കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ കണക്ക് കൂട്ടൽ പിഴച്ച് ആം ആദ്മി, സഖ്യം ഉപേക്ഷിച്ച് ബിടിപി; കോൺഗ്രസിന് ചിരി

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ മുന്നേറ്റമുണ്ടാക്കാനുള്ള ആം ആദ്മിയുടെ മോഹത്തിന് കനത്ത തിരിച്ചടി നൽകി സഖ്യം ഉപേക്ഷിച്ച് ഭാരതീയ ട്രൈബൽ പർട്ടി. തിരഞ്ഞെടുപ്പിൽ 182 സീറ്റിലും തനിച്ച് മത്സരിക്കുമെന്ന് ബി ടി പി പ്രഖ്യാപിച്ചു. ആം ആദ്മിയുടെ അവഗണനയെ തുടർന്നാണ് സഖ്യം ഉപേക്ഷിക്കാനുള്ള തീരിമാനമെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ബി ടി പിയുമായി ആം ആദ്മി സഖ്യം പ്രഖ്യാപിച്ചത്.

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

1


കെജരിവാൾ ഉൾപ്പെടെയെത്തി ആം ആദ്മിക്ക് വേണ്ടി വമ്പൻ പ്രചരണം നടത്തുമ്പോഴും യോഗങ്ങളിലൊന്നും തങ്ങൾ സഖ്യകക്ഷിയാണെന്ന് പറയാൻ കെജരിവാളോ മറ്റ് പാർട്ടി നേതൃത്വമോ തയ്യാറാകുന്നില്ലെന്ന് ബി ടി പി നേതൃത്വം കുറ്റപ്പെടുത്തി. തങ്ങളോട് ആലോചിക്കാതെയാണ് ആം ആദ്മി സ്ഥാനാർതഥികളെ പ്രഖ്യാപിച്ചതെന്നും ബി ടി പി വിമർശിച്ചു. തിരഞ്ഞെടുപ്പിൽ ഇതുവരെ 19 സ്ഥാനാർത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ചിരുന്നു.

2


ഗുജറാത്തിൽ എ എ പി മാത്രമല്ല ഉള്ളത്. പല പാർട്ടികളും സഖ്യത്തിനായി തങ്ങളെ സമീപിച്ചിട്ടുണ്ട്, ബി ജെ പി സംസ്ഥാന അധ്യക്ഷൻ മഹേഷ് വാസവ പറഞ്ഞു. 2017ൽ അല്ലാതെ ഞങ്ങൾ ഒരിക്കലും സഖ്യത്തിൽ മത്സരിച്ചിട്ടില്ല. ഏഴ് തവണ ഞങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. ഗോത്രവർഗ നേതാവിന്റെ നേതൃത്വത്തിൽ ഒരു ട്രൈബൽ അഡ്വൈസറി കൗൺസിൽ രൂപീകരണം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തങ്ങളെ പിന്തുണയ്ക്കാൻ തയ്യാറുകുന്നവർക്കൊപ്പം സഖ്യത്തിന് ഒരുക്കമാണെന്നും വാസവ പറഞ്ഞു.

അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ

3


അതേസമയം ബി ടി പിയുമായി തങ്ങൾ സഖ്യം പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു പാർട്ടിയുടെ ആരോപണങ്ങളോട് ആം ആദ്മി പ്രതികരിച്ചത്. സഖ്യമായിരുന്നില്ല, അവരുടെ ആവശ്യങ്ങളെയാണ് ഞങ്ങൾ പിന്തുണച്ചത്, ആം ആദ്മി നേതാവ് യോജേഷ് ജദ്വാനി പറഞ്ഞു. സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങൾക്കിടയിൽ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആം ആദ്മി നേരത്തേ ബി ടി പിയുമായി കൈകോർത്തത്. സംസ്ഥാനത്ത് 17 ശതമാനമാണ് ആദിവാസി വിഭാഗത്തിന്റെ ജനസംഖ്യം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ ബി ടി പിക്ക് ലഭിച്ചിരുന്നു. ഛോട്ടുഭായ് വാസവയും മഹേഷ് വാസവയുമാണ് ജയിച്ചത്. ഗുജറാത്തിൽ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത 27 സീറ്റുകളിൽ കോൺഗ്രസിന് 15 ഉം 11 എണ്ണം ബി ജെ പിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചു.

4


ദക്ഷിണ ഗുജറാത്തിൽ കാര്യമായ സ്വാധീനമുള്ള ബി ടി പി
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നത്. നേരത്തേ 2017 ൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ ഛോട്ട്ഭായിയുടെ പിന്തുണ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനായിരുന്നു. എന്നാൽ പിന്നീട് 2020 ലെ രാജ്യസഭ തിരഞ്ഞെടുപ്പ് ബി ടി പി വേളയിൽ സഖ്യം ഉപേക്ഷിച്ചു. കോൺഗ്രസുമായോ ബി ജെ പിയുമായോ യാതൊരു സഖ്യത്തിനും തങ്ങൾക്ക് താത്പര്യം ഇല്ലെന്നായിരുന്നു അന്ന് നേതൃത്വം പ്രതികരിച്ചത്. എന്നാൽ ആം ആദ്മി സഖ്യം ഉപേക്ഷിച്ച പിന്നാലെ വീണ്ടും ബി ടി പിയുമായി സഖ്യത്തിന് കോൺഗ്രസ് ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് സൂചന.

നിബന്ധനകൾ നിരത്തി ഗെഹ്ലോട്ട്, വാസ്നികിനെ പരിഗണിച്ച് ഹൈക്കമാന്റ്? കോൺഗ്രസിൽ ചൂടുള്ള ചർച്ചകൾനിബന്ധനകൾ നിരത്തി ഗെഹ്ലോട്ട്, വാസ്നികിനെ പരിഗണിച്ച് ഹൈക്കമാന്റ്? കോൺഗ്രസിൽ ചൂടുള്ള ചർച്ചകൾ

English summary
BTP leaves alliance with aam admi in gujarat; Congress hopes big
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X