കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ സുരക്ഷയ്ക്ക് ഒരു ലക്ഷം കോടി, ബുക്കിങ് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി

റെയില്‍വേയ്കായി കൂടുതല്‍ പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു

  • By Manu
Google Oneindia Malayalam News

മെട്രോ റെയില്‍നയം നടപ്പാക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റില്‍ പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അഞ്ചു വര്‍ഷത്തേക്ക് ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കിയിരുക്കുന്നത്. 2020നുള്ളില്‍ എല്ലാ ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കും. 2019ഓടു കൂടി ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

railway

രാജ്യത്തെ 500 റെയില്‍വേ സ്റ്റേഷനുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കാരിയ സൗഹൃദ സ്റ്റേഷനാക്കും. റെയില്‍വേ ഐആര്‍സിടിസി ഓണ്‍ലൈന്‍ ബുക്കിങിന് നിലവില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് ഒഴിവാക്കുകയും ചെയ്യും. 2000 സ്റ്റേഷനുകളില്‍ സൗരോര്‍ജം ഉപയോഗിക്കും. കൂടാതെ 500 സ്‌റ്റേഷനുകളില്‍ ലിഫ്റ്റും എസ്‌കലേറ്ററും സ്ഥാപിക്കും.

അന്തരിച്ച എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് രാവിലെ 11 മണിക്ക് ബജറ്റ് ആരംഭിച്ചത്. ബജറ്റ് മാറ്റിവയ്ക്കാന്‍ പ്രതിപക്ഷം അവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഇതു പരിഗണിച്ചില്ല

English summary
one lakh crore for railway in budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X