കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ പള്ളി വേണ്ടെന്ന് ഷിയാക്കള്‍; പകരം ഹുസൈനാബാദില്‍, കോടതിയെ അറിയിച്ചു

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: അയോധ്യയിലെ ബാബറി മസ്ജിദ് നിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ വ്യത്യസ്തമായ പരിഹാരം നിര്‍ദേശിച്ച് ഷിയാ വഖഫ് ബോര്‍ഡ്. അയോധ്യയില്‍ പള്ളി നിര്‍മിക്കേണ്ടെന്നും പകരം ലഖ്‌നൗവിലെ ഹുസൈനാബാദില്‍ പള്ളി നിര്‍മിച്ചാല്‍ മതിയെന്നുമാണ് നിര്‍ദേശം. ഇക്കാര്യം ഷിയാ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു.

ഈ മാസം 18നാണ് കരട് നിര്‍ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ വസീം റിസ്‌വി മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവും മികച്ച നിര്‍ദേശമാണ് തങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബാബറി മസ്ജിദിന്റെ യഥാര്‍ഥ ഉടമസ്ഥരും മുതവല്ലിയും ഷിയാ വഖഫ് ബോര്‍ഡാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

justice

അയോധ്യയിലെ ബാബറി മസ്ജിദ് നിന്ന സ്ഥലത്തിന്റെ അവകാശവാദത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് ഷിയാ വഖഫ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ അനാവശ്യ ഇടപെടലാണ് റിസ്‌വി നടത്തുന്നതെന്ന് സുന്നി വഖഫ് ബോര്‍ഡും പ്രമുഖ മുസ്ലിം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടു.

അയോധ്യയിലെ സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ തയ്യാറാണ്. പകരം ലഖ്‌നൗവിലെ ഹുസ്സൈനാബാദില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ പള്ളി നിര്‍മിച്ചാല്‍ മതി. ഇതിന് വേണ്ടി ഒരേക്കര്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും റിസ്‌വി പറഞ്ഞു.

2010 ലെ അലഹാബാദ് ഹൈക്കോടതി വിധി പ്രകാരം അയോധ്യയിലെ ഭൂമിയുടെ ഒരുഭാഗം മുസ്ലിംകള്‍ക്കാണ് നല്‍കിയത്. അല്ലാതെ സുന്നി വഖഫ് ബോര്‍ഡിനല്ല. അതുകൊണ്ട് തന്നെ സുന്നി വഖഫ് ബോര്‍ഡ് വിഷയത്തില്‍ അവകാശവാദം ഉന്നയിക്കരുതെന്നും റിസ്‌വി പറയുന്നു.

English summary
Build 'Masjid-e-Aman' in Lucknow's Hussainabad: Shia Board proposal to SC on Ayodhya issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X