നിര്‍മാക്കണമെന്നില്ല. അവര്‍ക്ക് രാഷ്ട്രീയം കളിക്കാനാണ് താല്‍പര്യം. അതിനായി നിര്‍മാണം കാലങ്ങളോളം നീട്ടി കൊണ്ടുപോകുകയാണ്. ബിഎസ്പി അവരെ ക്ഷേത്രം നിര്‍മുക്കുന്നതിനായി സമ്മര്‍ദം ചെലുത്തും. ബിജെപിയെ തകര്‍ത്ത് ബിഎസ്പി അധികാരത്തില്‍ വന്നാല്‍ അവിടെ രാമക്ഷേത്രം അതിവേഗത്തില്‍ നിര്‍മിക്കുമെന്ന് സതീഷ് ചന്ദ്ര മിശ്ര വ്യക്തമാക്കി. അയോധ്യയില്‍ ബ്രാഹ്മണ വിഭാഗത്തിന്റെ യോഗത്തിലാണ് മിശ്രയുടെ നിര്‍ണായക പ്രഖ്യാപനം. ബിഎസ്പി ഇത്തരത്തിലൊരു യോഗം നടത്തുന്നത് ആദ്യമായിട്ടാണ്.

2007ല്‍ മായാവതിയെ അധികാരത്തിലെത്തിച്ചത് ദളിത്-ബ്രാഹ്മണ ഫോര്‍മുലയാണ്. ഉത്തര്‍പ്രദേശില്‍ അധികം കണ്ടുവരാത്ത ഈ സോഷ്യല്‍ എഞ്ചിനീയറിംഗ് ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് മായാവതി. ബ്രാഹ്മണ സമ്മേളനങ്ങള്‍ നടത്തിയാണ് ഇതിന് തുടക്കമിടുന്നത്. യുപി ജനസംഖ്യയുടെ 11 ശതമാനത്തോളം ബ്രാഹ്മണ വിഭാഗമാണ്. യുപി രാഷ്ട്രീയത്തില്‍ തന്നെ അതുകൊണ്ട് നിര്‍ണായക പങ്ക് അവര്‍ക്കുണ്ട്. അതേസമയം അയോധ്യയിലെ ആദ്യ യോഗത്തില്‍ മായാവതി പങ്കെടുത്തിട്ടില്ല. യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ ബ്രാഹ്മണ വിഭാഗത്തിനുണ്ട്.

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

ഇത് മുന്നില്‍ കണ്ട് എസ്പിയും കോണ്‍ഗ്രസും വരെ ബ്രാഹ്മണ വോട്ടിനായി ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ ബിജെപിയും ആ മാര്‍ഗത്തിലേക്ക് വന്നിട്ടുണ്ട്. എന്നാല്‍ ആര്‍ക്കൊപ്പം ബ്രാഹ്മണ വിഭാഗം നില്‍ക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം സതീഷ് ചന്ദ്ര മിശ്ര അയോധ്യയിലെ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് രാഷ്ട്രീയ നീക്കം ആരംഭിച്ച് കഴിഞ്ഞു. 2007ല്‍ ബിഎസ്പിക്ക് 40 ബ്രാഹ്മണ വിഭാഗം എംഎല്‍എമാരെ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ ഫോര്‍മുല ആവര്‍ത്തിക്കാന്‍ ബിഎസ്പിക്ക് സാധിച്ചിരുന്നില്ല. 2017ല്‍ ബിജെപിക്കൊപ്പമായിരുന്നു ബ്രാഹ്മണ വിഭാഗം. 46 അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

English summary
bsp plans to connect with brahmins, promise speed up ram temple construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X