കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസമില്‍ പൗരത്വ നിയമം നടപ്പാക്കില്ല: ആർഎസ്എസ്സിനും രാഹുലിന്റെ വിമർശനം

Google Oneindia Malayalam News

ദിസ്പൂർ: കോൺഗ്രസ് അധികാരത്തിൽ വന്നാൽ അസമിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് അവസാനിപ്പിക്കുമെന്ന് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് അസം. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെ വിമർശിച്ച രാഹുൽ ഗാന്ധി ലാഹോവാൾ, ദിബ്രുഗഡ് എന്നിവിടങ്ങളിൽ സംസാരിച്ചു.

പൌരത്വ നിയമത്തിന് ചെക്ക്

പൌരത്വ നിയമത്തിന് ചെക്ക്

ജനാധിപത്യത്തിലെ തകർച്ച, യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിച്ചു, പൗരത്വ ഭേദഗതി നിയമം (സി‌എ‌എ), കാർഷിക നിയമങ്ങളുടെ പ്രതിഷേധം എന്നീ പ്രശ്നങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. പൌരത്വത്തിന്റെ പേരിലും ജനങ്ങളെ വേട്ടയാടുകയാണ്. ദില്ലിയിലേക്ക് വരുമ്പോഴും അസമിലെ ജനങ്ങളോട് അവരുടെ ഭാഷ, സംസ്കാരം എന്നിവയൊന്നും മാറ്റാനോ മറക്കാനോ പറയാൻ ആർക്കും സാധ്യമല്ല. ഇപ്പോ നടക്കുന്നത് നാഗപൂരിൽ ഇരുന്നുകൊണ്ട് ഒരു ശക്തി ഈ രാജ്യത്തെ ആകെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 വിദ്വേഷ പ്രചാരണം

വിദ്വേഷ പ്രചാരണം


രാജ്യത്തെ ജനങ്ങളെ വിഘടിപ്പിച്ച് നിർത്തുന്നതിനായി ബിജെപി വിദ്വേഷ പ്രചാരണം നടത്തുകയാണ്. നാഗ്പൂരിൽ നിന്നുള്ള ഒറ്റ ശക്തിയാണ് ഇന്ന ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നതെന്നാണ് ആർഎസ്എസിനെ ലക്ഷ്യം വെച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവന. രാജ്യത്തിന്റെ മുഴുവൻ അധികാരവും പിടിച്ചെടുക്കാനുള്ള ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങളെ സ്നേഹവും ആത്മവിശ്വാസവും കൊണ്ട് ചെറുത്ത് തോൽപ്പിക്കാനുള്ള ഉത്തരവാദിത്വം ഇന്നാട്ടിലെ യുവാക്കൾക്കാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായുള്ള ദിദ്വിന സന്ദർശനത്തിനെത്തിയതായിരുന്നു രാഹുൽ. ദിബ്രൂഗഡിലെ കോളേജ് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ജനാധിപത്യം പുലരണം

ജനാധിപത്യം പുലരണം


അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിദ്യാർത്ഥി ആശയവിനിമയത്തിനിടെ, സംസ്ഥാനത്തെ ഒരു ബാഹ്യശക്തി കൊള്ളയടിക്കുന്നുവെന്ന് തോന്നുമ്പോൾ രാഷ്ട്രീയത്തിൽ സജീവമായി നിൽക്കാനും സംസ്ഥാനത്തിനായി പോരാടാനും രാഹുൽ ഗാന്ധി അസമിലെ യുവാക്കളോട് അഭ്യർത്ഥിച്ചു. ജനാധിപത്യം എന്നാൽ അസമിന്റെ ശബ്ദം അസമിനെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ അതിന്റെ അവിഭാജ്യ ഘടകമാണെന്നും രാഹുൽ പറഞ്ഞു.

 വഞ്ചിക്കപ്പെട്ടു

വഞ്ചിക്കപ്പെട്ടു



അസം ജനത വഞ്ചിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച രാഹുൽ ഗാന്ധി അഞ്ച് വര്‍ഷം മുമ്പ് 25 ലക്ഷം തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയ ബിജെപി ഇത് പാലിച്ചില്ലെന്നും പകരം നല്‍കിയത് സിഎഎ ആണെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. കോൺഗ്രസ് അസമിൽ അധികാരത്തിലെത്തിയാൽ തേയില തൊഴിലാളികളുടെ വേതനം 365 രൂപയായി വർധിപ്പിക്കുമെന്ന വാഗ്ധാനം രാഹുൽ മുന്നോട്ടുവെച്ചിട്ടുണ്ട്.

English summary
CAA implementation in Assam will be stopped if Congress comes to power: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X