ഇന്ത്യാ ബ്ലോക്കിന്റെ ആദ്യ പരീക്ഷണം, ആറിടത്ത് കൂടി ഇന്ന് വോട്ടെണ്ണല്‍, മൂന്നെണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റ്
ന്യൂദല്‍ഹി: കേരളത്തിലെ പുതുപ്പള്ളിയെ കൂടാതെ ആറ് മണ്ഡലങ്ങൡലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും ഇന്നറിയാം. ഝാര്‍ഖണ്ഡിലെ ഡുമ്രി, ത്രിപുരയിലെ ബോക്സാനഗര്‍, ധന്‍പുര്‍, ബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ മണ്ഡലങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടങ്ങളിലും എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു.
ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണവും ബി ജെ പിയുടെ സിറ്റിംഗ് സീറ്റാണ്. അതിനാല്‍ തന്നെ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യാ മുന്നണിയുടെ ആദ്യ പരീക്ഷണം കൂടിയാണ് ഈ മണ്ഡലങ്ങള്‍. ത്രിപുരയില്‍ ധന്പൂര്, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി എന്നിവയാണ് ബി ജെ പിയുടെ സിറ്റിംഗ് സീറ്റ്. ഉത്തര്‍പ്രദേശിലെ ഘോസി സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റാണ്.

ത്രിപുരയിലെ ബോക്സാനഗറില്‍ സി പി എമ്മും ഝാര്‍ഖണ്ഡിലെ ഡുമ്രിയില് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം)യുമാണ് പ്രതിനീധീകരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ ധന്‍പൂരിലും ബോക്സാനഗറിലും ധൂപ്ഗുരിയിലും 76 ശതമാനമായിരുന്നു പോളിംഗ്. ഡൂമ്രിയില് 64.84 ശതമാനം, ബാഗേശ്വറില്‍ 55.44 ശതമാനം, ഘോസിയില്‍ 50.3 ശതമാനം എന്നിങ്ങനെയായിരുന്നു പോളിംഗ്.
ത്രിപുരയിലെ ധന്പൂര് നിയമസഭാ മണ്ഡലത്തില്‍ ബി ജെ പിയുടെ ബിന്ദു ദേബ്നാഥും സി പി എമ്മിന്റെ കൗശിക് ദേബ്നാഥും തമ്മിലായിരുന്നു പ്രധാന മത്സരം. ധന്പൂര് എം എല്‍ എ സ്ഥാനം കേന്ദ്രമന്ത്രി പ്രതിമ ഭൂമിക് രാജി വെച്ചതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബോക്സാനഗറില്‍ ബി ജെ പിയുടെ തഫജ്ജല്‍ ഹുസൈന്, സി പി എമ്മിന്റെ മിസാന്‍ ഹുസൈന് എന്നിവരായിരുന്നു പ്രധാന സ്ഥാനാര്‍ത്ഥികള്‍.
സിറ്റിംഗ് എം എല്‍ എ സാംസുല്‍ ഹഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ജാര്‍ഖണ്ഡിലെ ഡൂമ്രിയില് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന മന്ത്രിയും പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യയുടെ സംയുക്ത സ്ഥാനാര്‍ത്ഥിയുമായ ബേബി ദേവിയും എന്‍ ഡി എയുടെ യശോദാ ദേവിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ബേബി ദേവിയുടെ ഭര്‍ത്താവും സിറ്റിംഗ് എം എല്‍ എയുമായ ജഗര്‍നാഥ് മഹ്തോയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി പാര്‍വതി ദാസാണ് പരേതനായ ഭര്‍ത്താവിന്റെ സീറ്റ് നിലനിര്‍ത്താന്‍ മത്സരിച്ചത്. മുന്‍ ആം ആദ്മി നേതാവായിരുന്ന ബസന്ത് കുമാറിനെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. പശ്ചിമ ബംഗാളിലെ ധുപ്ഗുരി നിയമസഭാ സീറ്റില്‍ ബി ജെ പി എം എല്‍ എ ബിഷ്ണു പാദ റേയുടെ മരണത്തെ തുടര്‍ന്നാണ് സീറ്റ് ഒഴിഞ്ഞത്.
കോണ്‍ഗ്രസ്-ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി സി പി എമ്മിന്റെ ചന്ദ്ര റോയിയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍മല്‍ ചന്ദ്ര റോയിയും തമ്മിലാമണ് മത്സരം. തപസി റോയി ആയിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ ഘോസി നിയമസഭാ സീറ്റില്‍ ബി ജെ പിയുടെ ദാരാ സിംഗ് ചൗഹാനും എസ് പി സ്ഥാനാര്‍ത്ഥി സുധാകര്‍ സിംഗും തമ്മിലായിരുന്നു പോരാട്ടം.
കോണ്‍ഗ്രസ് എസ് പിക്ക് പിന്തുണ നല്കിയപ്പോള് ബി എസ് പി ഇവിടെ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ് പിയുടെ ദാരാ സിംഗ് ചൗഹാന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ സീറ്റ് ഒഴിഞ്ഞത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications