പൗരത്വ പ്രക്ഷോഭം: സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കര്‍ശന നടപടി; ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം
ഗുവാഹത്തി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ അസമില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. പൗരത്വ പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജി ഫുകാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ അഭിപ്രായം പറയരുതെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് അസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അധ്യാപകരും മറ്റു ജീവനക്കാരും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് നേരത്തെ നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് ശേഷമാണ് ഡയറക്ടറുടെ ഉത്തരവ് വന്നിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Recommended Video
ബിജെപി ഭരിക്കുന്ന അസമില്‍ പൗരത്വ നിയമത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് ദിവസങ്ങള്‍ക്ക് മുമ്പ് വരെ നടന്നിരുന്നത്. ഇപ്പോള്‍ സമരത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. എങ്കിലും സര്‍ക്കാര്‍ ജോലി നിര്‍ത്തിവച്ച് പ്രതിഷേധിക്കണമെന്നതുള്‍പ്പെടെയുള്ള പ്രചരാണം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications