• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ആർജെഡിക്ക് 16 മന്ത്രിമാർ, ജെഡിയുവിന് 11: കോണ്‍ഗ്രസിന് 2, ഇടതുപക്ഷം മന്ത്രിസഭയിലില്ല

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. പ്രതീക്ഷിച്ചത് പോലെ ഏറ്റവും കൂടുതല്‍ സീറ്റ് സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിനാണ് (ആർ ജെ ഡി). മന്ത്രിമാർക്ക് ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

പരമാവധി 36 വരെ ആകമെങ്കിലും 31 മന്ത്രിമാരാണ് ഇന്നന്നെ വിപുലീകരണത്തില്‍ ഇടംപിടിച്ചത്. ആർജെഡിക്ക് 16 മന്ത്രിസ്ഥാനങ്ങളും ജെ ഡി യുവിന് 11 മന്ത്രിസ്ഥാനവും ലഭിച്ചു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും.

ദിലീപ് വീണ്ടും രംഗത്ത് വന്നത് എന്തിന്? ഞങ്ങള്‍ ആരേയും ലക്ഷ്യം വെക്കുന്നില്ല, പക്ഷെ..: ടിബി മിനിദിലീപ് വീണ്ടും രംഗത്ത് വന്നത് എന്തിന്? ഞങ്ങള്‍ ആരേയും ലക്ഷ്യം വെക്കുന്നില്ല, പക്ഷെ..: ടിബി മിനി

ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യം, റോഡ്

ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യം, റോഡ് നിർമ്മാണം, നഗര വികസനം, ഭവനം, ഗ്രാമവികസനം തുടങ്ങിയ പ്രധാന വകുപ്പുകൾ ലഭിച്ചപ്പോള്‍ തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവാണ് ബിഹാറിന്റെ പുതിയ പരിസ്ഥിതി മന്ത്രി. മൊഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, ഷീലാ കുമാരി, സുനിൽ കുമാർ, സഞ്ജയ് ഝാ, മദൻ സാഹ്‌നി, ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിംഗ്, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരുൾപ്പെടെ മിക്ക മന്ത്രിമാരെയും ജെ ഡി യു നിലനിർത്തുകയായിരുന്നു.

'ന്നാ താന്‍ ഈ ചിത്രമൊന്ന് കണ്ട് നോക്ക്': കിടുക്കാച്ചി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍റെ നായിക

ആർ ജെ ഡിയിൽ നിന്ന്, തേജസ്വി യാദവിനോടൊപ്പം തേജ്

ആർ ജെ ഡിയിൽ നിന്ന്, തേജസ്വി യാദവിനോടൊപ്പം തേജ് പ്രതാപ് യാദവ്, അലോക് മേത്ത, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, കുമാർ സർവജീത്, ലളിത് യാദവ്, സമീർ കുമാർ മഹാസേത്, ചന്ദ്രശേഖർ, ജിതേന്ദ്ര കുമാർ റായ്, അനിതാ ദേവി, സുധാകർ സിംഗ്, ഇസ്രായേൽ മൻസൂരി, സുരേന്ദ്ര റാം, കാർത്തികേയ സിംഗ്, ഷാനവാസ് ആലം , ഷമീം അഹമ്മദ് തുടങ്ങിയവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കോൺഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം,

കോൺഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരേയും മന്ത്രിമാരായി സർക്കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്ന് സന്തോഷ് സുമൻ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഏക സ്വതന്ത്ര എം എൽ എ സുമിത് കുമാർ സിംഗും കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഭാവിയിലെ മന്ത്രിസഭാ വിപുലീകരണം

ഭാവിയിലെ മന്ത്രിസഭാ വിപുലീകരണത്തിനായിട്ടാണ് 5 മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടതെന്നാണ് മുന്നണി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബി ജെ പി സഖ്യം വിട്ട നിതീഷ് കുമാർ ആർ ജെ ഡിയും മറ്റ് പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. ആഗസ്റ്റ് 10നാണ് മുഖ്യമന്ത്രിയും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ മഹാസഖ്യത്തിന് ആകെ 163 പേരാണുള്ളത്. സ്വതന്ത്ര എം എൽ എ സുമിത് കുമാർ സിംഗ് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ ആകെ അംഗബലം 164 ആയി ഉയർന്നു. 16 അംഗങ്ങളുള്ള ഇടത് പാർട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.

Recommended Video

cmsvideo
  ശോഭനയുടെ വരവ് ദിലീപിനെ ട്രാപ്പിലാക്കും; നല്‍കിയിരിക്കുന്നത് സുപ്രധാന മൊഴികള്‍
  English summary
  Cabinet formation in Bihar: RJD has 16 ministers, JD(U) 11
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X