കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ജെഡിയുവിന് കനത്ത തിരിച്ചടി; ആര്‍ജെഡിക്ക് മികച്ച ജയം!! മുഖം മിനുക്കി തേജസ്വി

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ ആര്‍ജെഡിയുടെ യുവ മുഖമായ തേജസ്വി യാദവിന്റെ നീക്കങ്ങള്‍ക്ക് തിളക്കം കൂടി. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ജോക്കിഹട്ടില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി ഷാനവാസ് മികച്ച വിജയം നേടി. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയുവിന്റെ ശക്തനായ സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍ഷിദ് ആലത്തെ പരാജയപ്പെടുത്തിയാണ് ഷാനവാസിന്റെ വിജയം.

19

ലാലു പ്രസാദ് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയതോടെ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്നത് മകന്‍ തേജസ്വി യാദവാണ്. ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് തുടര്‍ച്ചയായ വിജയം കൈവരിക്കുന്ന കാഴ്ചയാണ് ബിഹാറില്‍. തേജസ്വി യാദവും നിതീഷ് കുമാറും തമ്മിലുള്ള പോരാട്ടമായിട്ടാണ് ജോക്കിഹട്ടിലെ മല്‍സരത്തെ ജനം നോക്കികണ്ടത്.

ജെഡിയു-ബിജെപി സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ഈ സഖ്യത്തിനുള്ള തിരിച്ചടിയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ജെഡിയുവിന്റെ സിറ്റിങ് മണ്ഡലമാണ് ആര്‍ജെഡി പിടിച്ചെടുത്തിരിക്കുന്നത്. ജെഡിയു എംഎല്‍എ ആയിരുന്ന സര്‍ഫറാസ് ആലം പാര്‍ട്ടി അംഗത്വം രാജിവച്ച ആര്‍ജെഡിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ജോക്കിഹട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 10 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. ബിജെപി എവിടെയും ജയിച്ചിട്ടില്ല. ഉത്തരാഖണ്ഡിലെ ഒരു മണ്ഡലത്തില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്.

English summary
By elections 2018: RJD's Shahnawaz Wins in Jokihat, Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X