Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് 2022: കോവിഡ് മഹാമാരിയുടെ ഭീഷണിയിലും ആരോഗ്യ മേഖലയ്ക്ക് പ്രധാന്യം നല്‍കാതെ ബജറ്റ്

ദില്ലി: കോവിഡ് ഉയത്തിയ ഭീഷണി ഇപ്പോഴും ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കായി കുടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പാർലമെന്റില്‍ അവതരിപ്പിച്ച ധനമന്ത്രി നിർമല സീതാരാമന്റെ 2022-23 ബജറ്റിൽ ആരോഗ്യ മേഖലയ്‌ക്കുള്ള വിഹിതത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിരുന്നില്ല. 2022-23ൽ സംസ്ഥാനങ്ങൾക്കുള്ള കോവിഡ് വാക്‌സിനേഷൻ വിതരണത്തിനായി 5,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും, ജനുവരി 16-ന് ആരംഭിച്ച മുതിർന്നവരുടെ 75 ശതമാനത്തിലധികം വരുന്ന വാക്‌സിനേഷൻ വിതരണത്തിനായി മാത്രം 39,000 കോടി രൂപ ചെലവഴിച്ചുവെന്നാണ് 2022 സാമ്പത്തിക വർഷത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റില്‍ കാണിക്കുന്നത്.

പുതുക്കിയ എസ്റ്റിമേറ്റില്‍ 2022-23 ലെ മൊത്തം ആരോഗ്യ ചെലവ് ബജറ്റ് 0.23 ശതമാനം വർധിച്ച് 86,200 കോടി രൂപയായി. ഈ സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധർ ഈ ബജറ്റിനെ സർക്കാർ ഒരു പോസ്റ്റ്-പാൻഡെമിക് ഘട്ടത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയായായിട്ടാണ് കാണുന്നത്. വാക്‌സിനേഷനുള്ള വിഹിതത്തിലെ ഇടിവിലൂടെ ഇതിനോടകം തന്നെ വേണ്ടത്ര കോവിഡ് വാക്സിന്‍ കുത്തിവെപ്പിലേക്ക് രാജ്യം കടന്നുവെന്ന ധാരണയിലേക്ക് കേന്ദ്ര കടന്നുവെന്ന് വേണം അനുമാനിക്കാനെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

nirmala-sitharaman

"ആരോഗ്യരംഗത്തെ ചില പ്രത്യേക മേഖലകൾക്ക് ബജറ്റ് അംഗീകാരം നൽകിയിട്ടുണ്ട്, എന്നാൽ ആരോഗ്യപ്രവർത്തകർക്കായി നമ്മൾ കൂടുതൽ ചെലവഴിക്കേണ്ടതുണ്ട്. കൊവിഡ് ഇനി ഒരു ഭീഷണിയല്ല എന്ന സൂചനയാണ് സർക്കാർ ഈ ബജറ്റിലൂടെ നൽകുന്നത്'' പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പിനുള്ള കുറഞ്ഞ ആവശ്യകത, നീക്കിവച്ചിരിക്കുന്ന മെഡിക്കൽ ഹെൽത്ത് ചെലവ് നടപ്പു സാമ്പത്തിക വർഷത്തിൽ 74,820 കോടി രൂപയിൽ നിന്ന് അടുത്ത വർഷം 41,011 കോടി രൂപയായി കുറയാൻ കാരണമായി.

മലയാളികളുടെ എക്കാലത്തേയും ഇഷ്ട നടിമാർ: നേരില്‍ കണ്ടപ്പോള്‍ കെട്ടിപിടിച്ച് പറഞ്ഞത്, വൈറലായി ചിത്രങ്ങള്‍

കൊവിഡിന്റെ ആരോഗ്യ-സാമ്പത്തിക ആഘാതം അനുഭവിച്ചവരുടെ ദുരവസ്ഥ ഓർമ്മിക്കുന്ന നിർമ്മ സീതാരാമൻ, കഴിഞ്ഞ രണ്ട് വർഷമായി ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ ത്വരിതഗതിയിലുള്ള പുരോഗതിയെ പരാമർശിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. നമ്മള്‍ കോവിഡ് ഉയർത്തിയ വെല്ലുവിളികളെ അതിജീവിക്കാനുള്ള ശക്തമായ നിലയിലാണ്. നമ്മള്‍ ഒരു ഒമിക്രൊൺ തരംഗത്തിന്റെ നടുവിലാണ്, ഉയർന്ന സംഭവവികാസങ്ങളുള്ളതും എന്നാൽ നേരിയ ലക്ഷണങ്ങളുള്ള കോവിഡ് വകഭേദമാണ് അത്. കൂടാതെ, നമ്മുടെ വാക്സിനേഷൻ പ്രചാരണത്തിന്റെ വേഗതയും കവറേജും കോവിഡ് പ്രതിരോധത്തില്‍ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ദേശീയ ആരോഗ്യ ദൗത്യത്തിലേക്കുള്ള വിഹിതത്തിൽ 7 ശതമാനത്തിലധികം വർധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ വിഹിതം 7,400 കോടിയിൽ നിന്ന് 10,000 കോടിയായും ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷന്റെയും ബജറ്റ് 315 കോടിയിൽ നിന്ന് 978 കോടിയായി ഉയർത്തി. പകർച്ചവ്യാധി മൂലം എല്ലാ പ്രായത്തിലുമുള്ള ആളുകളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നത് സൂചിപ്പിച്ചുകൊണ്ടാണ് ധനമന്ത്രി 'നാഷണൽ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാം' പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ 23 ടെലി-മെന്റൽ ഹെൽത്ത് സെന്ററുകള്‍ സ്ഥാപിക്കും. നിംഹാൻസ് നോഡൽ സെന്ററും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി-ബാംഗ്ലൂരുമായിരിക്കും ഈ പദ്ധതിക്ക് പിന്തുണ നല്‍കുക.

കോവിഡ് കാലത്ത് ഡിജിറ്റൽ ഹെൽത്ത് കെയർ സേവനങ്ങളുടെ ഉപഭോഗത്തിൽ ഏകദേശം 80 ശതമാനം വർധനവാണുണ്ടായത്. ഇനിയും ഇതിന്റെ തോതില്‍ വർധനവ് ഉണ്ടായേക്കും. ആരോഗ്യ ദാതാക്കളുടെയും ആരോഗ്യ സൗകര്യങ്ങളുടെയും ഡിജിറ്റൽ രജിസ്‌ട്രികൾ, തനതായ ആരോഗ്യ ഐഡന്റിറ്റി, യൂണീക്ക് ഹെല്‍ത്ത് ഐഡന്റിറ്റി, ആരോഗ്യ സൗകര്യങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനം എന്നിവ ഉൾപ്പെടുന്ന ദേശീയ ഡിജിറ്റൽ ആരോഗ്യ പരിസ്ഥിതി വ്യവസ്ഥയ്‌ക്കായി സർക്കാർ ഒരു തുറന്ന പ്ലാറ്റ്‌ഫോം പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. "200,000 അങ്കണവാടികളുടെ നവീകരണവും ഡിജിറ്റൽ ഹെൽത്ത് മിഷന്റെ തുടക്കവും ആരോഗ്യ-പരിപാലന സേവനങ്ങളിലേക്ക് കൂടുതൽ പ്രവേശനം നൽകാനും ശേഷി ശക്തിപ്പെടുത്താനും സഹായിക്കും. ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റം എന്നത് കൂടുതൽ വിഹിതം ഞങ്ങൾ അഭിനന്ദിക്കുന്ന മേഖലയാണ്"- ഫോർട്ടിസ് ഹെൽത്ത് കെയർ എംഡി സിഇഒ അശുതോഷ് രഘുവംഷി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+