കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2022: വമ്പൻ പ്രഖ്യാപനം, രാജ്യത്ത് ഡിജിറ്റൽ കറൻസി നടപ്പിലാക്കും, 2022-23 വർഷത്തിൽ

Google Oneindia Malayalam News

ദില്ലി: വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് ഡിജിറ്റല്‍ കറന്‍സി ലഭ്യമാവുക. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വന്‍ ഉത്തേജനമാകും ഡിജിറ്റല്‍ കറന്‍സി വഴി ലഭ്യമാവുകയെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

Recommended Video

cmsvideo
Budget 2022: India to have its own Digital Currency

ബ്ലോക്ക് ചെയിന്‍ പോലുളള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാകും രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പുതിയ സംവിധാനം ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിനകം ഐടി റിട്ടേണ്‍ പുതുക്കി സമര്‍പ്പിക്കാം. ആദായ നികുതി നിരക്കുകളില്‍ ബജറ്റില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടില്ല. നിലവിലുളള നികുതി സ്ലാബുകള്‍ തുടരും. ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുളള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തി. വിര്‍ച്യല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസ് ചുമത്തി.

77

ഈ വര്‍ഷം മുതല്‍ 5ജി സേവനം നടപ്പാക്കും. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസിനും ഡിജിറ്റല്‍ ചാനലുകള്‍ തുടങ്ങും. 1 മുതല്‍ 12 വരെയുളള ക്ലാസ്സുകള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ ചാനല്‍ ആരംഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുളള ഇന്‍സെന്റീവ് പദ്ധതി ഒരു വര്‍ഷം കൂടി നടപ്പാക്കും. സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി 15 ശതമാനമാക്കും. പ്രതിരോധ ബജറ്റിന്റെ 68 ശതമാനം മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്കായി മാറ്റി വെയ്ക്കും. രാവിലെ 11 മണിക്ക് ആരംഭിച്ച ബജറ്റ് അവതരണം ഒന്നര മണിക്കൂറിനുളളിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പൂര്‍ത്തിയാക്കിയത്.

English summary
Budget 2022: Digital currency will be issued by the RBI in 2022-23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X