കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തിരിച്ചുവരുന്നു; ബിജെപിയെ ഞെട്ടിച്ച നീക്കം!! മികച്ച മുന്നേറ്റം, അമിത് ഷാക്ക് നെഞ്ചിടിപ്പ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പഴയ പ്രതാപം തിരിച്ചുപിടിക്കുന്നുവെന്ന സൂചന നല്‍കുന്നതാണ് ഇന്ന് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം. ഒപ്പം ബിജെപിക്ക് മല്‍സരിച്ച മിക്കയിടത്തും കനത്ത തിരിച്ചടി നേരിടേണ്ടിവരികയും ചെയ്തു. 10 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കൂടാതെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും. പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. അതേസമയം നാലിടത്ത് കോണ്‍ഗ്രസ് വെന്നിക്കൊടി നാട്ടി. പലയിടത്തും കോണ്‍ഗ്രസ് മനപ്പൂര്‍വം മല്‍സരിക്കാതിരുന്നു, ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ. പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് ഉപയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍ ബിജെപിയെ ശരിയ്ക്കും ഞെട്ടിക്കുന്നതാണ്. പ്രാദേശിക പാര്‍ട്ടികളുടെ ഐക്യവും ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി. കോണ്‍ഗ്രസ് മികച്ച വിജയം നേടിയതും ബിജെപി പരായജപ്പെട്ടതും എവിടെയെല്ലാമെന്ന് വിവരിക്കാം....

തിരഞ്ഞെടുപ്പ് നടന്നത്, കോണ്‍ഗ്രസ് ജയിച്ചത്

തിരഞ്ഞെടുപ്പ് നടന്നത്, കോണ്‍ഗ്രസ് ജയിച്ചത്

കര്‍ണാടകം, മഹാരാഷ്ട്ര, ബിഹാര്‍, കേരളം, മേഘാലയ, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. കര്‍ണാടകം, മഹാരാഷ്ട്ര, പഞ്ചാബ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ത്രസിപ്പിക്കുന്ന വിജയം നേടി. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വിജയം എടുത്തുപറയേണ്ടതാണ്. ശിവസേനയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ജയിച്ചത്.

കോണ്‍ഗ്രസിന് എതിരില്ല

കോണ്‍ഗ്രസിന് എതിരില്ല

മഹാരാഷ്ട്രയിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പലുസ് കഡേഗാവ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഷാങ്‌ലി ജില്ലയിലെ പലുസ് കഡേഗാവ് നേരത്തെ കോണ്‍ഗ്രസിന്റെ മണ്ഡലമാണ്. അത് നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ ശിവസേന കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ ബിജെപി പരാജയം ഉറപ്പിച്ചു. ഇതോടെ സ്വന്തം സ്ഥാനാര്‍ഥിയെ ബിജെപി പിന്‍വലിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് സാഹചര്യം

തിരഞ്ഞെടുപ്പ് സാഹചര്യം

പലുസ് കഡേഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജീത് പി കദമാണ് വിജയിച്ചത്. നേരത്തെ ബിജെപിയും ശിവസേനയും ഒരുമിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഇത്തവണ ശിവസേന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തിന്റെ മകനെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുകയായിരന്നു.

മേഘാലയയില്‍ കളി മാറും

മേഘാലയയില്‍ കളി മാറും

മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തിലും കര്‍ണാടകത്തിലെ ആര്‍ആര്‍ നഗര്‍ മണ്ഡലത്തിലും പഞ്ചാബിലെ ഷാഹ്‌കോട്ടിലും കോണ്‍ഗ്രസാണ് ജയിച്ചത്. അമ്പാട്ടി മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തുകയായിരുന്നു. മേഘാലയയില്‍ ശക്തമായ പോരാട്ടത്തിനൊടുവിലാണ് കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയത്. നാഷണല്‍ പീപിള്‍സ് പാര്‍ട്ടി അവസാന നിമിഷം വരെ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിജയം കോണ്‍ഗ്രസിനായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ഫലം വരും മുമ്പേ ബിജെപി തോല്‍വി സമ്മതിച്ചു

ഫലം വരും മുമ്പേ ബിജെപി തോല്‍വി സമ്മതിച്ചു

കര്‍ണാടകത്തിലെ ആര്‍ആര്‍ നഗറില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ബിജെപി സ്ഥാനാര്‍ഥി പരാജയം സമ്മതിച്ചു. ഇവിടെ ബിജെപി രണ്ടാംസ്ഥാനത്തും ജെഡിഎസ് മൂന്നാം സ്ഥാനത്തുമെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ജെഡിഎസ്സും സഖ്യസര്‍ക്കാരുണ്ടാക്കിയെങ്കിലും ആര്‍ആര്‍ നഗറില്‍ തനിച്ച് തന്നെ മല്‍സരിക്കുകയായിരുന്നു. ജെഡിഎസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.

പഞ്ചാബില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു

പഞ്ചാബില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു

പഞ്ചാബിലെ ഷാഹ്‌കോട്ട് മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ശിരോമണി അകാലിദളിന്റെ മണ്ഡലമായിരുന്നു ഇത്. കോണ്‍ഗ്രസിന്റെ മുന്നേറ്റം തടയാന്‍ അകാലിദളിന് സാധിച്ചില്ല. ബിജെപിയുടെ പിന്തുണ അകാലിദളിനുണ്ടായിരുന്നു. അകാലിദള്‍ എംഎല്‍എ അജിസ് സിങ് കോഹാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കൈരാനയിലെ കളി

കൈരാനയിലെ കളി

ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായത് ഉത്തര്‍ പ്രദേശിലെ കൈരാനയിലാണ്. ഇവിടെ ആര്‍എല്‍ഡി ബിജെപിയെ പരാജയപ്പെടുത്തി. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മല്‍സരിച്ചില്ല. ബിഎസ്പിയും മല്‍സരിച്ചില്ല. എസ്പി ആര്‍എല്‍ഡിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ബിഹാറില്‍ സംഭവിച്ചത്

ബിഹാറില്‍ സംഭവിച്ചത്

ബിഹാറിലെ ജോക്കിഹട്ടില്‍ ജെഡിയു സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി മികച്ച വിജയമാണ് ആര്‍ജെഡി നേടിയത്. ജെഡിയുവിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി ഇവിടെ മല്‍സരിച്ചിരുന്നില്ല. ബിജെപി-ജെഡിയു സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ലാലു പ്രസാദ് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയതോടെ മകന്‍ തേജസ്വി യാദവാണ് പാര്‍ട്ടിയെ നയിക്കുന്നത്. ഇദ്ദേഹത്തിന്റെ തന്ത്രമാണ് ജെഡിയുവിനെ പരാജയപ്പെടുത്തിയത്.

 ജാര്‍ഖണ്ഡില്‍ രണ്ടും ജെഎംഎം

ജാര്‍ഖണ്ഡില്‍ രണ്ടും ജെഎംഎം

കേരളത്തില്‍ ചെങ്ങന്നൂര്‍ മണ്ഡലം ബിജെപി നേരിയ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്നു. എന്നാല്‍ ബിജെപിയെയും യുഡിഎഫിനെയും പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ മികച്ച വിജയമാണ് കൈവരിച്ചത്. ജാര്‍ഖണ്ഡില്‍ രണ്ട് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച വിജയിച്ചു.

ബംഗാളില്‍ പതിവ് എതിരാളികള്‍

ബംഗാളില്‍ പതിവ് എതിരാളികള്‍

പശ്ചിമ ബംഗാളിലെ മഹേഷ്താല നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. തൃണമൂല്‍ എംഎല്‍എ ആയിരുന്ന കസ്തൂരി ദാസിന്റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ദുലാല്‍ ചന്ദ്ര ദാസ് വിജയിച്ചു. വര്‍ഷങ്ങളോളം സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്നു ഈ മണ്ഡലം. 2011ലാണ് ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

 ബിജെപിക്ക് ആശ്വസിക്കാന്‍ ഒന്ന്

ബിജെപിക്ക് ആശ്വസിക്കാന്‍ ഒന്ന്

ബിജെപിക്ക് ആശ്വാസത്തിന് വക നല്‍കുന്ന വിജയം നേടിയത് ഉത്തരാഖണ്ഡില്‍ മാത്രമാണ്. തരളി മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി ജയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി മുന്നി ദേവി ഷാ ജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഈ മണ്ഡലം.

ബിജെപിയുടെ ഖജനാവ് നിറഞ്ഞുതുളുമ്പി; കോണ്‍ഗ്രസിന് സങ്കടം!! 593 ശതമാനം വര്‍ധന, പുതിയ കണക്കുകള്‍ബിജെപിയുടെ ഖജനാവ് നിറഞ്ഞുതുളുമ്പി; കോണ്‍ഗ്രസിന് സങ്കടം!! 593 ശതമാനം വര്‍ധന, പുതിയ കണക്കുകള്‍

English summary
By elections 2018: Congress come back and hitting BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X