Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്: ഇന്ത്യയോ എന്‍ഡിഎയോ..? 13 നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവമൊഴിയും മുന്‍പെ രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബിഹാര്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ സംസ്ഥാനങ്ങളില്‍ നാലെണ്ണം ഭരിക്കുന്നത് ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളാണ്. ബാക്കിയുള്ളവയില്‍ ബിജെപി അല്ലെങ്കില്‍ എന്‍ഡിഎ സര്‍ക്കാരുകളാണ് ഉള്ളത്. 13 മണ്ഡലങ്ങളില്‍ നാലെണ്ണം പശ്ചിമ ബംഗാളിലും മൂന്നെണ്ണം ഹിമാചലിലുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം കുറയുകയും പ്രതിപക്ഷം ശക്തിപ്പെടുകയും ചെയ്തതിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്.

by election 2024

പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദ, മണിക്തല എന്നിവിടങ്ങളിലേക്കാണ് മത്സരം. ഹിമാചല്‍ പ്രദേശിലെ ഡെഹ്റ, ഹാമിര്‍പൂര്‍, നലഗഡ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗളൂരു, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ബിഹാറിലെ രൂപൗലി, തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.

ഹിമാചല്‍ പ്രദേശിലെ സുഖു സര്‍ക്കാര്‍ അട്ടിമറി ശ്രമങ്ങളെ അതിജീവിക്കുകയും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ആറ് നിയമസഭാ സീറ്റുകളില്‍ നാലിലും ജയിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ തിഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ആറ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ക്രോസ് വോട്ട് ചെയ്തിരുന്നു. ഈ കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കുകയും ഉപതിരഞ്ഞെടുപ്പ് നടത്തുകയമായിരുന്നു.

അതിനിടെ സ്വതന്ത്രര്‍ രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നു. അവരുടെ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ ബിജെപിയും തൃണമൂലും തമ്മിലാണ് മത്സരം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മാണിക്തല സീറ്റ് നേടിയപ്പോള്‍ ബിജെപി റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബഗ്ദ എന്നിവിടങ്ങളില്‍ വിജയിച്ചു. പിന്നീട് ബിജെപി എംഎല്‍എമാര്‍ തൃണമൂലിലേക്ക് മാറി.

തൃണമൂല്‍ എംഎല്‍എ സധന്‍ പാണ്ഡെയുടെ മരണത്തെ തുടര്‍ന്നാണ് മണിക്തല ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിഎസ്പി എംഎല്‍എ സര്‍വത് കരീം അന്‍സാരിയുടെ മരണത്തെ തുടര്‍ന്നാണ് ഉത്തരാഖണ്ഡിലെ മംഗ്ലൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ്. മണ്ഡലം ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. ഇതുവരെ കോണ്‍ഗ്രസോ ബിഎസ്പിയോ കൈവശം വച്ചിരുന്ന മുസ്ലീം-ദളിത് ആധിപത്യമുള്ള സീറ്റില്‍ ബിജെപി വിജയിച്ചിട്ടേയില്ല.

അതേസമംയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. പഞ്ചാബില്‍ ജലന്ധര്‍ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഭഗവന്ത് മാന്നിന്റെ അഗ്‌നിപരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 13 സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് എഎപിക്ക് ലഭിച്ചത്.

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂലൈ 13ന് നടക്കും. ശീതള്‍ അംഗുറല്‍ എഎപി നിയമസഭാംഗത്വം രാജിവച്ചതിനെ തുടര്‍ന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. രൂപൗലി മണ്ഡലത്തില്‍ ആര്‍ജെഡിയും ജെഡിയുവും തമ്മിലുള്ള പോരാട്ടമാണ് ബിഹാറില്‍ നടക്കുന്നത്. ഭൂരിപക്ഷം വരുന്ന ഗംഗോത സമുദായത്തില്‍പ്പെട്ടവരെയാണ് ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലെ വിക്രവണ്ടിയില്‍ എഐഎഡിഎംകെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.

എന്‍ഡിഎ സഖ്യകക്ഷികളായ പട്ടാളി മക്കള്‍ പാര്‍ട്ടിയും (പിഎംകെ) നാം തമിഴര്‍ പാര്‍ട്ടിയും (എന്‍ടികെ) തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും ഡിഎംകെ അനായാസ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ പ്രധാന സീറ്റായ അമര്‍വാര നിയമസഭാ മണ്ഡലത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് മധ്യപ്രദേശില്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+