കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിനേഷൻ പൂർത്തിയായാൽ പൌരത്വനിയമം നടപ്പിലാക്കും: ബംഗാളിൽ അമിത് ഷായുടെ പ്രഖ്യാപനം

Google Oneindia Malayalam News

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങുമ്പോൾ നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊറോണ വൈറസ് വാക്സിനേഷൻ പൂർത്തിയാകുന്നതോടെ പൌരത്വ നിയമം നടപ്പിലാക്കുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. രാജ്യത്ത് പൌരത്വഭേദഗതി നിയമം പാസാക്കിയത് മുതൽ നിയമത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് ഉയർന്നുവന്നത്.

മുന്നോക്ക സംവരണം നടപ്പാക്കിയ രീതി ശരിയല്ലെന്ന്‌ എന്‍എസ്‌എസ്‌; വിമര്‍ശനംമുന്നോക്ക സംവരണം നടപ്പാക്കിയ രീതി ശരിയല്ലെന്ന്‌ എന്‍എസ്‌എസ്‌; വിമര്‍ശനം

പൌരത്വ നിയമം

പൌരത്വ നിയമം

പൌരത്വ നിയമത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരുണ്ട്. പക്ഷേ, ഞാൻ നേരിട്ടെത്തി എല്ലാ ആശങ്കകളും ആശയക്കുഴപ്പങ്ങളും പരിഹരിക്കുമെന്ന് എന്റെ സഹോദരൻ ശാന്തനു ഠാക്കൂറിനോട് പറഞ്ഞിരുന്നു. ബാഗണിൽ നിന്നുള്ള ബിജെപി എംപിയാണ് ശന്തനു ഠാക്കൂർ. എന്നാൽ എനിക്കത് ചെയ്യാൻ കഴിഞ്ഞില്ല. ജനുവരി 30 ന് ഇസ്രായേൽ എംബസിക്ക് സമീപമുള്ള ദില്ലി സ്ഫോടന കേസ് കാരണം അദ്ദേഹം തന്റെ താക്കൂർ നഗർ റാലി മാറ്റിവക്കുകയായിരുന്നു. പൌരത്വ നിയമത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞില്ല. അതിൽ മമതാ ബാനർജി സന്തോഷതിയാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ എനിക്കവരോട് പറയാനുള്ളത് നിങ്ങളുടെ ദുർഭരണത്തിൽ നിന്ന് ബംഗാളിന് മോചനം ലഭിക്കുന്നത് വരെയും ഞാൻ വീണ്ടും വീണ്ടും വരുമെന്നുമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

 നേതാക്കളുടെ ഒഴുക്ക്

നേതാക്കളുടെ ഒഴുക്ക്

"മാതുവാസിന്റെ ശക്തികേന്ദ്രമായ താക്കൂർ നഗറിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. - 2019ലോ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സുരക്ഷിതമായ വോട്ട് നിലയിലേക്ക് എത്തിച്ചതിന്റെ ബഹുമതി അഭയാർത്ഥി സമൂഹത്തിനാണ്. ഇത്തവണ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പാർട്ടിയുടെ ദേശീയ നേതാക്കളിൽ പലരും ബംഗാൾ സന്ദർശിച്ച് മടങ്ങുകയും ചെയ്തിരുന്നു.
ഏപ്രിൽ-മെയ് മാസങ്ങളിൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതുവ സമുദായത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് താക്കൂർനഗറിലെ ഷായുടെ റാലി എന്ന് പാർട്ടി അകത്തുള്ളവർ കരുതുന്നു.

പ്രചാരണം വ്യാപകം

പ്രചാരണം വ്യാപകം

മുസ്ലീം സമുദായത്തിനെതിരായ വിവേചനം കാണിക്കുന്നതാണ് പൌരത്വം ഭേദഗതി നിയമം കൊണ്ടുവന്നിട്ടുള്ളതെന്നാണ് എതിരാളികൾ പറയുന്നതെന്നും ഷാ പറയുന്നു. നിയമനിർമ്മാണത്തെയും ആഭ്യന്തര മന്ത്രി ന്യായീകരിച്ചിട്ടുണ്ട്. ന്യായീകരിച്ച ഷാ പറഞ്ഞു, "ഈ ബിൽ ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരെയാണെന്ന പ്രചാരണം ഉണ്ടായിരുന്നു. അവർ ഇന്ത്യൻ പൗരന്മാരാണ്, അവർ എപ്പോഴും നിലനിൽക്കും. മുസ്‌ലിംകളോടുള്ള വിവേചനത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല. പൌരത്വ നിയമഭേദഗതി കാരണം ഇന്ത്യയിലെ ഒരു മുസ്ലീമും വിഷമിക്കേണ്ടതില്ലെന്നും അമിത് ഷാ പറയുന്നു".

പൌരത്വം നഷ്ടപ്പെടില്ല

പൌരത്വം നഷ്ടപ്പെടില്ല


ഒരു കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിൽ, ഈ മുസ്ലീം സഹോദരങ്ങളുടെ പൗരത്വം പൌരത്വനിയമ ഭേദഗതി കവർന്നെടുക്കില്ലെന്ന് ഈ' പവിത്ര ഭൂമി 'യിൽ വെച്ച് പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൌരത്വനിയമ ഭേദഗതിയിൽ അങ്ങനെ ചെയ്യുന്നതിന് ഒരു നിബന്ധനയും ഇല്ല. ഇത് ജനങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമമാണ്, അത് തട്ടിയെടുക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
CAA Will be Implemented As Soon As Covid-19 Vaccination Drive Ends: Amit Shah in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X