• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകള്‍ മടക്കി നല്‍കും

  • By S Swetha

ദില്ലി: മോദി സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അസമിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് റദ്ദാക്കിയ വിമാനങ്ങളുടെ നിരക്ക് മടക്കി നല്‍കുമെന്ന് വിമാന കമ്പനികള്‍. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണമായും മടക്കി നല്‍കുകയോ സൗജന്യമായി യാത്ര പുനക്രമീകരിക്കുകയോ ചെയ്യുമെന്നും എയര്‍ലൈന്‍ കമ്പനികള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനികളായ സ്പൈസ് ജെറ്റ്, വിസ്താര, ഇന്‍ഡിഗോ, ഗോഎയര്‍ എന്നിവയാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് ഭരണപക്ഷം, സഭയിൽ വാക്പോര്

അസമിലെ നിലവിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം യുകെ725 (IXB - DIB), യുകെ726 (DIB-IXB) എന്നീ വിമാനങ്ങള്‍ ഇന്ന് റദ്ദാക്കിയതായി ടാറ്റ സിയയുടെ വിസ്താര എയര്‍ലൈന്‍ അറിയിച്ചു. ഈ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഡിസംബര്‍ 15 ഞായറാഴ്ച വരെ സൗജന്യമായി മറ്റൊരു യാത്ര നല്‍കുകയോ പൂര്‍ണമായി റീഫണ്ട് നല്‍കുകയോ ചെയ്യും. യാത്രക്കാരുടെ സഹായത്തിനായി 24 * 7 കസ്റ്റമര്‍ സര്‍വീസ് സെന്ററുമായോ എയര്‍പോര്‍ട്ട് ടിക്കറ്റിംഗ് ഓഫീസുകളുമായോ ബന്ധപ്പെടണമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

ഇതിന് സമാനമായ സന്ദേശങ്ങള്‍ തന്നെയാണ് മറ്റ് എയര്‍ലൈന്‍ കമ്പനികളും പങ്കുവെച്ചത്. അസമില്‍ നിലനില്‍ക്കുന്ന അസ്വസ്ഥത കാരണം, 2019 ഡിസംബര്‍ 13 വരെ ഗുവാഹത്തിയില്‍ നിന്നും ദിബ്രുഗഡില്‍ നിന്നും റദ്ദാക്കിയ സര്‍വീസുകളിലെ പൂര്‍ണമായ റീഫണ്ടും ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യവും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നതായി സ്‌പൈസ് ജെറ്റും അറിയിച്ചു. മേല്‍പ്പറഞ്ഞ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ ഫ്‌ളൈറ്റിന്റെ നില പരിശോധിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. അടിയന്തിര സഹായത്തിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്. + 91-9871803333 അല്ലെങ്കില്‍ + 91-9654003333 എന്ന നമ്പറില്‍ യാത്രക്കാര്‍ക്ക് ബന്ധപ്പെടാം.

അതേസമയം, ത്രിപുരയിലെയും അസമിലെയും എല്ലാ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തിവെക്കുകയും ഗുവാഹത്തിയിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. മേഖലയിലെ സ്ഥിതി കണക്കിലെടുത്ത് ബുധനാഴ്ച രാത്രി തീരുമാനമെടുത്തതായി നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ വക്താവ് സുബാനന്‍ ചന്ദ പറഞ്ഞു.

ബുധനാഴ്ച രാജ്യസഭയില്‍ ദേശീയ പൗരത്വ ബില്‍ പാസാക്കിയതിന്റെ പശ്ചാത്തലത്തില്‍ അസമിലെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഗുവാഹത്തിയിലാണ് വലിയ തോതിലൊരു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീം ഇതര പൗരന്മാര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലാണ് രാജ്യസഭ ഇന്നലെ പാസ്സാക്കിയത്. ഹിന്ദു അഭയാര്‍ഥികള്‍ ബില്ലിനെ സ്വാഗതം ചെയ്തപ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതിലുള്ള പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടു.

English summary
CAB protests: Multiple airlines cancel flights to Assam, offer free rescheduling and refund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X