Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡി റാലിയില്‍ പര്‍ദ്ദ; ശിവസേനക്ക് അതൃപ്തി

മുംബൈ: നരേന്ദ്ര മോഡി റാലികള്‍ക്ക് പര്‍ദ്ദയിട്ട മുസ്ലിം സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുന്നുണ്ടെന്ന് ശിവസേന. ഭരണത്തിലെത്താനുള്ള വ്യഗ്രതയ്ക്കിടെ ഏകീകൃത സിവില്‍ കോഡ്, അയോധ്യയിലെ രാമക്ഷേത്രം തുടങ്ങിയ അജണ്ടകള്‍ ബി ജെ പി മറന്നതായും സേന ആരോപിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെയാണ് ബി ജെ പിയുടെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടാളികളായ ശിവസേന എതിര്‍സ്വരവുമായി മുന്നോട്ട് വരുന്നത് എന്നതും ശ്രദ്ധേയമാണ്.

നരേന്ദ്രമോഡിയുടെ പൊതുറാലികളില്‍ പര്‍ദ്ദയിട്ടവരെ കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണ്. ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിന് പകരം ന്യൂനപക്ഷങ്ങളെ അനുനയിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് എല്ലാവരും - തങ്ങളുടെ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് സേന ബി ജെ പിയെ വിമര്‍ശിക്കുന്നത്.

shiv-sena

ബി ജെ പിയുടെ നയങ്ങളില്‍ വ്യതിയാനം വരുന്നു എന്നതും സേനയെ ചൊടിപ്പിക്കുന്നുണ്ട്. അധികാരം കിട്ടാനുള്ള ശ്രമത്തിനിടെ രാമജന്മഭൂമി പ്രശ്‌നം ആളുകള്‍ മറക്കുകയാണ് - ആരുടെയും പേരെടുത്ത് പറയാതെ മുഖപ്രസംഗം തുടരുന്നു.

2002 ലെ കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ മുനയൊടിക്കുന്നതിനായി, മോഡിക്കും ബി ജെ പിക്കും മുസ്ലിങ്ങളുടെ പിന്തുണയുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. ന്യൂനപക്ഷങ്ങളെ സംപ്രീതരാക്കാനുള്ള ശ്രമങ്ങള്‍ പിന്നീട് പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തും എന്നും ശിവസേനയ്ക്ക് അഭിപ്രായമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+