കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് 2023: സ്ത്രീകൾക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിളാ സമ്മാന്‍ പദ്ധതി, രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് മഹിളാ സമ്മാന്‍ പദ്ധതി

Google Oneindia Malayalam News
budget 2023

ദില്ലി: സ്ത്രീ ക്ഷേമം മുന്‍നിര്‍ത്തി കേന്ദ്ര ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍. വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിളാ സമ്മാന്‍ സേവിംഗ്‌സ് പത്ര പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഒറ്റത്തവണയായി ചെറിയ തുക സ്ത്രീകള്‍ക്ക് നിക്ഷേപിക്കാവുന്ന പദ്ധതിയാണ് ഇത്. മാര്‍ച്ച് 2025 വരെയുളള രണ്ട് വര്‍ഷ കാലാവധിയാണ് നിക്ഷേപത്തിന്റെ സമയപരിധി.

ഈ പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപ വരെ സ്ത്രീകള്‍ക്ക് നിക്ഷേപം നടത്താം. രണ്ട് വര്‍ഷത്തേക്ക് 7.5 ശതമാനമാണ് പലിശ. മാത്രമല്ല ഭാഗികമായി തുക ഇടക്കാലത്ത് പിന്‍വലിക്കാനും സാധിക്കും. രാജ്യം 75 സ്വതന്ത്ര വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് സ്ത്രീക്ഷേമത്തിലൂന്നിയുളള ഈ പദ്ധതി പ്രഖ്യാപനം.

 ബജറ്റ് 2023: വമ്പന്‍ പ്രഖ്യാപനം; ആനുകൂല്യം ലക്ഷങ്ങള്‍ക്ക്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി ബജറ്റ് 2023: വമ്പന്‍ പ്രഖ്യാപനം; ആനുകൂല്യം ലക്ഷങ്ങള്‍ക്ക്. ആദായനികുതി പരിധി ഏഴ് ലക്ഷമാക്കി

മുതിര്‍ന്ന പൗരന്മാര്‍ക്കുളള നിക്ഷേപ പദ്ധതിയുടെ പരിധി 15 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തി. മാസവരുമാനക്കാര്‍ക്ക് പരമാവധി നിക്ഷേപ പരിധി സിംഗിള്‍ അക്കൗണ്ടുകള്‍ക്ക് 4.5 ലക്ഷത്തില്‍ നിന്ന് 9 ലക്ഷമായും ജോയിന്റ് അക്കൗണ്ടുകള്‍ക്ക് 9 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായും ഉയര്‍ത്തി. ചെറുകിയ വ്യവസായങ്ങള്‍ക്ക് 900 കോടി ബജറ്റില്‍ വകയിരുത്തി. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് വായ്പാ പലിശ ഒരു ശതമാനത്തിലേക്ക് കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 നടപ്പിലാക്കും. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പാന്‍ കാര്‍ഡ് ഇനി മുതല്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കും.

English summary
Budget 2023: Mahila Samman Bachat Patra for women and girls, Can deposit up to Two lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X