ആദായനികുതി പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍!!! ബജറ്റ് ചോര്‍ന്നു... ഗുരുതര ആരോപണം
Recommended Video

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പേ ചോര്‍ന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ വക്താവായ മനീഷ് തീവാരിയാണ് ട്വിറ്ററിലൂടെ ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഗുരുതര ആരോപണങ്ങളാണ് മനീഷ് തിവാരി ഉന്നയിക്കുന്നത്. ചില സോഴ്സുകള്‍ വഴി ബജറ്റ് തീരുമാനങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നും ഇവ മാധ്യമ പ്രവര്‍ത്തര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട് എന്നും ആണ് ആരോപണം.
ഈ ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും എന്ന് വിലയിരുത്തലുകള്‍ ഉണ്ട്. ആദായനികുതി പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ ആകും എന്നാണ് ചോര്‍ന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനീഷ് തിവാരി പറയുന്നത്.

11 പോയന്റുകള്‍
പതിനൊന്ന് പോയന്റുകളാണ് മനീഷ് തിവാരി തന്റെ ട്വീറ്റുകളിലൂടെ പുറത്ത് വിട്ടിട്ടുള്ളത്. ഇതെല്ലാം ബജറ്റില്‍ പ്രഖ്യാപിക്കാന്‍ പോകുന്നവയാണ് എന്നാണ് നമനീഷ് തിവാരിയുടെ ആരോപണം.

ആദായനികുതി
ആദായ നികുതി പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ ആയിരിക്കും എന്നാണ് തിവാരിയുടെ ട്വീറ്റിലെ ആദ്യത്തെ പോയന്റ്. ആദായനികുതി ഇളവ് ഇത്തവണ ഉറപ്പാണെന്ന രീതിയില്‍ ആദ്യമേ വാര്‍ത്തകള്‍ വന്നിരുന്നു.

കാര്‍ഷിക വായ്പ
മോദി സര്‍ക്കാര്‍ ഏറ്റവും അധികം പഴി കേട്ടത് കര്‍ഷക വിരുദ്ധ നയങ്ങളുടെ പേരില്‍ ആയിരുന്നു. കാര്‍ഷിക വായ്പയിലും ഇളവ് ഉണ്ടാകും എന്നാണ് മനീഷ് തിവാരിയുടെ ട്വീറ്റ്. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ കൃത്യമായി അടച്ചാല്‍ പലിശ ഇളവ് ബജറ്റില്‍ പ്രഖ്യാപിക്കും എന്നാണ് പറയുന്നത്.

ഹോം ലോണ്‍
ഹോം ലോണിന്റെ കാര്യത്തിലും ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ചോര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനീഷ് തിവാരി പറയുന്നുണ്ട്. ഹോം ലോണ്‍ വഴി ലഭിക്കാവുന്ന നികുതി ഇളവ് രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷത്തിലേക്ക് ഉയര്‍ത്തുമെന്നാണ് തിവാരിയുടെ ട്വീറ്റ്.
|
ഇതാണ് ആ ഇളവുകള്‍
ബജറ്റ് ചോര്‍ന്നു എന്ന് കാണിച്ച് മനീഷ് തിവാരി പറയുന്ന കാര്യങ്ങള്‍ ഇവയാണ്. അദ്ദേഹത്തിന്റെ ട്വീറ്റ് കാണാം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications