Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനസൗഹൃദപരം'; ഇന്ത്യയെ മുന്നോട്ട് നയിക്കാനുളള സുപ്രധാന കാര്യങ്ങൾ ബജറ്റിലുണ്ടെന്ന് പ്രധാനമന്ത്രി

ദില്ലി: പ്രതീക്ഷകൾ വെറുതെ. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. സെക്ഷൻ 80സി പരിധിയിലും കൂടുതൽ ഇളവുകൾ നൽകാൻ തയ്യാറാകാതെ ധനമന്ത്രി നിർമല സീതാരാമൻ 2022-23 ബജറ്റ് അവതരിപ്പിച്ചു. റിസർവ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയടക്കം ഒരുപിടി നിർണായക പ്രഖ്യാപനങ്ങൾ പുതിയ ബജറ്റിലുണ്ട്. നാലു കാര്യങ്ങൾക്കാണ് കേന്ദ്രം പ്രധാനമായും ഊന്നല്‍ നൽകിയത്. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടെയും വികസനം, ഉത്പാദക വികസനം, നിക്ഷേപക പ്രോത്സാഹനം എന്നിവ ഇതിൽപ്പെടും. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ ചുവടെ കാണാം.

Feb 02, 2022, 12:11 pm IST

അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് നല്ലതല്ല; അതിർത്തിയിലെ 'ഗ്രാമങ്ങൾ' വികസിപ്പിക്കാൻ ബജറ്റിൽ വ്യവസ്ഥകളുണ്ട്: പ്രധാനമന്ത്രി
Feb 02, 2022, 12:01 pm IST

2,500 കിലോമീറ്റർ നീളവും ഏകദേശം 10 കിലോമീറ്റർ വീതിയുമുള്ള പ്രകൃതിദത്ത കാർഷിക ഇടനാഴി നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഉത്തരാഖണ്ഡ്, യുപി, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ഗംഗാ നദിക്ക് ചുറ്റുമായി ഇത് നടപ്പാക്കും,പ്രധാനമന്ത്രി പറഞ്ഞു.
Feb 02, 2022, 12:00 pm IST

ഇത് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലേ ലഡാക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകും. മലയോരങ്ങളിൽ നിന്നുള്ള ആളുകൾക്ക് ധാരാളം കഴിവുകളുണ്ട്. കായികം മുതൽ പ്രതിരോധ സേന വരെയുള്ള വിവിധ മേഖലകളിൽ അവർ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്,പ്രധാനമന്ത്രി പറഞ്ഞു.
Feb 02, 2022, 11:55 am IST

മധ്യപ്രദേശിലും ഉത്തർപ്രദേശിലും വ്യാപിച്ചുകിടക്കുന്ന ബുന്ദേൽഖണ്ഡിന്റെ മുഖച്ഛായ മാറ്റാൻ കെൻ-ബെത്വ നദികൾ ബന്ധിപ്പിക്കുന്ന പദ്ധതി കൊണ്ട് സാധിക്കും
Feb 02, 2022, 11:54 am IST

ഈ വർഷത്തെ ബജറ്റിൽ ദരിദ്ര ജനങ്ങൾക്കായി 80 ലക്ഷം വീടുകൾക്ക് വേണ്ടി 48,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് അവരെ ദാരിദ്ര്യത്തെ അതിജീവിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.
Feb 02, 2022, 11:54 am IST

7 വർഷത്തിന് മുമ്പ് ഇന്ത്യയുടെ ജിഡിപി 1ലക്ഷത്തി 10,000 കോടിയായിരുന്നു, എന്നാൽ ഇന്ന് അത് ഏകദേശം 2 ലക്ഷത്തി 30,000 കോടി രൂപയാണ്. രാജ്യത്തിന്റെ ഫോറെക്സ് കരുതൽ ശേഖരം പോലും 200 ബില്യൺ ഡോളറിൽ നിന്ന് 630 ബില്യൺ ഡോളറായി ഉയർന്നു. ഇതിനെല്ലാം കാരണം നമ്മുടെ സർക്കാരിന്റെ ഫലപ്രദമായ നയങ്ങളാണ്.
Feb 02, 2022, 11:51 am IST

ജൈവകൃഷിക്ക് ഊന്നൽ നൽകി കൃഷിയെ നവീകരിക്കുന്നതിനും ബജറ്റ് ഊന്നൽ നൽകി. ഇത് കൃഷി കൂടുതൽ ലാഭകരമാക്കും. കിസാൻ ഡ്രോണുകളും മറ്റ് യന്ത്രങ്ങളും കർഷകർക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കും
Feb 02, 2022, 11:47 am IST

കൊവിഡിന് ശേഷം ഒരു പുതിയ ലോകക്രനത്തിന് സാധ്യത ഉണ്ട്. ഇന്ന് ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാട് ഏറെ മാറിയിരിക്കുന്നു.
Feb 02, 2022, 11:46 am IST

ബജറ്റ് ജനസൗഹൃദപരവും പുരോഗമനപരവും യുവാക്കളുടെ അഭിലാഷങ്ങൾക്ക് ചിറകു നൽകുമെന്നും മോദി
Feb 02, 2022, 11:36 am IST

ഇന്ത്യയെ മുന്നോട്ട് നയിക്കാനുളള സുപ്രധാന കാര്യങ്ങൾ ബജറ്റിലുണ്ടെന്ന് പ്രധാനമന്ത്രി.ഇന്ത്യയെ സ്വയംപര്യാപ്തവും ആധുനികവുമാക്കുക എന്നത് പ്രധാനമാണ്.കഴിഞ്ഞ 7 വർഷത്തെ തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്തുന്നതെന്നും മോദി
Feb 02, 2022, 10:39 am IST

കർഷകർക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും എസ് സി എസ് ടി വിഭാഗങ്ങൾക്കും ഒന്നും വാഗ്ദാനം ചെയ്യാനില്ലാത്ത മുതലാളിത്ത അനുകൂല ബജറ്റാണിത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ ബജറ്റ് തയ്യാറാക്കിയതെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ
Feb 01, 2022, 5:03 pm IST

വില കൂടുന്നവയും കുറയുന്നവയും

മൊബൈൽ ഫോണുകൾ, മൊബൈൽ ചാർജറുകൾ എന്നിവയ്ക്ക് വിലകുറയും. കൂടാതെ വസ്ത്രങ്ങൾ, പെട്രോളിയം സംസ്കരണത്തിനുള്ള രാസവസ്തുക്കൾ, സ്റ്റെയിൻലെസ് സ്റ്റീൽ, അലോയ് സ്റ്റീൽ, ഇമിറ്റേഷൻ ആഭരണങ്ങൾ എന്നിവയ്ക്ക് വില കുറയും. ഇതേസമയം കുട, ഇറക്കുമതി വസ്തുക്കൾ എന്നിവയ്ക്ക് വില കൂടും.
Feb 01, 2022, 5:02 pm IST

പെട്രോളിയം ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Feb 01, 2022, 5:01 pm IST

ബജറ്റിൽ കസ്റ്റംസ് തീരുവയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചതോടെ നിരവധി സാധനങ്ങളുടെ വിലയിലും മാറ്റം വരും. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ച് ശതമാനമാക്കി കുറച്ചിട്ടുണ്ട്.
Feb 01, 2022, 4:38 pm IST

രാജ്യത്തുടനീളം രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. 2023 സാമ്പത്തിക വര്‍ഷം 2.37 ലക്ഷം കോടി രൂപയാണ് കൃഷി സംഭരണ മൂല്യം കേന്ദ്രം പ്രതീക്ഷിക്കുന്നത്.
Feb 01, 2022, 3:38 pm IST

ബജറ്റിന് പിന്നാലെ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കുതിക്കുന്ന ചിത്രമാണ് ഇന്ന് കണ്ടത്. സെന്‍സെക്‌സ് 1.46 ശതമാനവും നിഫ്റ്റി 1.37 ശതമാനവും വീതം മുന്നേറി. ചൊവാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ 848 പോയിന്റ് കയറി 58,862.57 എന്ന നിലയിലാണ് സെന്‍സെക്‌സ്. നിഫ്റ്റി സൂചിക 237 പോയിന്റ് കയ്യടക്കി 17,576.85 എന്ന നിലയിലും തിരശ്ശീലയിട്ടു.
Feb 01, 2022, 3:18 pm IST

ബജറ്റില്‍ 7.5 ലക്ഷം കോടി രൂപ മൂലധന ചെലവുകള്‍ക്കായി കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ബജറ്റിലിത് 5.5 ലക്ഷം കോടി രൂപയായിരുന്നു. എന്തായാലും മൂലധന ചെലവുകള്‍ക്കായി വലിയ തുക നീക്കിവെയ്ക്കുന്നത് നിര്‍മാണ മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കുമാണ് ആത്യന്തികമായി ഗുണം ചെയ്യുക.
Feb 01, 2022, 2:46 pm IST

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് കേരള ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയില്ലെന്ന് വിമർശനം
Feb 01, 2022, 1:54 pm IST

ധനക്കമ്മിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍

1. 2025-26 ആകുമ്പോഴേക്കും ജിഡിപിയുടെ 4.5 ശതമാനമായിരിക്കും ധനക്കമ്മി. 2. 2022-23 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 6.4 ശതമാനമായിരിക്കും ധനക്കമ്മി. 3. 2021-22 കാലയളവിലെ ധനക്കമ്മി ജിഡിപിയുടെ 6.9 ശതമാനമായി പുതുക്കി. 4. 2022-23 കാലയളവിലെ മൊത്ത ചെലവ് 39.45 ലക്ഷം കോടി രൂപയായാണ് കണക്കാക്കുന്നത്. 5. സാധാരണ കടമെടുക്കലിന് പുറമെ 50 വര്‍ഷ പലിശ രഹിത വായ്പകളും സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ചു. 6. 2022-23 കാലയളവില്‍ മൂലധന നിക്ഷേപത്തിനുള്ള ധനസഹായമായി 1 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ചു.
Feb 01, 2022, 1:47 pm IST

നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍

1. തിരഞ്ഞെടുത്ത രാസവസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. 2. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സ്റ്റീല്‍ ഉത്പന്നങ്ങളില്‍ ഒരുവര്‍ഷം കൂടി കസ്റ്റംസ് തീരുവയിളവ് ലഭിക്കും. 3. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഹൈ സ്റ്റീല്‍ ബാര്‍ അടക്കമുള്ള ഉത്പന്നങ്ങളിലെ കസ്റ്റംസ് തീരുവ പിന്‍വലിക്കും. 4. ഒക്ടോബര്‍ മുതല്‍ എഥനോള്‍ കലരാത്ത ഇന്ധനത്തിന് ലീറ്ററിന് 2 രൂപ വീതം അധിക നികുതി ഈടാക്കും.
Feb 01, 2022, 1:39 pm IST

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍

1. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതി 2023 വരെ നീട്ടി. 2. എല്‍ഐസിയുടെ സ്വകാര്യവത്കരണം വൈകില്ല. 3. പ്രത്യേക സാമ്പത്തിക മേഖലാ നിയമം സമഗ്രമായി മാറ്റും. SEZ നിയമത്തിന് പകരം പുതിയ ചട്ടം കൊണ്ടുവരും. 4. നടപടികള്‍ വേഗത്തിലാക്കാന്‍ പാപ്പരത്ത നിയമം ഭേദഗതി ചെയ്യും. നിലവിലെ 2 വര്‍ഷക്കാലാവധി 6 മാസമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. 5. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കുള്ള സര്‍ചാര്‍ജ് 15 ശതമാനമായി പരിമിതപ്പെടുത്തും.
Feb 01, 2022, 1:29 pm IST

ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍

1. റിസര്‍വ് ബാങ്ക് ഡിജറ്റല്‍ കറന്‍സി പുറത്തിറക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിക്കുക. 2. ഡിജിറ്റല്‍ ആസ്തികളുടെ വില്‍പ്പനയില്‍ സംഭവിക്കുന്ന നഷ്ടം മറ്റു വരുമാനത്തില്‍ നികത്താനാവില്ല. 3. ഡിജിറ്റല്‍ ആസ്തി ഇടപാടിന് 30 ശതമാനം നികുതി. ക്രിപ്‌റ്റോകറന്‍സികള്‍ പാരിതോഷികമായി സ്വീകരിക്കുന്നവരും നികുതി നല്‍കണം. 4. ഡിജിറ്റല്‍ ആസ്തികള്‍ കൈമാറുമ്പോള്‍ 1 ശതമാനം ടിഡിഎസും ഈടാക്കും.
Feb 01, 2022, 1:26 pm IST

പ്രതിരോധ മേഖലയിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

1. പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം വാങ്ങല്‍ രാജ്യത്തിനകത്ത് നിന്നുമാക്കും.
Feb 01, 2022, 1:25 pm IST

ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

1. 5ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം. 5ജി ഉപകരണങ്ങളുടെ ഉത്പാദനം പിഎല്‍ഐ സ്‌കീമിന് കീഴില്‍ വരും. 2. 2025 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബര്‍ കേബിള്‍ ലഭ്യമാവും. 3. 2022-23 കാലയളവില്‍ ഭവനനിര്‍മാണങ്ങള്‍ക്കായി 480 ബില്യണ്‍ രൂപ നീക്കിവെച്ചു. 4. സോളാര്‍ ഉപകരണങ്ങളുടെ നിര്‍മാണം പിഎല്‍ഐ സ്‌കീമില്‍ കൊണ്ടുവരും. ഇതിനായി 195 ബില്യണ്‍ രൂപ പ്രത്യേകം വകയിരുത്തി.
Feb 01, 2022, 1:17 pm IST

കാര്‍ഷിക മേഖലയിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

1. എണ്ണക്കുരു ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പ്രത്യേക പദ്ധതി. 2. രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും. 3. കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ സഹായം ലഭ്യമാക്കും. 4. ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി. 5. നെല്ലിനും ഗോതമ്പിനും താങ്ങുവില. വിളകളുടെ സംഭരണം കൂട്ടും. 6. ഒന്‍പത് ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയില്‍ കൂടി വെള്ളം എത്തിക്കും. 7. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കും. 8. ചെറുകിട കര്‍ഷകര്‍ക്കായി റെയില്‍വേയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനം.
Feb 01, 2022, 1:07 pm IST

ഗതാഗത മേഖലയിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

1. ഗതാഗത വികസനത്തിന് സുപ്രധാന പരിഗണന. 2. 25,000 കിലോമീറ്റര്‍ ലോകനിലവാരമുള്ള പാതകള്‍ ലക്ഷ്യം. 3. മലയോര ഗതാഗത മേഖലയില്‍ പുതിയ പദ്ധതി. 4. മൂന്നു വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍. 200 ബില്യണ്‍ രൂപ ചിലവില്‍ ദേശീയപാതാ വികസനം. 4. 'ബാറ്ററി സ്വാപ്പിങ്' നയം അവതരിപ്പിക്കും.
Feb 01, 2022, 12:57 pm IST

നികുതിദായകര്‍ക്കുള്ള സുപ്രധാന പ്രഖ്യാപനങ്ങള്‍

1. ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം. തെറ്റുതിരുത്തി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ രണ്ടു വര്‍ഷം സാവകാശം. അധിക നികുതി മാറ്റങ്ങളോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാം. 2. ഡിജിറ്റല്‍ ആസ്തി ഇടപാടിന് 30 ശതമാനം നികുതി. ക്രിപ്‌റ്റോകറന്‍സികള്‍ പാരിതോഷികമായി സ്വീകരിക്കുന്നവരും നികുതി നല്‍കണം. ഡിജിറ്റല്‍ ആസ്തികള്‍ കൈമാറുമ്പോള്‍ 1 ശതമാനം ടിഡിഎസും ഈടാക്കും. 4. ദേശീയ പെന്‍ഷന്‍ പദ്ധതിക്കുള്ള നികുതിയിളവ് 14 ശതമാനമാക്കി ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതി നികുതിയിളവ് 14 ശതമാനമാക്കി.
Feb 01, 2022, 12:33 pm IST

ബജറ്റ് പ്രസംഗം പൂർത്തിയായി.
Feb 01, 2022, 12:29 pm IST

ഡിജിറ്റല്‍ ആസ്തിക്ക് 1 ശതമാനം ടിഡിഎസ്
Feb 01, 2022, 12:27 pm IST

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതി നികുതിയിളവ് 14 ശതമാനമാക്കി.
READ MORE

narendra-modi-1576486180-16
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+