• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിഐഎസ്എഫ് പരിശീലനത്തിനിടെ കുട്ടിയുടെ തലയില്‍ വെടിയേറ്റു; ആരോഗ്യനില ഗുരുതരം

Google Oneindia Malayalam News

ചെന്നൈ: സെന്‍ട്രല്‍ ഇന്‍സ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) പരിശീലനത്തിനിടെ ഉതിര്‍ത്ത വെടിയുണ്ട വീട്ടുമുറ്റത്തുനിന്ന 11കാരന്റെ തലയില്‍ തറച്ചു. തമിഴ്നാട്ടിലെ പുതുക്കോട്ടൈക്കടുത്ത നാര്‍താമലൈ ഷൂട്ടിങ് റേഞ്ചില്‍ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പുകഴേന്തി എന്ന കുട്ടിയെ തഞ്ചാവൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള അമ്മചത്തിരം ഗ്രാമത്തിലുള്ള മുത്തച്ഛന്റെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു പുകഴേന്തിയെന്ന് ജില്ലാ പൊലീസ് അറിയിച്ചു.

കുട്ടിക്ക് വെടിയേറ്റതിനു പിന്നാലെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. കുട്ടിയുടെ തലയില്‍ ഒരു വെടിയുണ്ടയാണ് തറച്ചതെന്നും സിഐഎസ്എഫിന്റെ പരിശീലനത്തിനിടെയാണ് സംഭവമെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ കുട്ടിയെ സമീപ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ പുതുക്കോട്ടൈയിലെ ആശുപത്രിയിലേക്കും ശേഷം 60 കിലോമീറ്റര്‍ അകലെയുള്ള തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ന്യൂറോസര്‍ജന്മാരുടെ നേതൃത്വത്തില്‍ കുട്ടിയെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍സൗദിയിലേക്ക് ആര്‍ക്കെല്ലാം യാത്ര ചെയ്യാം; ശനിയാഴ്ച മുതല്‍ നേരിട്ട് വിമാനം, വ്യവസ്ഥകള്‍

കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. ഇത്രയും ദൂരെ നിന്ന കുട്ടിയുടെ തലയ്ക്ക് എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ല. ഇക്കാര്യം അന്വേഷിച്ചുവരികയാണ്. ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും കീരനൂര്‍ ഡിഎസ്പി ഡി ശിവസുബ്രഹ്മണ്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ വലിയ പ്രതിഷേധം നടന്നു. കുട്ടിയുടെ തലയ്ക്ക് എങ്ങനെ വെടിയേറ്റുവെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അടുത്തു നിന്നാണ് കുട്ടിക്ക് വെടിയേറ്റതെന്ന് അവര്‍ സംശയം പ്രകടിപ്പിക്കുന്നു. സുരക്ഷാ മുന്‍കരുതല്‍ എടുക്കാതെയാണ് സൈനികരുടെ പരിശീലനം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

നാഗാലാന്റില്‍ അഫ്‌സ്പ നീട്ടി

cmsvideo
  Dulquer salman's gift to minnal murali tovino | Oneindia Malayalam

  കൊഹിമ: നാഗാലാന്റില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. സംസ്ഥാനത്ത് നിന്ന് നിയമം പിന്‍വലിക്കണമെന്ന് ആവശ്യം ശക്തിപ്പെട്ടിരിക്കെയാണ് കേന്ദ്രത്തിന്റെ മറിച്ചുള്ള നടപടി. നിയമം പിന്‍വലിക്കണമെന്ന് നാഗാലാന്റ് സര്‍ക്കാര്‍ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. സൈനികര്‍ 13 ഗ്രാമീണരെ വെടിവച്ച് കൊന്ന പശ്ചാത്തലത്തിലാണ് അഫ്‌സ്പക്കെതിരെ പ്രതിഷേധം ശക്തമായത്. പിന്‍വലിക്കണമെന്ന ആവശ്യം നിലനില്‍ക്കെ കാലാവധി നീട്ടിയത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ആറ് മാസത്തേക്കാണ് അഫ്‌സ്പ പ്രഖ്യാപിക്കുക. പിന്നീട് ഓരോ ആറ് മാസവും കാലാവധി നീട്ടുകയാണ് ചെയ്യാറ്. ബ്രിട്ടന്‍ രാജ്യം ഭരിച്ചിരുന്ന കാലത്തെ നിയമമാണിതെന്നും ഉപേക്ഷിക്കാന്‍ സമയമായി എന്നുമാണ് വിമര്‍ശകരുടെ വാദം.

  English summary
  Bullet fired during allegedly CISF training injures boy in Pudukkottai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X