Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2021: ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം

ദില്ലി: കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. കര്‍ഷകരുടെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാര്‍ ബഹളം വച്ചത്. എന്നാല്‍ ബജറ്റ് അവതരണം നിര്‍ത്തിയില്ല. നിര്‍മല സീതാരാമന്‍ പ്രസംഗം തുടര്‍ന്നു. കോണ്‍ഗ്രസ് എംപിമാരായ ജസ്ബിര്‍ സിങ് ഗില്‍, ഗുര്‍ജീത് സിങ് ഓജ്‌ല എന്നിവര്‍ കറുത്ത ഗൗണ്‍ അണിഞ്ഞാണ് സഭയിലെത്തിയത്. കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു എംപിമാരുടെ നടപടി.

Recommended Video

cmsvideo
    Opposition party Protested Against Nirmala Sitharaman's Budget Speech | Oneindia Malayalam
    l

    നിര്‍മല സീതാരാമന്റെ മൂന്നാം ബജറ്റ് അവതരണമാണിത്. രാജ്യത്തെ രണ്ടാമത്തെ വനിതാ ധനമന്ത്രിയാണ് അവര്‍. നേരത്തെ ഇന്ദിരാ ഗാന്ധി കേന്ദ്ര ധനമന്ത്രിയായിരുന്നു. ആരോഗ്യ മേഖലയ്ക്കാണ് ഇത്തവണ ബജറ്റില്‍ ശ്രദ്ധയൂന്നിയത്. കൂടാതെ ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് നിരവധി പ്രൊജക്ടുകളുണ്ട്.

    പൊതു ബജറ്റിനൊപ്പം തന്നെയാണ് റെയില്‍വെ ബജറ്റും. ത്തവണ റെയില്‍വെക്ക് വേണ്ടി 1.1 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പൊതുഗതാഗത മേഖലയ്ക്ക് 18000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. 2023 ഡിസംബര്‍ ആകുമ്പോഴേക്കും 100 വൈദ്യുതീകരിച്ച ബ്രോഡ് ഗേജ് റെയില്‍ പാളങ്ങള്‍ നിര്‍മിക്കും. 702 കിലോമീറ്റര്‍ മെട്രോ റെയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1016 കിലോമീറ്റര്‍ നിര്‍മാണ ഘട്ടത്തിലാണ്. ചെന്നൈ, കൊച്ചി മെട്രോ റെയില്‍ പദ്ധതികള്‍ക്കും ഫണ്ട് വകയിരുത്തി. കൊറോണ വൈറസ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള വാക്‌സിനുകളുടെ നിര്‍മിക്കുന്നതിന് 35000 കോടി രൂപ മാറ്റിവയ്ക്കാനാണ് തീരുമാനം. 64180 കോടിയാണ് ആത്മനിര്‍ഭര്‍ ആരോഗ്യ യോജനയ്ക്ക് നീക്കിവച്ചിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+