മുത്തലാഖ് ഓര്‍ഡിനന്‍സിന് കാബിനറ്റ് അംഗീകാരം നല്‍കിയന്ന് ജെയ്‌റ്റ്ലി, ഓര്‍ഡിനന്‍സുമായി കേന്ദ്രം
ദില്ലി: മുസ്ലീം ശരിയത്ത് നിയമത്തിലെ മുത്തലാഖ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ പാസാക്കിയെന്ന് അരുണ്‍ ജെയ്റ്റ്‌ലി. മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് ക്രിമിന്‍ കുറ്റത്തിന്റെ പരിധിയില്‍ വരുത്തണമെന്നാണ് ഓര്‍ഡിനന്‍സില്‍ ആവശ്യപ്പെടുന്നത്. ലോകസഭ പാസാക്കി എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ പരിഗണനയിലാണ് മുത്തലാഖ് ബില്ല്. ഇതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാല്‍ ഓര്‍ഡിനന്‍സ് നിലവില്‍ വരും.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് രാജ്യസഭയില്‍ പരിഗണന കാത്തിരിക്കയാണ്. ജൂണ്‍ 3ന് നിലവിലുള്ള ലോകസഭ കാലാവധി അവസാനിക്കുന്നതോടെ ബില്ല് രാജ്യസഭയില്‍ നിന്നും തള്ളപ്പെടും. ഭാര്യയെ ഡിവോഴ്‌സ് ചെയ്യുന്ന പുരുഷന് ജയില്‍ ശിക്ഷ എന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും സമുദായ നേതാക്കളും പറയുന്നത്. എന്നാല്‍ മുസ്ലീം വനിതകള്‍ക്ക് നീതിയും തുല്യതയുമാണ് ഉറപ്പാക്കേണ്ടതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

നിരവധി ഓര്‍ഡിനന്‍സുകളാണ് ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാറിന് പാസാക്കാന്‍ ഉളളത്. പാര്‍ലമെന്റില്‍ ഇത്തരം ഓര്‍ജഡിനന്‍സുകളുടെ ചര്‍ച്ച തടഞ്ഞിരിക്കയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു. എന്നാല്‍ ചിലതെല്ലാം ഇത്തരത്തില്‍ അവഗണിക്കാന്‍ കഴിയില്ലെന്നും അസാധാരണ സാഹചര്യം പരിഗണിച്ച് ഇവ പാസാക്കുമെന്നും ജെയ്റ്റ്‌ലി പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ രണ്ടു തവണ മുത്തലാഖ് ബില്‍ കൊണ്ടുവന്നിരുന്നു. മുസ്ലിം വനിത പ്രോട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓഫ് മാരേജ് പ്രകാരം മുത്തലാഖ് വഴി വിവാഹബന്ധം ഒഴിവാക്കുന്നത് നിയമവിധേയമല്ലാത്തതും മൂനു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. 2018ല്‍ പാര്‍ലമെന്റിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പുതിയ ഓര്‍ഡിനന്‍സ് അവതരിപ്പിക്കുകയായിരുന്നു.
ഇത്തരത്തില്‍ ഉള്ള നിയമം ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ ജാമ്യ വ്യവസ്ഥ കൂട്ടിചേര്‍ത്തിരുന്നു. വിചാരണ ആരംഭഇക്കുമ മുന്‍പ് ജാമ്യം ലഭിക്കുന്നതാണിവ. 2018ലെ ഓര്‍ഡിനന്‍സ് പ്രകാരം ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമായിരുന്നു അറസ്‌ററ് ഉണ്ടാകുക. മുത്തലാഖിന് സുപ്രീം കോടതി നിരോധനമുണ്ടായിട്ടും ഇത് ഇന്നും നടക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.












Click it and Unblock the Notifications