Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലക്ക ശമ്പളമുള്ള പ്യുണിന്റെ അക്കൗണ്ടില്‍ 13 കോടി, അന്വേഷണം ചെന്നെത്തിയത് ഉന്നതങ്ങളില്‍

സ്വന്തം സ്ഥാപനത്തിലെ പ്യുണിന്റെ പേരില്‍ നാല് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ച് ഉടമകള്‍ കോടികളുടെ ഇടപാട് നടത്തുകയായിരുന്നു

പാറ്റ്‌ന: വ്യവസായ സ്ഥാപനത്തിലെ പ്യുണിന്റെ ബാങ്ക് അക്കൗണ്ടില്‍ 13 കോടി രൂപയുടെ ഇടപാടുകള്‍. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണമെത്തിയത് വന്‍കിട മുതലാളിമാരായ സഹോദരങ്ങളിലേക്ക്. കള്ളപ്പണം വെളുപ്പിക്കാനുള്ള വ്യവസായികളുടെ നീക്കമാണിതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പക്ഷേ പുലിവാല് പിടിച്ചത് പാവം പ്യുണ്‍.

മുസാഫര്‍പൂരില്‍ മൊബൈല്‍ ഫോണും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും വില്‍ക്കുന്ന രണ്ട് കമ്പനികളുട ഉടമകളായ അശോക് ഗോയങ്ക, സഹോദരന്‍ രാജ്കുമാര്‍ ഗോയങ്ക എന്നിവരുടെ കള്ളക്കളികളാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇവര്‍ക്ക് ജ്വല്ലറികളുമുണ്ട്. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷമാണ് ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയത്.

പ്യൂണിന് എങ്ങനെ 13 കോടി കിട്ടും

അതിന് തിരഞ്ഞെടുത്തതാവട്ടെ സ്വന്തം സ്ഥാപനത്തിലെ നാലക്ക ശമ്പളമുള്ള
പ്യുണ്‍ കുണാല്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട്, അതും അയാളറിയാതെ. കുമാറിന്റെ പേരില്‍ വിവിധ ബാങ്കുകളിലായി നാല് അക്കൗണ്ടുകളാണ് തുറന്നത്. ഇതുവഴി 13 കോടിയുടെ ഇടപാടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടന്നതാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്. ഉടനെ കുമാറിന്റെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. പിന്നീട് ഓഫിസിലും ഗോയങ്ക സഹോദരങ്ങളുടെ വസതികളിലും പരിശോധന നടന്നു.

പണം കൈമാറിയത് കൊല്‍ക്കത്തയിലേക്ക്

ആദ്യം കുമാറിന്റെ നാല് അക്കൗണ്ടുകളിലായി 13 കോടി രൂപ നിക്ഷേപിക്കുകയായിരുന്നു. ഉടനെ കുമാര്‍ അറിയാതെ ഈ സംഖ്യ കൊല്‍ക്കത്തയില്‍ ഗോയങ്കയുടെ ബന്ധമുള്ളവരുടെ അക്കൗണ്ടിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് എല്ലാ വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയിട്ടുണ്ടെന്ന് മുസാഫര്‍പൂര്‍ ജോയിന്റ് കമ്മീഷണര്‍ മുഹമ്മദ് ശദാബ് അഹ്്മദ് പറഞ്ഞു.

വ്യാപക റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

ഐസിഐസിഐ ബാങ്കിലെ മൂന്ന് അക്കൗണ്ടുകളും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഒരു അക്കൗണ്ടും വഴിയായിരുന്നു ഇടപാടുകള്‍. കുമാര്‍ അറിയാതെയാണ് ഈ നാല് അക്കൗണ്ടുകളും തുറന്നത്. ഗോയങ്ക സഹോദരന്‍മാരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്ന അതേ വേളയില്‍ കുമാറിന്റെ മറ്റൊരു സംഘം വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഗോയങ്കമാരുടെ കാന്ത സെയില്‍സ് കോര്‍പറേഷന്‍, പൂജ ട്രേഡിങ് കമ്പനി, പൂജ ജ്വല്ലേഴ്‌സ് എന്നിവിടങ്ങളിലും പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പാവം, കുമാറിന് ഒന്നുമറിയില്ല

ആറ് വര്‍ഷം മുമ്പാണ് കുമാര്‍ കമ്പനിയില്‍ ജോലിക്കെത്തിയത്. അന്ന് ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും കൈമാറിയിരുന്നു. നാല് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങേണ്ട ആവശ്യം തനിക്കില്ലെന്നും താനറിയാതെയാണ് അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുന്നതെന്നും കുമാര്‍ മൊഴി നല്‍കി. ആദായ നികുതി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗോയങ്ക സഹോദരന്‍മാര്‍ക്കെതിരേ മിത്തന്‍പുര പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ് കുമാര്‍. ഗോയങ്ക സഹോദരന്‍മാരോട് എല്ലാ രേഖകളുമായി ഹാജരാവാന്‍ മുസാഫര്‍പൂര്‍ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+